ഒന്നാകാൻ അവര്‍ നാലുപേരും ഉറപ്പിച്ചു; ഇരട്ട പെൺകുട്ടികൾക്ക് വരന്മാരായി ഇരട്ടകൾ; കോട്ടയത്തെ  അത്യപൂര്‍വ്വ മാംഗല്യം നാടിന് കൗതുകമായി…!

ഒന്നാകാൻ അവര്‍ നാലുപേരും ഉറപ്പിച്ചു; ഇരട്ട പെൺകുട്ടികൾക്ക് വരന്മാരായി ഇരട്ടകൾ; കോട്ടയത്തെ അത്യപൂര്‍വ്വ മാംഗല്യം നാടിന് കൗതുകമായി…!

മാന്നാർ: ഇരട്ടകളുടെ അത്യപൂർവ്വ മംഗല്യം നാടിന് കൗതുകമായി.

ബുധനൂർ ശ്രീ കുന്നത്തൂർകുളങ്ങര ദേവീക്ഷേത്രത്തില്‍ ഇന്നലെ നടന്ന ഇരട്ട വിവാഹമാണ് കൗതുകമായത്.
ബുധനൂർ വഴുതന മുറിയില്‍ പുത്തൻവീട്ടില്‍ വി ഡി പ്രസന്നന്റെയും എൻ കെ സരസമ്മാളിന്റെയും ഇരട്ട മക്കളായ പ്രേമയുടെയും പ്രിയയുടെയും കഴുത്തില്‍ ഇരട്ടകളായ നിധീഷും നിവേദുമാണ് ഇന്നലെ താലിചാർത്തിയത്.

കോട്ടയം തൃക്കോതമംഗലം തെക്കേ മരങ്ങാട്ടുപറമ്പില്‍ എ എസ് വാസുവിന്റെയും പി ഉഷാദേവിയുടെയും ഇരട്ട മക്കളായ നിധീഷ് വിയും നിവേദ് വിയുമാണ് പ്രേമയെയും പ്രിയയേയും താലി ചാർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മള്‍ട്ടിമീഡിയ ആനിമേഷനില്‍ ഡിപ്ലോമയുള്ള നിധീഷ് ദുബൈയിലും ഗ്രാഫിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയില്‍ ഡിപ്ലോമ നേടിയിട്ടുള്ള നിവേദ് അബുദാബിയിലും ഗ്രാഫിക്സ് ഡിസൈനറാണ്. ആർട്ട് ഓഫ് ലിവിങ് അധ്യാപകരാണ് പ്രേമയും പ്രിയയും.

ആർട്ട് ഓഫ് ലിവിങ്ങിന്റെ ഭാഗമായും അല്ലാതെയും ക്ഷേത്രങ്ങളിലും മറ്റും ഭജൻസ് പാടുവാൻ പോകാറുള്ളവരാണ് പ്രേമയും പ്രിയയും.
പാണ്ടനാട് എസ് വി എച്ച്‌ എസില്‍ പത്താം ക്ളാസും പേരിശ്ശേരി ടെക്നിക്കല്‍ ഹയർസെക്കന്ററി സ്കൂളില്‍ പ്ലസ്ടുവും ഒരുമിച്ച്‌ പഠനം പൂർത്തിയാക്കിയ പ്രേമയും പ്രിയയും ചെങ്ങന്നൂർ വനിതാ ഗവണ്‍മെന്‍റ് ഐ ടി ഐയില്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ പഠനവും കഴിഞ്ഞ് കേരള സ്റ്റേറ്റ് റൂട്രോണിക്സില്‍ കമ്ബ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് എൻജിനീയറിങ്ങില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.

അത്യപൂർവ്വമായിട്ടുള്ള ഈ ഇരട്ട വിവാഹത്തില്‍ പങ്കെടുക്കാനായി ഇരുകുടുംബങ്ങളിലെയും ബന്ധു ജനങ്ങള്‍ക്കൊപ്പം കൂട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു.