അടിപൊളി ജോസായി അടിപൊളി ലുക്കില്‍ കൊച്ചിയിലൂടെ കാറോടിച്ച്‌ മമ്മൂട്ടി; സമൂഹമാദ്ധ്യമത്തില്‍ വൻ തരംഗമായി മമ്മൂട്ടിയുടെ പുതിയ ലുക്ക്

കൊച്ചി: അടിപൊളി ജോസിന്റെ ലുക്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരാണ് അടിപൊളി ജോസ്. മമ്മൂട്ടിയുടെ പുതിയ ലുക്ക് സമൂഹമാദ്ധ്യമത്തില്‍ വൻ തരംഗമാവുന്നു. കൊച്ചിയില്‍ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു കാറോടിച്ച്‌ വരുന്ന മമ്മൂട്ടിയുടെ വീഡിയോയിലൂടെയാണ് ലുക്ക് ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. മെഴ്സിഡസ് ബെൻസിന്റെ എ.എം. ജി.എല്‍.എ 45 മോഡല്‍ ആഡംബര കാറിലാണ് മമ്മൂട്ടി വന്നിറങ്ങിയത്. ഭാര്യ സുല്‍ഫത്തും നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നിര്‍മ്മാതാവ് ആന്റോ ജോസഫും കൂടെ ഉണ്ടായിരുന്നു. ഈ ലുക്കില്‍ ഒരു കഥാപാത്രം […]

ഗ്രീഷ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചതില്‍ എതിര്‍പ്പ്; സെക്രട്ടേറിയറ്റിന് മുന്നില്‍ കോലം കത്തിച്ച്‌ പ്രതിഷേധിക്കുമെന്ന് മെൻസ് അസോസിയേഷൻ

തിരുവനന്തപുരം: ഗ്രീഷ്മയ്ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധവുമായി ഓള്‍ മെൻസ് അസോസിയേഷൻ. ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ കോലം കത്തിച്ച്‌ പ്രതിഷേധിക്കുമെന്നും പറഞ്ഞു. പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ഗ്രീഷ്‌മ. ഷാരോണിന്റെ പിതാവ് ജയരാജ് ഗ്രീഷ്മയുടെയും, എകെഎംഎ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍കാവ് അജിത്ത് ‘ കുമാര്‍ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെയും കോലം കത്തിച്ച്‌ പ്രതിഷേധിക്കുമെന്ന് എകെഎംഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രതി അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് പ്രതിക്കു ജാമ്യത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ഗ്രീഷ്മയ്ക്കു ഹൈക്കോടതി […]

ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച്‌ ചീട്ടുകളിച്ച സംഭവം;  പിടിയിലായ സംഘത്തിൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനും, യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയുമായ വിനയകുമാറിനെ  രക്ഷിക്കാൻ പോലീസ് ശ്രമം; യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി വിനയകുമാർ തന്നെയാണോ പിടിയിലായതെന്നുള്ള ഉറപ്പില്ലെന്ന് പോലീസ് ഭാഷ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച്‌ ചീട്ടുകളിച്ച സംഘം പിടിയിലായ സംഭവത്തില്‍ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനുമായ വിനയകുമാറിനെ രക്ഷിക്കാന്‍ പോലീസ് ശ്രമം. എഫ്‌ഐആറില്‍ അച്ഛന്റെ പേര് മാറ്റി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ഏഴര മണിയോടെയാണ് ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്നും പണം വച്ച്‌ ചീട്ടുകളിച്ച ഒമ്ബതുപേരെ പോലീസ് അറസ്റ്റുചെയ്തത്. 5.6 ലക്ഷം രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി വിനയകുമാറിന്റെ പേരിലാണ് മുറിയെടുത്തത്. ക്ലബ്ബിലെ ഏറ്റവും പുറകിലെ […]

