പാട്ട് പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ വാഹനം ഇടിച്ചു; കാനഡയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലാ സ്വദേശിനിയായ നഴ്സ് മരിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലാ: കാനഡയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു.

പാലാ കരൂര്‍ മാര്യപ്പുറം ഡോ.അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു (44) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാനഡയില്‍ സ്റ്റാഫ് നഴ്സായിരുന്നു ശില്‍പ.
സൗത്ത് സെറിയില്‍ മൂന്ന് ദിവസം മുന്‍പുണ്ടായ അപകടത്തിലാണ് ശില്‍പയ്ക്ക് പരിക്കേറ്റത്.

പാട്ട് പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശില്‍പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ ഇന്നലെ പകലായിരുന്നു അന്ത്യം. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശില്‍പ. മക്കള്‍: നോഹ, നീവ്. സംസ്‌കാരം പിന്നീട്.