ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയുടെ അഭാവം; നിലവിൽ ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യം ; എരുമേലിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന ആവശ്യവുമായി അയ്യപ്പഭക്തരും നാട്ടുകാരും രംഗത്ത്

ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയുടെ അഭാവം; നിലവിൽ ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യം ; എരുമേലിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന ആവശ്യവുമായി അയ്യപ്പഭക്തരും നാട്ടുകാരും രംഗത്ത്

സ്വന്തം ലേഖകൻ 

എരുമേലി :എരുമേലിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ശബരിമല തീർത്ഥാടകർക്കും പ്രദേശവാസികൾക്കും ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയുടെ അഭാവത്തിൽ ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

എരുമേലി – പമ്പ കാനനപാതയിലെ കണമലയിൽ നിരന്തരമായ് ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ നിരവധി പേരുടെ ജീവൻ പൊലിയുകയും നുറുക്കണക്കിന് അയ്യപ്പ ഭക്തന്മാർ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടു്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തര ചികിത്സ ലഭിച്ചിരുന്നെങ്കിൽ പലജീവനുകളും തിരികെ കിട്ടുമായിരുന്നു. ഇപ്പോൾ കാനനപാതയിൽ അയ്യപ്പഭക്തർക്കും , പ്രദേശവാസികൾക്കും അപകടങ്ങൾ ഉണ്ടായലും , വിഷബാധയേറ്റാലും, ഹൃദയാഘാതമുണ്ടായാലും 70 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജിനെ ആണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരം എരുമേലിയിലെ കുടുംബാരോഗ്യ കേന്ദ്രം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുക മാത്രമാണ് .

ഇതുസംബന്ധിച്ച് പൊതുപ്രവർത്തകനും പമ്പാവാലി സ്വദേശിയുമായ ബിനു നിരപ്പേൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് അറിയിപ്പു ലഭിച്ചിരുന്നൂവെങ്കിലും നാളിതുവരെയായിട്ടും നടപടി ഉണ്ടായിട്ടില്ല. മണ്ഡല – മകരവിളക്ക് മഹോത്സവം തുടങ്ങുവാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ , സർക്കാരും ജനപ്രതിനിധികളും ഇടപെട്ട് അടിയന്തിര നടപടികൾ സ്വകരിക്കണമെന്ന് അയ്യപ്പ ഭക്തരും നാട്ടുകാരും ആവശ്യപ്പെട്ടു.