ദേശീയ പണിമുടക്കിന്റെ സമാപന മണിക്കൂറില്‍  പാലാ മുത്തോലിയില്‍ വാഹനങ്ങള്‍ തടഞ്ഞ് സമരക്കാര്‍; പ്രതിഷേധം ശക്തമായതോടെ പിൻവലിഞ്ഞു

ദേശീയ പണിമുടക്കിന്റെ സമാപന മണിക്കൂറില്‍ പാലാ മുത്തോലിയില്‍ വാഹനങ്ങള്‍ തടഞ്ഞ് സമരക്കാര്‍; പ്രതിഷേധം ശക്തമായതോടെ പിൻവലിഞ്ഞു

Spread the love

സ്വന്തം ലേഖിക

മുത്തോലി: സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിന്റെ സമാപന മണിക്കൂറില്‍ ഏറ്റുമാനൂര്‍-പാലാ റോഡില്‍ മുത്തോലി ജംഗ്ഷനില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി.

രണ്ട് ദിവസമായ പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച്‌ മുത്തോലിയില്‍ സമരാനുകൂലികളുടെ സമരപന്തല്‍ ഉണ്ടായിരുന്നു. ഇവിടെയുണ്ടായിരുന്ന പ്രവര്‍ത്തകരാണ് വാഹനങ്ങള്‍ തടയുവാന്‍ റോഡിലിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂര്‍-പാലാ റോഡിലൂടെയും കൊടുങ്ങൂര്‍ റോഡിലൂടെയും എത്തിയ വാഹനങ്ങള്‍ സമാരനുകൂലികള്‍ തടഞ്ഞു. വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും മുത്തോലിയിലെ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയാന്‍ രംഗത്തു വരുകയായിരുന്നു.

ജോലി കഴിഞ്ഞ് മടങ്ങിയവരുടെയും ആശുപത്രിയല്‍ പോയവരുടെയും ഒക്കെ വാഹനങ്ങള്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ സമരാനുകൂലികള്‍ പിന്‍വാങ്ങുകയായിരുന്നു. മുത്തോലിയിലെ സമരാഭാസത്തിനെതിരെ പ്രതിഷേധം ശക്തമായി.