പൊലീസ് സ്റ്റേഷന്റെ മൂക്കിൻ തുമ്പിൽ പോലും മോഷണവും അക്രമിവും പതിവ്: പേരിനു പൊലും പൊലീസ് നടപടിയില്ല; മണിമലയിൽ വ്യാഴാഴ്ച വ്യാപാരികളുടെ ഹർത്താൽ

പൊലീസ് സ്റ്റേഷന്റെ മൂക്കിൻ തുമ്പിൽ പോലും മോഷണവും അക്രമിവും പതിവ്: പേരിനു പൊലും പൊലീസ് നടപടിയില്ല; മണിമലയിൽ വ്യാഴാഴ്ച വ്യാപാരികളുടെ ഹർത്താൽ

Spread the love
സ്വന്തം ലേഖകൻ
മണിമല:  പൊലീസ് സ്റ്റേഷന്റെ മൂക്കിൽ തുമ്പിൽ പോലും അക്രമികളും മോഷ്ടാക്കളും അഴിഞ്ഞാടുമ്പോൾ, മണിമലയിൽ വ്യാപാരികൾക്കും സാധാരണക്കാർക്കും രക്ഷയില്ല.
ഇതിനിടെ പൊലീസ് സ്റ്റേഷനു സമീപത്തെ ആറു കടകളിൽ കയറിയ മോഷ്ടാവ് കടകൾ കുത്തിപ്പൊളിച്ച് സാധനങ്ങളുമായി കടക്കുകയും ചെയ്തു. ഇതിനെതിരെയാണ് വ്യാപാരികൾ ഇപ്പോൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മോഷണവും അക്രമവും പതിവായ സാഹചര്യത്തിൽ പൊലീസ് പെട്രോളിംങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി മണിമല യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഹർത്താൽ ആചരിക്കുന്നത്.
മണിമല ടൗണിലെ കടകളെല്ലാം അടച്ച് വ്യാപാരികൾ ഹർത്താലിൽ പങ്കെടുക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ.
പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ 11 ന് പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ചും നടത്തും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് പ്രസിഡന്റ് രാജൻ തോപ്പിൽ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ ദിവസം മണിമല പൊലീസ് സ്റ്റേഷനു സമീപം വിധവയായ റോസമ്മയുടെ കടയുടെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്.
1500 രൂപയും, അരപവൻ തൂക്കമുള്ള കമ്മലും, സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റുമാണ് ഇവിടെ നിന്നും മോഷ്ടാവ് കൊണ്ടു പോയത്. ഒരാഴ്ച മുൻപും ഇതിനു സമീപത്തെ കടയിൽ നിന്നും മോഷണം നടന്നിരുന്നു.