മരം വീണ് അട്ടിപ്പീടിക റോഡിലെ ഗതാഗതം തടസപ്പെട്ടു: ഇന്നു രാവിലെ മരം വെട്ടിമാറ്റി ഗതാഗതം പു നരാരംഭിച്ചു.

മരം വീണ് അട്ടിപ്പീടിക റോഡിലെ ഗതാഗതം തടസപ്പെട്ടു: ഇന്നു രാവിലെ മരം വെട്ടിമാറ്റി ഗതാഗതം പു നരാരംഭിച്ചു.

 

സ്വന്തം ലേഖകൻ
കുമരകം : കുമരകം പോലീസ് സ്റ്റേഷന് തെക്ക് വശത്ത്. അട്ടിപ്പിടിക റോഡരികിൽ നിന്ന ബെദാം മരം വീണ് ഗതാഗതം തടസപ്പെട്ടു. കോട്ടയത്തു നിന്ന് അഗ്നി ശമന സേന എത്തി ഇന്ന് രാവിലെ 7.30

ഓടെ തടസ്സങ്ങൾ നീക്കി. മരത്തിൻ്റെ വലിയ ശിഖരം അടർന്ന് വീണ് റോഡിന് കുറുകെ കിടക്കുകയായിരുന്നു. റോഡിൻ്റെ പടിഞ്ഞാറു വശത്തു നിന്ന മരം പഴയ ടെലഫോൺ ലെെനിലും റാേഡിൻ്റെ കിഴക്കുവശത്തുള്ള മതിലിലും തങ്ങി നിലം പറ്റാതെ കിടക്കുകയായിരുന്നു.

ചെറിയ വാഹനങ്ങൾ വീണു കിടന്ന മരത്തിനടിയിലൂടെ സഞ്ചരിച്ചത് അപകട സാധ്യത സൃഷ്ടിച്ചിരുന്നു. കുമരകം പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group