പാലസ്തീനികള്‍ക്ക് അഭയമേകി ഗാസയിലെ പുരാതന ക്രിസ്ത്യന്‍ പള്ളി; ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സഹായിക്കാൻ 24 മണിക്കൂറും സേവന സന്നദ്ധരായി വൈദികന്മാരും പള്ളിയിലുണ്ട്.

പാലസ്തീനികള്‍ക്ക് അഭയമേകി ഗാസയിലെ പുരാതന ക്രിസ്ത്യന്‍ പള്ളി; ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സഹായിക്കാൻ 24 മണിക്കൂറും സേവന സന്നദ്ധരായി വൈദികന്മാരും പള്ളിയിലുണ്ട്.

 

സ്വന്തം ലേഖിക

ഗാസ: ഇസ്രയേല്‍ വ്യോമാക്രമണത്തിനിടെ ഗാസ മുനമ്പില്‍ നിന്ന് പലായനം ചെയ്ത നൂറു കണക്കിന് പലസ്തീൻ മുസ്ലിങ്ങള്‍ അഭയം തേടിയത് പുരാതനമായ ക്രിസ്ത്യന്‍ ദേവാലയത്തില്‍.

ഗാസയിലെ സെന്റ് പോര്‍ഫിറിയസ് ചര്‍ച്ചിലാണ് പലസ്തീനികള്‍ അഭയം തേടിയെത്തിയത്. “ഇന്ന് പകല്‍ ഞങ്ങള്‍ ജീവനോടെയുണ്ട്. ഈ രാത്രി കടക്കുമോ എന്ന് ഉറപ്പില്ല. എന്നാല്‍ ചുറ്റുമുള്ളവര്‍ ഞങ്ങളുടെ വേദന ലഘൂകരിക്കുന്നു”അഭയം തേടിയെത്തിയ വാലാ സോബെ എന്ന പാലസ്തീൻ യുവതി പറഞ്ഞ വാക്കുകളാനിവ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനും കയ്യില്‍ പിടിച്ച്‌ ചര്‍ച്ചിലെത്തിയവരില്‍ പല വിശ്വാസങ്ങള്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്നും സോബെ പറഞ്ഞു. ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സഹായിക്കാൻ 24 മണിക്കൂറും സേവന സന്നദ്ധരായി പള്ളിയില്‍ വൈദികന്മാരുണ്ട്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടേതാണ് സെന്റ് പോര്‍ഫിറിയസ് ദേവാലയം. ഗാസയിലെ പലസ്തീനികള്‍ക്ക് മതഭേദമില്ലാതെ ഈ ദേവാലയം പ്രതിസന്ധി സമയങ്ങളില്‍ ഇതിന് മുൻപും ആശ്വാസം നല്‍കിയിട്ടുണ്ട്.

അതേസമയം ഇസ്രയേല്‍ – ഹമാസ് യുദ്ധം പത്താം ദിവസത്തില്‍ എത്തിയപ്പോള്‍, ഇതുവരെ ഇസ്രയേല്‍ മിസൈലുകള്‍ പള്ളിയെ തൊട്ടിട്ടില്ല. ഈ ദേവാലയം നൂറുകണക്കിന് സാധാരണക്കാര്‍ക്ക് അഭയം നല്‍കുന്നുവെന്നും ഇത് അവര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ പള്ളിയെ തൊടില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.