വിദ്യാര്‍ഥിനിയെ ബസ്സിൽ നിന്ന് പിടിച്ചുതള്ളി: ബസിന്‍റെ ഫിറ്റ്നസ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കി; ബസിനും ഡ്രൈവറും കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി 10,500 രൂപ പിഴ; കണ്ടക്ടറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കും.

വിദ്യാര്‍ഥിനിയെ ബസ്സിൽ നിന്ന് പിടിച്ചുതള്ളി: ബസിന്‍റെ ഫിറ്റ്നസ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കി; ബസിനും ഡ്രൈവറും കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി 10,500 രൂപ പിഴ; കണ്ടക്ടറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കും.

 

സ്വന്തം ലേഖിക

കരുനാഗപ്പള്ളി: സ്കൂള്‍ വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് പുറത്തേക്ക് പിടിച്ചുതള്ളിയ കണ്ടക്ടര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.

കഴിഞ്ഞ ദിവസം വെളുത്തമണല്‍ ഭാഗത്തേക്ക് യാത്ര ചെയ്ത വിദ്യാര്‍ഥിനിയെ സ്റ്റോപ്പിലെത്തിയപ്പോള്‍ കണ്ടക്ടര്‍ പുറത്തേക്ക് പിടിച്ചുതള്ളിയതായാണ് പരാതി. രക്ഷകര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് കരുനാഗപ്പള്ളി-ഇളമ്പള്ളൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന രാജ എന്ന സ്വകാര്യ ബസിനെതിരെയാണ് നടപടിയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുനാഗപ്പള്ളി ജോയന്‍റ് ആര്‍.ടി.ഒ അനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ ബേബി ജോണ്‍, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ ഗുരുദാസ് എന്നിവരുടെ നേതൃത്വത്തില്‍ ബസില്‍ നടത്തിയ പരിശോധനയില്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. കണ്ടക്ടറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉടൻ സ്വീകരിക്കും.

ബസിനും ഡ്രൈവറും കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കുമായി 10,500 രൂപ പിഴയും ചുമത്തി. ബസിലെ ജീവനക്കാര്‍ യൂനിഫോമും നെയിം ബാഡ്ജ് ധരിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ബസുകളില്‍ പരിശോധന നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.