പുറക്കാട് 2 കിലോമീറ്ററോളം കടൽ ഉൾവലിഞ്ഞു: വള്ളങ്ങൾ ചെളിയിൽ താഴ്ന്നു

  സ്വന്തം ലേഖകൻ അമ്പലപ്പുഴ :പുറക്കാട് കടൽ ഉൾവലിഞ്ഞു പുറക്കാട് മുതൽ പഴയങ്ങാടി വരെയാണ് കടൽ ഉൾവലിഞ്ഞത്. നിരവധി വള്ളങ്ങൾ ചെളിയിൽ താഴ്ന്നു. ചൊവ്വാഴ്ച പുലർച്ചെ മുതലാണ് തിരത്ത് ഈ പ്രതിഭാസമുണ്ടായത്. പുറക്കാട് മുതൽ തെക്ക് വടക്ക് ഭാഗങ്ങളിലായി 2 കിലോമീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. ഈ ഭാഗങ്ങളിൽ 25 മീറ്ററോളം തീരത്ത് ചെളി രൂപപ്പെട്ടു. വേലിയേറ്റത്തിൻ്റെ ഭാഗമായി വർഷത്തിലൊരിക്കൽ ഇത്തരത്തിൽ ഉണ്ടാകാറുണ്ടെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

മണം പിടിച്ച് പോലീസ് എത്തിയത് ബസിനുള്ളിൽ : കണ്ടത് കഞ്ചാവ് വലിച്ച് പൂസായിരിക്കുന്ന ബസ് ജീവനക്കാരെ: 3 പേർ പിടിയിൽ: സംഭവം ഇന്നലെ രാത്രി കുമരകത്ത്:

  സ്വന്തം ലേഖകൻ കുമരകം : പോലീസ് കേസ് മണത്തു കണ്ടു പിടിക്കും എന്നു പറയുന്നത് എത്ര ശരിയാണന്ന് കുമരകം പോലീസ് തെളിയിച്ചു. കഞ്ചാവ് വലിക്കാരെയാണ് പോലീസ് മണം പിടിച്ച് പിടി കൂടിയത്. പരിശോധനയിൽ കഞ്ചാവും കണ്ടെത്തി. ഇന്നലെ രാത്രി കുമരകം ബന് ബേയിൽ കിടന്ന ബസിനരികിലൂടെ പോയ പോലീസുകാർക്ക് ഒരു പ്രത്യേക മണം അനുഭവപ്പെട്ടു. ശരിക്കും മണം മൂക്കിലടിച്ചപ്പോൾ ആണ് കഞ്ചാവിന്റെ ഗന്ധമാണന്ന് വ്യക്തമായത്. പതുക്കെ ബിസിനുള്ളിലേക്ക് നോക്കിയപ്പോൾ രണ്ടു പേർ കഞ്ചാവ് വലിക്കുന്നു. കൈയോടെ ഇരുവരെയും പൊക്കി. കൂടെയുണ്ടായിരുന്ന ഡ്രൈവറെ പരിശോധിച്ചപ്പോൾ […]

മഹാരാഷ്ട്രയിൽ അദ്ധ്യാപകർക്ക് ടീഷർട്ടുകളോ ജീൻസുകളോ ഡിസൈനുകളും ചിത്രങ്ങളും ഉള്ള ഷർട്ടുകളോ ധരിക്കാൻ അനുവാദമില്ല: സർക്കാർ നിലപാട് വ്യക്തമാക്കി

  സ്വന്തം ലേഖകൻ മുംബൈ: അധ്യാപകർക്ക് ഡ്രസ് കോഡ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ടീഷർട്ടുകളോ ജീൻസുകളോ ഡിസൈനുകളും ചിത്രങ്ങളും ഉള്ള ഷർട്ടുകളോ ധരിക്കാൻ അധ്യാപകർക്ക് അനുവാദമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അധ്യാപികമാര്‍ ഷാളോടു കൂടിയ ചുരിദാര്‍ അല്ലെങ്കില്‍ സാരി ധരിക്കണം. പുരുഷ അധ്യാപകര്‍ ടക്ക് ഇന്‍ ചെയ്ത ഷര്‍ട്ടും പാന്റുമാണ് ധരിക്കേണ്ടത്. പുതിയ സര്‍ക്കുലര്‍ വെള്ളിയാഴ്ച്ച പുറത്ത് വിടും. അധ്യാപകര്‍ പ്രസന്നവും മാന്യതയുമുള്ള വസ്ത്രം ധരിച്ച് സ്‌കൂളിലേക്ക് വരണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഒമ്പത് മാര്‍ഗരേഖകളാണ് നല്‍കിയിട്ടുള്ളത്. ഇത് പൊതുവിദ്യാലയങ്ങള്‍ക്കും സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകമാണ്. […]

