വാട്ടര്‍ മെട്രോയുടെ ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ ക്രമക്കേട്; ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം; ഉപകരാര്‍ ലഭിച്ച കമ്പനിക്കെതിരെ ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തു

  സ്വന്തം ലേഖിക കൊച്ചി: വാട്ടര്‍ മെട്രോയുടെ ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ ക്രമക്കേട്. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ബോള്‍ഗാട്ടി, വൈപ്പിന്‍ എന്നിവിടങ്ങളിലെ ടെര്‍മിനല്‍ നിര്‍മ്മാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിര്‍മ്മാണ കമ്പനി നല്‍കിയ പരാതിയില്‍ ഉപകരാര്‍ ലഭിച്ച കമ്പനിക്കെതിരെ ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തു. ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. ടെര്‍മിനലിന്റെ റാഫ്റ്റുകളില്‍ വളവ് കണ്ടെത്തിയിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ വഴി ആറ് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരെന്ന അഭിമാന […]

വിളിച്ചപ്പോൾ ഇറങ്ങി വന്നില്ല; തിരുവനന്തപുരത്ത് പെൺകുട്ടിയെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമം; പിന്നാലെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ്

സ്വന്തം ലേഖകൻ  തിരുവനന്തപുരം: നേമത്ത് യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തിൽ യുവാവ് കത്തി ഉപയോഗിച്ച് കുത്തി. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്താണ്. പെൺകുട്ടി ബാംഗ്ലൂർ ൽ നഴ്സിംഗ് കോഴ്സ് കഴിഞ്ഞു. ഇപ്പൊൾ വെള്ളായണി കുന്നിൽ ഹൈപ്പർ മാർക്കറ്റ് ൽ ജോലി ചെയ്യുന്നു. പരിക്കേറ്റ യുവതിയുടെ നില ഗുരുതരമാണ്. ദീപക് അപകടനില തരണം ചെയ്തെന്നാണ് പ്രാഥമിക വിവരം. ഇരുവരെയും മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. […]

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം ; അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകൻ  തിരുവനന്തപുരം: അടുത്തടുത്ത ദിവസങ്ങളിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദസാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഇതുമൂലം അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മിതമായതോ ഇടത്തരത്തിലുള്ളതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ  കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായും അറിയിച്ചു. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി 20-ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തിപ്രാപിച്ചേക്കുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇത് തെക്കുകിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് […]

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി; അവ്യക്തതകളില്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വ്യക്തത വരുത്തും; കെപിഎസ്ടിഎ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്

  സ്വന്തം ലേഖിക തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ഉത്തരവിലെ അവ്യക്തതകളില്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വ്യക്തത വരുത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരായി വിശദീകരണം നല്‍കിയേക്കും. പദ്ധതി നടപ്പാക്കുന്നതിന് പ്രഥമാധ്യാപകര്‍ക്ക് നല്‍കേണ്ട ഫണ്ട് കുടിശ്ശിക വരുത്തിയതിന്റെ കാരണം, 2018ലെ പദ്ധതി ഉത്തരവ് തുടങ്ങിയവയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും. പദ്ധതി തുക മുന്‍കൂറായി നല്‍കുന്ന കാര്യത്തിലും പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാട് അറിയിച്ചേക്കും. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ചതിച്ചാശാനേ… സിസിടിവി ചതിച്ചു; കോട്ടയം നഗരമധ്യത്തിലെ ഹൈപ്പർമാർക്കറ്റിൽ പട്ടാപ്പകൽ മോഷണം; വിലകൂടിയ കോസ്‌മെറ്റിക്സുകളും സോപ്പുകളും അടിച്ച് മാറ്റി അടിവസ്ത്രത്തിനകത്ത് വെച്ച് യുവാവ് കടന്ന് കളഞ്ഞു; സിസിടിവി ദൃശ്യങ്ങളിൽ കാണുന്നയാളെ അറിയാവുന്നവർ ഈസ്റ്റ് പൊലീസുമായി ബന്ധപ്പെടുക