സഹകരണ മേഖലയില്‍ കേന്ദ്ര ഇടപെടല്‍ കൊണ്ടുവന്നതിന് സമാന രീതി; കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേവസ്വം വകുപ്പ് രൂപീകരണം; സൂചന നല്‍കി സുരേഷ് ഗോപി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേവസ്വം വകുപ്പ് രൂപീകരിക്കുമെന്ന സൂചന നല്‍കി സുരേഷ് ഗോപി. സഹകരണ മേഖലയില്‍ കേന്ദ്ര ഇടപെടല്‍ കൊണ്ടുവന്നതിന് സമാന രീതിയിലാകും ദേവസ്വം വകുപ്പ് രൂപീകരണവും. യൂണിഫോം സിവില്‍ കോഡിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡിലും കേന്ദ്രഇടപെടല്‍ കൊണ്ടുവരുന്നത്. സഹകരണ സംഘങ്ങള്‍ക്ക് ഇതുപോലൊരു മാസ്റ്റര്‍ വരണം. അത് തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെ കാര്യത്തിലും വരാന്‍ പോകുന്നത്. ആരാധാനാലയത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും തുല്യ അവകാശം കൊണ്ടുവരും, ശബരിമല ഉള്‍പ്പെടെ’. സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരായി ബിജെപി നടത്തിയ പ്രതിഷേധയാത്രയില്‍ സുരേഷ് ഗോപി […]

ദുരിത പെയ്ത്ത്; ഇന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ; കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്കൂളുകള്‍ക്കും ഉള്‍പ്പെടെയാണ് ഇന്ന് അവധി; പി എസ് സി പരീക്ഷകള്‍ മാറ്റി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്ത് നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോണ്‍സ് യു.പി സ്കൂള്‍, ഗവണ്‍മെന്റ് യുപി സ്കൂള്‍ കല്ലുപുരയ്ക്കല്‍, ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ കരുനാക്കല്‍, തിരുവാര്‍പ്പ് പഞ്ചായത്തിലെ സെന്റ്മേരിസ് എല്‍ പി സ്കൂള്‍, തിരുവാര്‍പ്പ് എസ്‌എൻഡിപി ഹയര്‍ സെക്കൻഡറി സ്കൂള്‍ കിളിരൂര്‍ എന്നീ സ്കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച്‌ ഉത്തരവായി. അതേസമയം, തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, […]

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി; പിതാവ് നൽകിയ അന്വേഷണത്തിൽ അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ  പത്തനംതിട്ട: പാലക്കാട് കല്ലടിക്കോട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കല്ലടിക്കോട് ചെരുളി സ്വദേശി ആഷിക്ക് (23) നെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പിതാവ് കല്ലടിക്കോട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.30 നാണ് സംഭവം നടന്നത്. ചെരുളിയിലെ ആഷിക്കിന്റെ വീടിന് സമീപത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയതായി പറയുന്നത്. ആഷിക്കും പ്രതികളും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ മലപ്പുറം […]

പരാതി നല്‍കിയിട്ടും അപകട ഭീഷണിയിലായ മരം വെട്ടി മാറ്റിയില്ല; റബര്‍മരം ഒടിഞ്ഞുവീണ് പൂവരണി സ്വദേശിനിയായ യുവതിക്കു പരിക്ക്; ഭർത്താവും രണ്ട് കുട്ടികളും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു; വീട് ഭാഗികമായി തകര്‍ന്ന നിലയിൽ

സ്വന്തം ലേഖകൻ പൈക: സമീപ പുരയിടത്തിലെ കേടായ റബര്‍മരം ഒടിഞ്ഞു വീണു ഉറങ്ങിക്കിടന്ന യുവതിക്കു പരിക്കേറ്റു. വിളക്കുമാടം വട്ടക്കുന്നേല്‍ ബാബുവിന്‍റെ വീടിനു മുകളിലേക്കാണ് അടുത്ത പുരയിടത്തിലെ നൂറ് ഇഞ്ചോളം വണ്ണമുള്ള റബര്‍ മരം ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മറിഞ്ഞു വീണത്. ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പൂവരണി പാലത്തിനാല്‍ രതീഷിന്‍റെ ഭാര്യ രാഖി (31)ക്കാണ് പരുക്കേറ്റത്. പൂവരണിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രതീഷും രണ്ടു കുട്ടികളും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വീട് ഭാഗികമായി തകര്‍ന്നു. വീട്ടുപകരണങ്ങള്‍ക്കും കേടുപാടു സംഭവിച്ചു. അപകട ഭീഷണിയിലായ മരം വെട്ടിമാറ്റണമെന്ന് […]