തിരുനക്കരയിൽ ഇന്ന് ആറാം ഉത്സവം: ദേശ താലപ്പൊലി, കഥകളി

  സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് ആറാം ഉത്സവം. ഉച്ചകഴിഞ്ഞ് 2 മുതൽ 3 വരെ ഉത്സവബലി ദർശനം.. വൈകുന്നേര 6 – റ് ദീപാരാധന, ദീപ കാഴ്ച . രാത്രി 9.30 – ന് വിളക്ക് എഴുന്നളളിപ്പ്. ഗിവശക്തി കലാവേദിയിൽ:ഉച്ച കഴിഞ്ഞ് 1.30-ന് പാലാ നന്ദകുമാറിന്റെ കഥാപ്രസംഗം 2.30 -ന് മറിയപ്പള്ളി ഭാമ എസ്-സംഗീത സദസ്..വൈകുന്നേരം 4.30ന് തൃക്കാരിയൂർ ശ്രീതിലയ ഭജൻസ് ഗീതാ വാഞ്ജീശ്വരൻ്റേയും സംഘത്തിൻ്റെയും സമ്പ്രദായ ഭജന, 6ന് കാഴ്‌ചശ്രീബലി – ചേർത്തല മനോജ് ശശി, […]

മരം വീണ് അട്ടിപ്പീടിക റോഡിലെ ഗതാഗതം തടസപ്പെട്ടു: ഇന്നു രാവിലെ മരം വെട്ടിമാറ്റി ഗതാഗതം പു നരാരംഭിച്ചു.

  സ്വന്തം ലേഖകൻ കുമരകം : കുമരകം പോലീസ് സ്റ്റേഷന് തെക്ക് വശത്ത്. അട്ടിപ്പിടിക റോഡരികിൽ നിന്ന ബെദാം മരം വീണ് ഗതാഗതം തടസപ്പെട്ടു. കോട്ടയത്തു നിന്ന് അഗ്നി ശമന സേന എത്തി ഇന്ന് രാവിലെ 7.30 ഓടെ തടസ്സങ്ങൾ നീക്കി. മരത്തിൻ്റെ വലിയ ശിഖരം അടർന്ന് വീണ് റോഡിന് കുറുകെ കിടക്കുകയായിരുന്നു. റോഡിൻ്റെ പടിഞ്ഞാറു വശത്തു നിന്ന മരം പഴയ ടെലഫോൺ ലെെനിലും റാേഡിൻ്റെ കിഴക്കുവശത്തുള്ള മതിലിലും തങ്ങി നിലം പറ്റാതെ കിടക്കുകയായിരുന്നു. ചെറിയ വാഹനങ്ങൾ വീണു കിടന്ന മരത്തിനടിയിലൂടെ സഞ്ചരിച്ചത് അപകട […]

പൗരത്വത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ അനുവദിക്കില്ല : പി ഡി പി

  കോട്ടയം: പൗരത്വത്തിന്റെ പേര് പറഞ്ഞ് ഇന്ത്യൻ ജനതയെ തമ്മിലടിപ്പിച്ച് വീണ്ടും അധികാരത്തിൽ കയറാനുള്ള മോദിയുടെയും അമിത്ഷയുടെയും കുടിലതന്ത്രം മതേതര ഇന്ത്യ തള്ളിക്കളയണമെന്ന് പി ഡി പി സംസ്ഥാന കൗൺസിൽ അംഗം എം എസ് നൗഷാദ് ആവശ്യപ്പെട്ടു. സി എ എ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പി ഡി പി ജില്ലാ കമ്മിറ്റി കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. രാജ്യത്തെ വിഭാജിക്കാനുള്ള സംഘപരിവാർ ശ്രമം മതേതര ജനാധിപത്യ ശക്തികൾ ഒറ്റകെട്ടായി ചെറുക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നിഷാദ് നടക്കൽ ആവശ്യപ്പെട്ടു. […]

മകളെങ്ങനെ മരിച്ചു, അത് അറിയണം…! കേസില്‍ നിന്ന് പിന്തിരിപ്പിക്കാൻ സ്കൂളിന്റെ ശ്രമം; ബാംഗ്ലൂരിൽ നാലു വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍ എങ്ങുമെത്താതെ പൊലീസ് അന്വേഷണം; പരാതിയുമായി കോട്ടയം മണിമല സ്വദേശിനി ജിയന്നയുടെ അമ്മ

കോട്ടയം: ബംഗ്ലൂരുവില്‍ നാലു വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍, പൊലീസ് അന്വേഷണം നിലച്ചെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം. കേസില്‍ ആരോപണ വിധേയരായ സ്കൂള്‍ ചെയര്‍മാനെയും,സ്കൂളിലെ ആയയെയും ചോദ്യം ചെയ്യാന്‍ പോലും ബെംഗലൂരു പൊലീസ് തയാറായിട്ടില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കേസില്‍ നിന്ന് പിന്തിരിയാന്‍, സ്കൂള്‍ പ്രിൻസിപ്പല്‍ പല വഴികളിലൂടെ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തി. കുഞ്ഞിന് നീതി കിട്ടാന്‍ ജസ്റ്റിസ് ഫോര്‍ ജിയന്ന എന്ന പേരില്‍ നവമാധ്യമ ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ് കുടുംബം. മകളെങ്ങനെ മരിച്ചു എന്ന ചോദ്യത്തിന് വിശ്വസനീയമായൊരുത്തരം ഇനിയും കിട്ടാതെ […]

