കേരള ലോട്ടറിയുടെ പേരിൽ സർക്കാർ ലോഗോയും മന്ത്രിയുടെ ഫോട്ടോയും ഉപയോഗിച്ച് തട്ടിപ്പ് വ്യാപകം.

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ സർക്കാരിൻറെ ലോഗോയും മന്ത്രിയുടെ ഫോട്ടോയും ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാപക തട്ടിപ്പ്. ഇവർ ആദ്യം ഔദ്യോഗിക ഫലത്തിൽ നമ്മൾ വിജയിച്ചതായി കാണിക്കും.തുടർന്ന് ജിഎസ്ടി തുക അവർ പറയുന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ പറയും.ജി എസ് ടി നിക്ഷേപിച്ചതിനുശേഷം മാത്രമേ ലോട്ടറി തുക ലഭിക്കുകയുള്ളൂ എന്ന സന്ദേശവും നൽകും.ഈ സന്ദേശങ്ങൾ എല്ലാം വാട്സാപ്പിലൂടെ ആണ് ലഭിക്കുന്നത്. കഴിഞ്ഞ ഓണം ബംബർ ടിക്കറ്റ് മന്ത്രിമാരായ കെ.എൻ.ബാലഗോപാലും ആന്റണി രാജുവും ചേർന്ന് പ്രകാശനം ചെയ്യുന്ന ചിത്രമാണ് തട്ടിപ്പുകാർ ഉപയോഗിച്ചിരിക്കുന്നത്. ആനയറ കുടവൂർ […]

മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവിൽ വൻചിത നടുവിൽ …” 69വർഷം മുൻപ് എഴുതിയ അർത്ഥഗംഭീരമായ വരികൾ ഇന്നും കെടാ വിളക്കായി നിലനിൽക്കുന്നു

  കോട്ടയം: .1955 -ലാണ് പി സുബ്രഹ്മണ്യം നിർമ്മിച്ച് ആന്റണി മിത്രദാസിന്റെ സംവിധാനത്തിൽ തിക്കുറിശ്ശി നായകനായി അഭിനയിച്ച “ഹരിശ്ചന്ദ്ര ” എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം കമുകറ പുരുഷോത്തമൻ പാടിയ “ആത്മവിദ്യാലയമേ…..” എന്ന തത്വചിന്താപരമായ ഗാനമായിരുന്നു. 69 വർഷം കഴിഞ്ഞിട്ടും മലയാള ചലച്ചിത്ര സംഗീത ലോകത്ത് ഈ ഗാനം കെടാവിളക്ക് പോലെ നിറഞ്ഞു കത്തിക്കൊണ്ടിരിക്കുകയാണ്… തിരുനയിനാർ കുറിച്ചി എഴുതി ബ്രദർ ലക്ഷ്മൺ സംഗീതം പകർന്ന “ആത്മവിദ്യാലയം ” തിരുനയിനാർ കുറിച്ചി എന്ന ഗാനരചയിതാവിന്റേയും കമുകറ പുരുഷോത്തമൻ എന്ന ഗായകന്റേയും […]

രഹസ്യ അക്കൗണ്ട് ഉണ്ടെങ്കിൽ ഇ ഡി അത് കണ്ടെത്തട്ടെ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

തിരുവനന്തപുരം : കരുവന്നൂരിൽ സിപിഎമ്മിനു 5 രഹസ്യ അക്കൗണ്ട് ഉണ്ടെന്ന ഇ ഡി  കണ്ടെത്തലിനെതിരെ പ്രതികരിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.രഹസ്യ അക്കൗണ്ട് ഉണ്ടെങ്കിൽ അത് ഇ ഡി തന്നെ കണ്ടെത്തട്ടെ എന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. “ആരെയാണ് വിരട്ടാൻ നോക്കുന്നത്, ഞങ്ങൾക്ക് ആരെയും ഭയമില്ല” .വാർത്ത സമ്മേളനത്തിൽ ഇടിക്കെതിരെ എം വി ഗോവിന്ദൻ മാഷ് രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു തൃശ്ശൂരിലെ കരുവന്നൂരിലെ സഹകരണ ബാങ്കിൽ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകൾ കണ്ടെത്തിയത്.ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇ ഡി,ആർബിഐ ഇലക്ഷൻ […]

മൂന്നാർ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ തീപിടുത്തം. വീട്ടുപകരണങ്ങളെല്ലാം പൂർണ്ണമായും കത്തിനശിച്ചു : തീപിടുത്തം ഇന്നു പുലർച്ചെ

  ഇടുക്കി: മൂന്നാർ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ തീപിടുത്തം. മൂന്നാർ, നെട്ടികുടി സെൻ്റർ ഡിവിഷനിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. വീട്ടുപകരണങ്ങളെല്ലാം പൂർണ്ണമായും കത്തിനശിച്ചു. തീപിടിത്തമുണ്ടായ ഉടൻ വീട്ടിലുള്ളവർ ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒന്നുമുണ്ടായില്ല.

