അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് അമ്മത്തൊട്ടിലിൽ അതിഥിയായി എത്തി ; മലയാളത്തിൻറെ മഹോത്സവം തിരി തെളിഞ്ഞ രാവിൽ എത്തിയ അവൾക്ക് പേര് “കേരളീയ”

സ്വന്തം ലേഖകൻ  തിരുവനന്തപുരം:  അമ്മത്തൊട്ടിലിൽ പൊക്കിൾക്കൊടി മാറാത്ത അഞ്ചു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് അതിഥിയായി എത്തി. ബുധനാഴ്ച രാത്രി 8.55-നാണ് 2.7 കിലോഗ്രാം ഭാരമുള്ള കുരുന്ന് അമ്മത്തൊട്ടിലിൽ പരിരക്ഷയ്ക്കായി എത്തിയത്. മലയാളത്തിൻറെ മഹോത്സവം തിരി തെളിഞ്ഞ അതേ നാളിലെ രാവിൽ അതിഥിയായി എത്തിയ പെൺകരുത്തിന് ‘കേരളീയ’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രധാന സംഭവ വികാസങ്ങളുടെ നാളുകളിലെല്ലാം ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ കുരുന്നുകൾ അതിഥിയായി എത്തുന്നത് യാദൃശ്ചികമാകുന്നു. ഇവർക്ക് പേരിടുന്നതിലും […]

ലൈംഗിക ബന്ധത്തിനുണ്ടോ അനുയോജ്യ സമയം? ഗർഭിണിയാകാൻ ശ്രമിക്കുമ്പോൾ, സെക്‌സിനെ കേവലം ഒരു വിനോദം മാത്രമായി കാണരുത്; ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ദിവസങ്ങള്‍ അറിഞ്ഞിരിക്കാം

സ്വന്തം ലേഖകൻ നിങ്ങൾ ഗർഭിണിയാകാൻ ശ്രമിക്കുമ്പോൾ, സെക്‌സ് കേവലം വിനോദം മാത്രമല്ല. ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന്, കിടക്കയിൽ തന്നെ എല്ലാം ശരിയായി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു. ഗർഭധാരണം ഉണ്ടാക്കുന്ന രീതികളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും നിങ്ങളുടെ പ്രണയബന്ധത്തിന്റെ സമയത്തിലും ആവൃത്തിയിലും ചില മാറ്റങ്ങൾ നിങ്ങളുടെ വിജയസാധ്യത വർദ്ധിപ്പിക്കാൻ സഹായിച്ചേക്കാം. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ കുഞ്ഞിനായി ഭൂരിപക്ഷം ദമ്പതികളും ആഗ്രഹിക്കാറില്ല. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞുമതിയെന്നും മറ്റും തീരുമാനിക്കുന്നവര്‍ ഇക്കാലത്ത് ഏറെയാണ്. എന്നാല്‍, കുഞ്ഞിനായി ദീര്‍ഘകാലം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും നിരാശരാകേണ്ടിവരുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. ഇതിന് പല […]

എം.ഡി.എം.എ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നല്‍കി ; യുവാവിനെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ വൈക്കം: എം.ഡി.എം.എ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നല്‍കിയതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം ഭാഗത്ത് ടി.എൻ സദനം വീട്ടിൽ അജിൻ (21) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ മാസം ആറാം തീയതി വൈക്കത്ത് എം.ഡി.എം.എ സ്വകാര്യ ഭാഗത്ത് വച്ച് ഒളിപ്പിച്ചു കടത്തിയ കേസിൽ ഈരാറ്റുപേട്ട സ്വദേശികളായ മുഹമ്മദ് മുനീർ, അക്ഷയ് സോണി എന്നിവരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രിയമായ […]

പറ്റ് കാശ് ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കം ; തട്ടുകടയിലെ ജീവനക്കാരനെ താക്കോൽ കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമം ; കേസിൽ ചെങ്ങളം സ്വദേശിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ  കോട്ടയം: തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് വായനശാല ഭാഗത്ത് പാലപ്പറമ്പിൽ വീട്ടിൽ റിയാസ് പി.ആർ (33) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിനെ തട്ടുകടയിൽ ചായ കുടിക്കാൻ എത്തിയ സമയത്ത് പറ്റ് കാശ് ചോദിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം  ഉണ്ടാവുകയും ഇയാൾ ജീവനക്കാരനെ മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന താക്കോൽ കൊണ്ട് ജീവനക്കാരന്റെ കഴുത്തിനിട്ട് കുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് […]

വീടിന് സമീപമുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന ഉരുളിയും, ചട്ടിയും , കിണ്ടിയും , കോളാമ്പിയും വരെ അടിച്ച് മാറ്റിയ മീശ മാധവൻ കുമരകത്ത് പിടിയിൽ

സ്വന്തം ലേഖകൻ കുമരകം : വീടിന് സമീപം ഷെഡ്ഡിൽ നിന്നും ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം കണ്ടമംഗലം വീട്ടിൽ ദേവൻ ഡിക്രൂസ് (27) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം കുമരകം വള്ളാറപ്പള്ളിക്ക് സമീപമുള്ള വീടിന്റെ പുറകുവശത്തെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന 50,000/- രൂപ വിലവരുന്ന ഓട്, ചെമ്പ്, പിച്ചള എന്നീ ഇനത്തിൽപ്പെട്ട ഉരുളി, കലം, ചട്ടി, കോളാമ്പി, കുടങ്ങൾ എന്നിവ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും […]

