video
play-sharp-fill

പാലായ്ക്ക് ‘മാണി’യിൽ നിന്ന് മോചനമില്ല ; ബിജിപിയുടെ 6777 വോട്ടുകൾ ഒലിച്ചു പോയി; ജോസ് കെ മാണിയുടെ ബൂത്തിൽ ജോസ് ടോം 10 വോട്ടിന് പുറകിൽ

പാലായ്ക്ക് ‘മാണി’യിൽ നിന്ന് മോചനമില്ല ; ബിജിപിയുടെ 6777 വോട്ടുകൾ ഒലിച്ചു പോയി; ജോസ് കെ മാണിയുടെ ബൂത്തിൽ ജോസ് ടോം 10 വോട്ടിന് പുറകിൽ

Spread the love

സ്വന്തം ലേഖിക

പാലാ : പാലായ്ക്ക് മാണിയിൽ നിന്ന് മോചനമില്ല ; കെ എം മാണിയ്ക്ക് പകരം മാണി സി കാപ്പാൻ എന്നുമാത്രം. പാലായിൽ ചരിത്രം കുറിച്ചാണ് എൽഡിഫ് സ്ഥാനാർത്ഥി പാലായിൽ വിജയിച്ചത്. 2943 വോട്ടിനാണ് മാണി സി കാപ്പൻറെ വിജയം. 54137 വോട്ടുകളാണ് കാപ്പൻ നേടിയത്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം 51194 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി 18044 വോട്ടുകൾ നേടി.

54 വർഷത്തെ രാഷ്ട്രീയ അടിമത്തത്തിൽ നിന്ന് മോചനമായെന്ന് മാണി സി.കാപ്പൻ പറഞ്ഞപ്പോൾ ജനവിധി മാനിക്കുന്നതായി ജോസ് കെ.മാണി പറഞ്ഞു. വീഴ്ച ഉണ്ടെങ്കിൽ തിരുത്തും. ബിജെപി വോട്ട് എൽഡിഎഫിന് വിറ്റെന്ന് ജോസ് കെ.മാണി. ബിജെപിയുടെ പതിനായിരം വോട്ട് കുറഞ്ഞെന്ന് ജോസ് കെ.മാണി പറഞ്ഞു. 2016നേക്കാൾ 6777 വോട്ട് ബിജെപിക്ക് കുറഞ്ഞു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസ്, ജോസഫ് വിഭാഗങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമായ അവസരത്തിൽ തൻറെ സ്ഥാനാർത്ഥി കോട്ട പോലെ കെ എം മാണി കാത്ത മണ്ഡലത്തിൽ തോൽവിയേറ്റ് വാങ്ങിയതാണ് ജോസ് കെ മാണിക്ക് തിരിച്ചടി നൽകുന്നത്.

അതിനൊപ്പം ജോസ് കെ മാണിയുടെ ബൂത്തിൽ പോലും ജോസ് ടോമിന് ലീഡ് നേടായില്ലെന്നുള്ളത് യുഡിഎഫിനുള്ളിൽ വലിയ വിവാദങ്ങൾക്ക് കാരണമാകുമെന്നുറപ്പ്. പാലാ നഗരസഭയിൽ ഉൾപ്പെടുന്ന ബൂത്തിൽ മാണി സി കാപ്പനേക്കാൾ 10 വോട്ടിന് പിന്നിലാണ് ജോസ് ടോം. 2006-ൽ കെ എം മാണിക്കെതിരെ മത്സരിച്ച് പാലായെ സ്വന്തമാക്കാൻ മാണി സി കാപ്പൻ ആരംഭിച്ച പോരാട്ടത്തിനാണ് വിജയത്തോടെ അവസാനമായിരിക്കുന്നത്.

ജോസ് ടോമിനെ 2943 വോട്ടുകൾക്കാണ് മാണി സി കാപ്പൻ തോൽപിച്ചത്. വോട്ടെണ്ണൽ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ടു കൊടുക്കാതെയാണ് മാണി സി കാപ്പൻ പാലായിൽ ജയിച്ചു കയറിയത്. യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്തടക്കം ലീഡ് പിടിച്ച മാണി സി കാപ്പന് യുഡിഎഫിലെ ആഭ്യന്തരപ്രശ്‌നങ്ങൾ മൂലമുണ്ടായ വോട്ടു ചോർച്ച നേട്ടമായി മാറി.

എസ്എൻഡിപിയുടെ വോട്ട് കൈപ്പിടിയിലൊതുക്കാനായതും, മണ്ഡലത്തിലെ ദീർഘകാലപരിചയം വച്ച് വോട്ട് വരുന്ന വഴി നോക്കി ചിട്ടയായ പ്രചാരണം നടത്തിയതും കാപ്പന് തുണയായി.