ജോസ് കെ. മാണി ഓർഡർ ചെയ്ത 2 ലോഡ് പൈനാപ്പിളും പടക്കവും പകുതി വിലക്ക് ഞാനെടുത്തോളാം : കാപ്പൻ

ജോസ് കെ. മാണി ഓർഡർ ചെയ്ത 2 ലോഡ് പൈനാപ്പിളും പടക്കവും പകുതി വിലക്ക് ഞാനെടുത്തോളാം : കാപ്പൻ

Spread the love

സ്വന്തം ലേഖിക

പാലാ : വോട്ടെണ്ണലിന് മുൻപ് മാധ്യമങ്ങളെ കണ്ട മാണി സി കാപ്പൻറെ പ്രവചനങ്ങൾ എല്ലാം സത്യമായി .വോട്ടെണ്ണലിന് മുൻപ് മാധ്യമങ്ങളെ കണ്ട കാപ്പൻ പറഞ്ഞത് ഇങ്ങനെ

വോട്ട് എണ്ണി തുടങ്ങി കഴിഞ്ഞാൽ തുടക്കം മുതൽ അവസാനം വരെ ഞങ്ങൾക്കാവും ലീഡ്. മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകളുടെ കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ബാക്കി മുഴുവൻ പഞ്ചായത്തുകളിലും ഞാൻ ലീഡ് ചെയ്യും. പാലാ മുൻസിപ്പാലിറ്റിയിൽ നന്നായി ലീഡ് ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യക്തിബന്ധങ്ങൾ, സ്‌നേഹബന്ധങ്ങൾ, സുഹൃത്ത് ബന്ധങ്ങൾ ഇതെല്ലാം എനിക്ക് തുണായവും.ഇതോടൊപ്പം കഴിഞ്ഞ തവണ ബിജെപിക്ക് പോയ ബിഡിജെഎസ് വോട്ടുകൾ ഇക്കുറി ഞങ്ങൾക്ക് കിട്ടും. ആറായിരം വോട്ടുണ്ടായിരുന്ന ബിജെപിക്ക് ബിഡിജെഎസ് പിന്തുണച്ചപ്പോൾ വോട്ടു വിഹിതം25,000 ആയി ഉയർന്നു. ബിജെപിക്ക് പോയ ബിഡിജെഎസ് വോട്ടുകളിൽ പതിനായിരം വോട്ടുകൾ കിട്ടിയാൽ പോലും ഞങ്ങൾ അനായാസം ജയിക്കും. കഴിഞ്ഞ തവണ ഞങ്ങൾ തോൽക്കാൻ കാരണം ബിഡിജെഎസ് വോട്ടുകൾ കൈവിട്ടു പോയതാണ്.അടിയൊഴുക്കുകൾ എൽഡിഎഫിന് അനുകൂലമായി സംഭവിച്ചു കഴിഞ്ഞു. 58,000 വോട്ടുകൾ കഴിഞ്ഞ തവണ എനിക്ക് കിട്ടിയതാണ് അതിൽ മൂവായിരം വോട്ട് നഷ്ടപ്പെട്ടാലും 55,000 വോട്ടുണ്ടാവും. അതിലേക്ക് ബിഡിജെഎസ്, പിജെ ജോസഫ് വിഭാഗം, കേരള കോൺഗ്രസ്, പുതുതായി വന്ന യുവാക്കളുടെ വോട്ടുകൾ ഇതെല്ലാം എനിക്ക് കിട്ടും. മുഴുവൻ വോട്ടും എനിക്ക് കിട്ടും എന്നെല്ല പറയുന്നത് ഭൂരിപക്ഷം വോട്ടും എനിക്ക് തന്നെ കിട്ടും.

വ്യക്തിബന്ധങ്ങളിലൂടെ കിട്ടുന്ന വോട്ടുകൾ കൂടാതെ ബിഡിജെഎസ് വോട്ടും ഞങ്ങൾക്ക് ലഭിക്കും. പിജെ ജോസഫ് വിഭാഗത്തിൻറെ വോട്ടും പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് കിട്ടേണ്ട വോട്ടുകൾ മാറിപ്പോവാൻ ഒരു സാധ്യതയുമില്ല. മാണി സാറിനോട് മൂന്ന് വട്ടം യുദ്ധം ചെയ്തയാളാണ് ഞാൻ. മാണി സാറിനോളം ശക്തനല്ല ഇപ്പോഴത്തെ സ്ഥാനാർഥി. ഇക്കാര്യം മണ്ഡലത്തിലെ യുവാക്കളെ സ്വാധീനിക്കുമെന്ന് ഞാൻ കരുതുന്നു.

വോട്ടെണ്ണൽ കഴിഞ്ഞ് വിജയിച്ചിട്ടേ വിജയം ആഘോഷിക്കുന്നതിനെപറ്റി ആലോചിക്കേണ്ടതുള്ളൂ. വിജയാഘോഷത്തിനായി രണ്ട് ലോഡ് പൈനാപ്പിളും പടക്കവുമൊക്കെ യുഡിഎഫുക്കാർ ഓർഡർ ചെയ്തിട്ടുണ്ട് എന്നറിഞ്ഞു. ആ പടക്കം ഞങ്ങൾ പകുതി പൈസയ്ക്ക് വാങ്ങിക്കോള്ളാം….