ചതിച്ചാശാനേ… സിസിടിവി ചതിച്ചു; കോട്ടയം നഗരമധ്യത്തിലെ ഹൈപ്പർമാർക്കറ്റിൽ പട്ടാപ്പകൽ മോഷണം; വിലകൂടിയ കോസ്‌മെറ്റിക്സുകളും സോപ്പുകളും അടിച്ച് മാറ്റി അടിവസ്ത്രത്തിനകത്ത് വെച്ച് യുവാവ് കടന്ന് കളഞ്ഞു; സിസിടിവി ദൃശ്യങ്ങളിൽ കാണുന്നയാളെ അറിയാവുന്നവർ ഈസ്റ്റ് പൊലീസുമായി ബന്ധപ്പെടുക

സ്വന്തം ലേഖകൻ

കോട്ടയം : നഗരമധ്യത്തിലെ ഹൈപ്പർമാർക്കറ്റിൽ പട്ടാപ്പകൽ മോഷണം..

വിലകൂടിയ കോസ്‌മെറ്റിക്സുകളും സോപ്പുകളും അടിച്ച് മാറ്റി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് യുവാവ് മുങ്ങി. സിസിടിവി ദൃശ്യങ്ങൾ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാങ്ങിയ സാധനത്തിന്റെ ബില്ല് നൽകി യുവാവ് പോകുന്നതിനിടയിൽ സംശയം തോന്നിയ ജീവനക്കാർ യുവാവിനെ തിരിച്ച് വിളിച്ചതോടെ ഇയാൾ ഓടി രക്ഷപെടുകയായിരുന്നു.

തുടർന്ന് ജീവനക്കാർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.

സി സി ടി വി ദ്യശ്യങ്ങളിൽ ഹൈപ്പർമാർക്കറ്റിലെ പല ഷെൽഫുകളിൽ നിന്നും വിലകൂടിയ കോസ്‌മെറ്റിക് സാധങ്ങൾ എടുത്ത് യുവാവ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചതായി കണാം

നഗരമധ്യത്തിൽ കലക്ട്രേറ്റിന് സമീപം കണ്ടത്തിൽ ഹൈപ്പർമാർക്കറ്റിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. സംഭവത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ഊർജിതമാക്കി.