സോഫ്റ്റ് വെയര്‍ കെണി; തകരാറുകള്‍ രണ്ടുമാസം പിന്നിട്ടിട്ടും പരിഹരിച്ചില്ല; കോട്ടയം ജില്ലയിൽ കെട്ടിടനിർമ്മാണ പെർമിറ്റ് മുതല്‍ നികുതി അടയ്ക്കല്‍ വരെ പ്രതിസന്ധിയിൽ; ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നു; പഴികേട്ട് ഉദ്യോഗസ്ഥര്‍

കോട്ടയം: നഗരമേഖലകളിലെ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങള്‍ അതിവേഗം ലഭ്യമാക്കാൻ പുതുവർഷത്തില്‍ നടപ്പാക്കിയ ഓണ്‍ലൈൻ സംവിധാനത്തിലെ തകരാറുകള്‍ രണ്ടുമാസം പിന്നിട്ടിട്ടും പരിഹരിച്ചില്ല. ജനന,മരണ,വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് തടസമില്ല. എന്നാല്‍, കോട്ടയം ജില്ലയിൽ കെട്ടിടനിർമ്മാണ പെർമിറ്റ് മുതല്‍ നികുതി അടയ്ക്കല്‍ വരെ പ്രതിസന്ധിയിലാണ്. സ്വയം സാക്ഷ്യപ്പെടുത്തിയ പെർമിറ്റുകള്‍ക്ക് ഫീസ് അടയ്ക്കല്‍, പ്ലാനുകളുടെ അപാകത പരിഹരിക്കല്‍ തുടങ്ങിയ സേവനങ്ങളും ലഭിക്കാത്ത സ്ഥിതിയാണ്. പെർമിറ്റുകളില്‍ കെട്ടിട ഉടമയുടെ ഒപ്പില്ലെന്ന കാരണത്താല്‍ ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നു. ലൈസൻസിയും ഉടമയും ചേർന്ന് അപേക്ഷ സമർപ്പിക്കുമ്പോള്‍ ഇരുവരുടെയും ഒപ്പും സ്കാൻ ചെയ്തു നല്‍കും. […]

ഒന്നാകാൻ അവര്‍ നാലുപേരും ഉറപ്പിച്ചു; ഇരട്ട പെൺകുട്ടികൾക്ക് വരന്മാരായി ഇരട്ടകൾ; കോട്ടയത്തെ അത്യപൂര്‍വ്വ മാംഗല്യം നാടിന് കൗതുകമായി…!

മാന്നാർ: ഇരട്ടകളുടെ അത്യപൂർവ്വ മംഗല്യം നാടിന് കൗതുകമായി. ബുധനൂർ ശ്രീ കുന്നത്തൂർകുളങ്ങര ദേവീക്ഷേത്രത്തില്‍ ഇന്നലെ നടന്ന ഇരട്ട വിവാഹമാണ് കൗതുകമായത്. ബുധനൂർ വഴുതന മുറിയില്‍ പുത്തൻവീട്ടില്‍ വി ഡി പ്രസന്നന്റെയും എൻ കെ സരസമ്മാളിന്റെയും ഇരട്ട മക്കളായ പ്രേമയുടെയും പ്രിയയുടെയും കഴുത്തില്‍ ഇരട്ടകളായ നിധീഷും നിവേദുമാണ് ഇന്നലെ താലിചാർത്തിയത്. കോട്ടയം തൃക്കോതമംഗലം തെക്കേ മരങ്ങാട്ടുപറമ്പില്‍ എ എസ് വാസുവിന്റെയും പി ഉഷാദേവിയുടെയും ഇരട്ട മക്കളായ നിധീഷ് വിയും നിവേദ് വിയുമാണ് പ്രേമയെയും പ്രിയയേയും താലി ചാർത്തിയത്. മള്‍ട്ടിമീഡിയ ആനിമേഷനില്‍ ഡിപ്ലോമയുള്ള നിധീഷ് ദുബൈയിലും ഗ്രാഫിക്സ് […]

തിരുനക്കര പകൽപൂരം : ബുധനാഴ്ച്ച (20.03.2024) ഉച്ചക്ക് രണ്ട് മണി മുതൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഇപ്രകാരം

സ്വന്തം ലേഖകൻ തിരുനക്കര പകൽപൂരവുമായി ബന്ധപ്പെട്ട് 20.03.2024 ഉച്ചക്ക് 02:00 മണി മുതൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.  എം സി റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവലയില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍, അറുത്തൂട്ടി വഴി പോവുക.  എം സി റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ നിന്നും വലത്തോട്ടു തിരിഞ്ഞ് […]