കോട്ടയം ജില്ലയിൽ നാളെ (04-10-2023) തെങ്ങണാ, കുറിച്ചി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (04-10-2023) തെങ്ങണാ, കുറിച്ചി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന ഏലംകുന്ന് , വക്കീൽ പടി എന്നീ ട്രാൻസ് ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5.30 വരെ വൈദുതി മുടങ്ങുന്നതാണ് 2. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടനാട്ടുപടി, റെഡിമെയിഡ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 3. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ […]

ഹെര്‍ണിയയുടെ ഓപ്പറേഷന് എത്തിയപ്പോൾ ഡേറ്റില്ലെന്ന് അനസ്തേഷ്യ ഡോക്ടര്‍; വേദന കൂടി വീണ്ടുമെത്തിയപ്പോള്‍ പണം നൽകണമെന്ന് ആവശ്യം; ഒടുവില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയില്‍

കാസര്‍ഗോഡ്: ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ വെങ്കിടഗിരി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയില്‍. കാസര്‍ഗോഡ് സ്വദേശിയായ പരാതിക്കാരൻ ഹെര്‍ണിയയുടെ ചികിത്സയ്ക്കായാണ് ഇക്കഴിഞ്ഞ ജൂലൈ മാസം ഇതേ ജനറല്‍ സര്‍ജനെ കണ്ടത്. അദ്ദേഹം ഓപ്പറേഷന് നിര്‍ദ്ദേശിക്കുകയും, അനസ്തേഷ്യ ഡോക്ടറായ ഡോക്ടര്‍ വെങ്കിടഗിരിയെ കണ്ട് തിയതി വാങ്ങിവരാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പരാതിക്കാരൻ വെങ്കിടഗിരിയെ കണ്ടപ്പോള്‍ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബര്‍ മാസത്തില്‍ ഓപ്പറേഷൻ ചെയ്യാമെന്നും ആയിരുന്നു മറുപടി. ഇക്കഴിഞ്ഞ ദിവസം അസഹ്യമായ വേദനകാരണം ഓപ്പറേഷൻ നേരത്തെ ആക്കുന്നതിന് വീണ്ടും ഡോക്ടര്‍ […]

ന്യൂസ് ക്ളിക്ക് പോര്‍ട്ടല്‍ റെയ്‌ഡ്: സ്ഥാപകൻ പ്രബീര്‍ പുര്‍കായസ്ഥയും എച്ച്‌ ആര്‍ തലവനും അറസ്‌റ്റില്‍

ഡല്‍ഹി: ‘ന്യൂസ് ക്ളിക്ക്’ പോര്‍ട്ടലുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിനൊടുവില്‍ അറസ്റ്റ്. പോര്‍ട്ടല്‍ സ്ഥാപകൻ പ്രബീര്‍ പുര്‍കായസ്ഥ, പോര്‍ട്ടലിന്റെ എച്ച്‌ ആര്‍ തലവൻ അമിത് ചക്രവര്‍ത്തിയും അറസ്റ്റിലായി. യുഎപിഎ നിയമപ്രകാരമുള്ള കേസിലാണ് അറസ്റ്റ് നടന്നത്. ന്യൂസ് പോര്‍ട്ടലിന് ചൈനീസ് ഫണ്ടിംഗ് ഉണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു തുടര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളില്‍ പരിശോധനയും നടന്നു. ഡല്‍ഹി, നോയിഡ, ഗാസിയാബാദ് അടക്കം മുപ്പതോളം ഇടങ്ങളിലാണ് പരിശോധന നടന്നത്. ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളുമൊക്കെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ന്യൂസ്‌ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച്‌ ഇ ഡി ന്യൂസ് പോര്‍ട്ടലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് […]