സ്വന്തം ലേഖകൻ കോട്ടയം : നഗരമധ്യത്തിലെ ഹൈപ്പർമാർക്കറ്റിൽ പട്ടാപ്പകൽ മോഷണം.. വിലകൂടിയ കോസ്‌മെറ്റിക്സുകളും സോപ്പുകളും അടിച്ച് മാറ്റി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് യുവാവ് മുങ്ങി. സിസിടിവി ദൃശ്യങ്ങൾ കാണാം വാങ്ങിയ സാധനത്തിന്റെ ബില്ല് നൽകി യുവാവ് പോകുന്നതിനിടയിൽ സംശയം തോന്നിയ ജീവനക്കാർ യുവാവിനെ തിരിച്ച് വിളിച്ചതോടെ ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് ജീവനക്കാർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. സി സി ടി വി ദ്യശ്യങ്ങളിൽ ഹൈപ്പർമാർക്കറ്റിലെ പല ഷെൽഫുകളിൽ നിന്നും വിലകൂടിയ കോസ്‌മെറ്റിക് സാധങ്ങൾ എടുത്ത് യുവാവ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചതായി കണാം നഗരമധ്യത്തിൽ […]

ഒരു പണിയുമില്ലേടാ നിനക്കൊക്കെ, നീയൊക്കെ തെണ്ടാന്‍ പോ”; മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്; യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ ഓഫീസിലേക്ക് വരികയായിരുന്നു ഉപദേഷ്ടാവ്

  സ്വന്തം ലേഖിക തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ആണെന്ന് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ദത്തനെ സെക്രട്ടേറിയറ്റിന് അകത്തേക്ക് കടത്തിവിട്ടത്. ഈ സംഭവത്തില്‍ പ്രതികരണം തേടിയപ്പോള്‍ ദത്തന്‍ മാധ്യമങ്ങളോട് തട്ടിക്കയറി. ഒരു പണിയുമില്ലേടാ നിനക്കൊക്കെ, നീയൊക്കെ തെണ്ടാന്‍ പോ എന്നായിരുന്നു ദത്തന്റെ പ്രതികരണം. എന്നാൽ ഞങ്ങളുടെ പണിയാണ് ഇതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുപടി. യുഡിഎഫ് ഉപരോധത്തെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഗേറ്റുകള്‍ക്ക് […]

വിദ്യാര്‍ഥിനിയെ ബസ്സിൽ നിന്ന് പിടിച്ചുതള്ളി: ബസിന്‍റെ ഫിറ്റ്നസ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കി; ബസിനും ഡ്രൈവറും കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി 10,500 രൂപ പിഴ; കണ്ടക്ടറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കും.

  സ്വന്തം ലേഖിക കരുനാഗപ്പള്ളി: സ്കൂള്‍ വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് പുറത്തേക്ക് പിടിച്ചുതള്ളിയ കണ്ടക്ടര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം വെളുത്തമണല്‍ ഭാഗത്തേക്ക് യാത്ര ചെയ്ത വിദ്യാര്‍ഥിനിയെ സ്റ്റോപ്പിലെത്തിയപ്പോള്‍ കണ്ടക്ടര്‍ പുറത്തേക്ക് പിടിച്ചുതള്ളിയതായാണ് പരാതി. രക്ഷകര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് കരുനാഗപ്പള്ളി-ഇളമ്പള്ളൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന രാജ എന്ന സ്വകാര്യ ബസിനെതിരെയാണ് നടപടിയുണ്ടായത്. കരുനാഗപ്പള്ളി ജോയന്‍റ് ആര്‍.ടി.ഒ അനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ ബേബി ജോണ്‍, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ ഗുരുദാസ് എന്നിവരുടെ നേതൃത്വത്തില്‍ ബസില്‍ നടത്തിയ പരിശോധനയില്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. […]

ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയുടെ അഭാവം; നിലവിൽ ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യം ; എരുമേലിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന ആവശ്യവുമായി അയ്യപ്പഭക്തരും നാട്ടുകാരും രംഗത്ത്