മുൻ വൈരാഗ്യം ; വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ആക്രമിച്ചു; കേസിൽ രണ്ട് യുവാക്കളെപള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  പള്ളിക്കത്തോട്: വീട്ടമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ നെടുമാവ് പുതിയ കോളനി ഭാഗത്ത് താളിയാനിൽ വീട്ടിൽ അനീഷ് (34), പാമ്പാടി, ലങ്കപടി ഭാഗത്ത് കുമ്പഴശ്ശേരിൽ വീട്ടിൽ നിതിൻചന്ദ്രൻ (34) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി വാഴൂർ നെടുമാവ് പുതിയ കോളനി ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും, മകനെയും ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇവർക്ക് വീട്ടമ്മയുടെ മകനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. […]

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി ; യൂണിറ്റിന് 20 പൈസ കൂടി ; 40 യൂണിറ്റ് വരെ നിരക്ക് വര്‍ദ്ധനവില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി.തി​രു​വ​ന​ന്ത​പു​രം: യൂ​ണി​റ്റി​ന് ശ​രാ​ശ​രി 20 പൈ​സ വ​രെ​യാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍റെ യോ​ഗ​ത്തി​ലാ​ണ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചത്.പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധനവില്ല. ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതി. 2023-24 വര്‍ഷത്തെ കമ്മി 720 കോടിയാണെന്നാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചത്. അത് നികത്തണമെങ്കില്‍ കുറഞ്ഞത് 28 പൈസയെങ്കിലും യൂണിറ്റിന് വര്‍ധിപ്പിക്കേണ്ടതുണ്ടെങ്കിലും 20 പൈസ മാത്രം വര്‍ധിപ്പിച്ച്‌ റെഗുലേറ്ററി കമ്മീഷൻ ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. 2023 […]

ഏകദിന ലോകകപ്പില്‍ ചരിത്ര നേട്ടം കൊയ്ത് കൊഹ്‌ലി; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ ആയിരം റണ്‍സിലധികം സ്‌കോര്‍ നേടിയ താരം; സച്ചിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു

മുംബൈ: ഏകദിന ലോകകപ്പില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി വിരാട് കൊഹ്‌ലി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ ആയിരം റണ്‍സിലധികം സ്‌കോര്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് കൊഹ്‌ലി സ്വന്തമാക്കിയത്.ശ്രീലങ്കയ്‌ക്കെതിരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെ 2023ല്‍ കൊഹ്‌ലിയുടെ ഏകദിന റണ്‍സ് 1000 കടന്നു. മത്സരത്തിന്റെ 11-ാം ഓവറിലാണ് താരം റെക്കോഡ് സ്വന്തമാക്കിയത്. ഇത് എട്ടാം തവണയാണ് കൊഹ്‌ലി ഒരു വര്‍ഷം 1000 റണ്‍സിലധികം സ്‌കോര്‍ ചെയ്യുന്നത്. ഇതോടെ ഇന്ത്യൻ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരിലുള്ള റെക്കോഡ് കൊഹ്‌ലി തകര്‍ത്തത്. സച്ചിൻ ഏഴ് തവണയാണ് 1000 […]

കാത്തിരിപ്പിന് വിരാമം; മോഹൻലാല്‍ – ജിത്തു ജോസഫ് ചിത്രം ‘നേര്’ അടുത്ത മാസം തീയേറ്ററുകളിലേയ്‌ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച്‌ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘നേര്’ ഡിസംബര്‍ 21ന് തീയേറ്ററുകളിലെത്തും. മോഹൻലാലിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചിത്രം ക്രിസ്‌മസിന് പുറത്തിറങ്ങുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണിത്. ദൃശ്യം ഉള്‍പ്പടെ കഴിഞ്ഞ മൂന്ന് സിനിമകളും മികച്ച വിജയം കരസ്ഥമാക്കിയതിനാല്‍ നേര് എന്ന ചിത്രവും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷയാണുയര്‍ത്തിയിരിക്കുന്നത്. ഈ ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് മോഹൻലാല്‍ എത്തുന്നത്. അധിപൻ, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹൻലാല്‍ ഒരു […]

കുടുംബശ്രീ ജില്ലാ മിഷൻ, കേരളാ നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ നേതൃത്വത്തിൽ സ്റ്റെപ്പ് അപ് രജിസ്‌ട്രേഷൻ ക്യാമ്പയ്ന് കോട്ടയം ജില്ലയിൽ തുടക്കം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: കുടുംബശ്രീ ജില്ലാ മിഷൻ, കേരളാ നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ നേതൃത്വത്തിൽ സ്റ്റെപ് അപ് രജിസ്‌ട്രേഷൻ കാമ്പയിനു ജില്ലയിൽ തുടക്കമായി. തൊഴിൽ അന്വേഷകരെ കേരള നോളജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പോർട്ടലിലേക്ക് രജിസ്റ്റർ ചെയ്യിപ്പിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം ജില്ലയിലെ മുഴുവൻ തൊഴിൽ അന്വേഷകരെയും നോളജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പോർട്ടലിന്റെ ഭാഗമാക്കുകയും അവരുടെ യോഗ്യതയ്ക്കും അഭിരുചിക്കും അനുസരിച്ച് അനുയോജ്യമായ ജോലിയിലേക്ക് എത്തിക്കുകയാണ് കേരള നോളജ് ഇക്കോണമി മിഷന്റെ ദൗത്യം. 18 വയസ് പൂർത്തിയായ പ്ലസ് […]