സ്വന്തം ലേഖകൻ  എരുമേലി :എരുമേലിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ശബരിമല തീർത്ഥാടകർക്കും പ്രദേശവാസികൾക്കും ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയുടെ അഭാവത്തിൽ ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. എരുമേലി – പമ്പ കാനനപാതയിലെ കണമലയിൽ നിരന്തരമായ് ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ നിരവധി പേരുടെ ജീവൻ പൊലിയുകയും നുറുക്കണക്കിന് അയ്യപ്പ ഭക്തന്മാർ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടു്. അടിയന്തര ചികിത്സ ലഭിച്ചിരുന്നെങ്കിൽ പലജീവനുകളും തിരികെ കിട്ടുമായിരുന്നു. ഇപ്പോൾ കാനനപാതയിൽ അയ്യപ്പഭക്തർക്കും , പ്രദേശവാസികൾക്കും അപകടങ്ങൾ ഉണ്ടായലും , വിഷബാധയേറ്റാലും, ഹൃദയാഘാതമുണ്ടായാലും 70 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജിനെ […]

ഭാഗ്യമെങ്ങാനും തുണച്ചാലോ …ബസില്‍ കയറുന്നതിനിടെ വയോധികനായ ലോട്ടറി വില്‍പനക്കാരന്റെ പോക്കറ്റടിച്ചു; മോഷണം പോയത് 5000 രൂപയോളം വരുന്ന ഭാഗ്യക്കുറി ടിക്കറ്റുകള്‍

സ്വന്തം ലേഖകൻ  ആലുവ:കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡില്‍ വച്ച്‌ ബസില്‍ കയറുന്നതിനിടെ വയോധികന്റെ അയ്യായിരത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചു. വെളിയത്തുനാട് സ്വദേശി അബ്ദുവിന്റെ ലോട്ടറിയാണ് ഇന്നലെ വൈകിട്ട് നാലോടെ നഷ്ടമായത്. ലോട്ടറി ചില്ലറ വില്പനക്കാരനായ അബ്ദു ആലുവ പഴയ സ്റ്റാൻഡിലുള്ള വിഷ്ണു ലക്കി സെന്ററില്‍നിന്ന് ലോട്ടറി വാങ്ങി വീട്ടിലേക്ക് പോകുന്നതിനായി കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്‍ എത്തിയതായിരുന്നു. ബസില്‍ കയറുമ്ബോഴാണ് പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ടിക്കറ്റുകള്‍ നഷ്ടമായത്. നേരത്തെയും അബ്ദുവിന്റെ ലോട്ടറിടിക്കറ്റുകള്‍ ഇവിടെവച്ച്‌ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവിടെ പോക്കറ്റടി പതിവായിട്ടും പൊലീസ് പട്രോളിംഗ് നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്‌.  

പാലസ്തീനികള്‍ക്ക് അഭയമേകി ഗാസയിലെ പുരാതന ക്രിസ്ത്യന്‍ പള്ളി; ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സഹായിക്കാൻ 24 മണിക്കൂറും സേവന സന്നദ്ധരായി വൈദികന്മാരും പള്ളിയിലുണ്ട്.

  സ്വന്തം ലേഖിക ഗാസ: ഇസ്രയേല്‍ വ്യോമാക്രമണത്തിനിടെ ഗാസ മുനമ്പില്‍ നിന്ന് പലായനം ചെയ്ത നൂറു കണക്കിന് പലസ്തീൻ മുസ്ലിങ്ങള്‍ അഭയം തേടിയത് പുരാതനമായ ക്രിസ്ത്യന്‍ ദേവാലയത്തില്‍. ഗാസയിലെ സെന്റ് പോര്‍ഫിറിയസ് ചര്‍ച്ചിലാണ് പലസ്തീനികള്‍ അഭയം തേടിയെത്തിയത്. “ഇന്ന് പകല്‍ ഞങ്ങള്‍ ജീവനോടെയുണ്ട്. ഈ രാത്രി കടക്കുമോ എന്ന് ഉറപ്പില്ല. എന്നാല്‍ ചുറ്റുമുള്ളവര്‍ ഞങ്ങളുടെ വേദന ലഘൂകരിക്കുന്നു”അഭയം തേടിയെത്തിയ വാലാ സോബെ എന്ന പാലസ്തീൻ യുവതി പറഞ്ഞ വാക്കുകളാനിവ. ജീവനും കയ്യില്‍ പിടിച്ച്‌ ചര്‍ച്ചിലെത്തിയവരില്‍ പല വിശ്വാസങ്ങള്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്നും സോബെ പറഞ്ഞു. ആക്രമണത്തില്‍ നിന്ന് […]