ഒളശ്ശ തയ്യിൽ നാഗരാജ ക്ഷേത്രത്തിന് സമീപം കുടിവെള്ള ക്ഷാമം അതിരൂക്ഷം

  സ്വന്തം ലേഖകൻ ഒളശ്ശ: അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഒളശ്ശ തയ്യിൽ നാഗരാജ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 5 വീട്ടുകാർ അനുഭവിക്കുന്നത്. 6 മാസത്തിലേറെയായി ഈ ഭാഗത്തുള്ള ജലനിധി പൈപ്പിലൂടയുള്ള ജലവിതരണം മുടങ്ങിയിട്ട് . അടിയന്തരമായി ജല വിതരണംപുന:സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അയ്മനം പഞ്ചായത്ത് അധികൃതർ തയ്യിൽ ക്ഷേത്ര ഭാഗത്ത് പഞ്ചായത്തിൻ്റെ ഒരു വാട്ടർ കണക്ഷൻ അനുവദിക്കെണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.

പരസ്പരം വായനക്കൂട്ടത്തിന്റെ ഈസ്റ്റർ സന്ദേശവും കഥ – കവിത അരങ്ങും നടത്തി

  അയ്മനം : പരസ്പരം വായനക്കൂട്ടത്തിൻ്റെ 171-ാമത് പ്രതിവാര ഓൺലൈൻ സാഹിത്യ സമ്മേളനം – ഈസ്റ്റർ സന്ദേശവും കഥ,കവിത അരങ്ങും – പ്രശസ്ത കവി ഷേർളി മണലിൽ ഉദ്ഘാടനം ചെയ്തു. ഈസ്റ്റർ ദിനത്തിൽ പരസ്പരം വായനക്കൂട്ടത്തിൻ്റെ മൂന്ന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ടെലിഗ്രാം ഗ്രൂപ്പിലുമായി നടന്ന സമ്മേളനത്തിൽ സബ് എഡിറ്റർ പി.ജി.ഗിരീഷ് അദ്ധ്യക്ഷനായി. ബാലു പൂക്കാട്, ഏലിയാമ്മ കോര എന്നിവർ ഈസ്റ്റർ സന്ദേശം നൽകി. തുടർന്നു നടന്ന കഥ – കവിത അരങ്ങിൽ അഡ്വ: ഭരത് കോട്ടുക്കൽ, ജി.രമണി അമ്മാൾ, വരുൺ എം, പ്രസന്ന നായർ, […]

ഇന്ന് ഏപ്രിൽ ഒന്ന് ; പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ വന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം

തിരുവനന്തപുരം : ഇന്ന് ഏപ്രിൽ 1ഇന്ന് ഏപ്രിൽ 1 പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ നമ്മുടെ നാട്ടിൽ ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്.അവയിൽ പോസിറ്റീവായ മാറ്റങ്ങളുമുണ്ട് നെഗറ്റീവായ മാറ്റങ്ങളും ഉണ്ട്. ആദ്യം തന്നെ ഒരു നെഗറ്റീവ് മാറ്റം ആണ്. നമ്മളൊക്കെ എന്ത് കാര്യമുണ്ടെങ്കിലും ചെറിയ തലവേദന വന്നാലും ഒരു പനി വന്നാലും നമ്മൾ ആദ്യം ആശ്രയിക്കുന്നത് പാരസിറ്റാമോളിനെയാണ്.അതുകൊണ്ട് പാഴ്സെറ്റാമോൾ ഉൾപ്പെടെയുള്ള മരുന്നുകൾക്ക് ഇന്നുമുതൽ വില വർധിക്കുന്നതായിരിക്കും.തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടനികുതി 5% ത്തോളം വർദ്ധിക്കും.വണ്ടി ചെക്ക് കേസ് വിവാഹമോചന കേസ് തുടങ്ങിയ കേസുകൾക്ക് ഉള്ള ഫീസ് കൂടുന്നതായിരിക്കും.അതോടൊപ്പം […]

പരിപ്പിൽ ചീറ്റ’ കളിവള്ളം നീറ്റിലിറക്കി : നാട്ടുകാർ ആഘോഷമാക്കി

  സ്വന്തം ലേഖകൻ അയ്മനം:പണി പൂർത്തിയായ പരിപ്പ് സ്വദേശികളുടെ കളിവള്ളം” ചീറ്റ”ഈസ്റ്റർ ദിനത്തിൽ നീരണിഞ്ഞു. നുറു കണക്കിന് നാട്ടുകാരുടെ സാന്നിധ്യത്തിൽ വല്യാട് ഐക്കരശാലിയിൽ മീനച്ചിലാറിന്റെ കൈവഴിയിലാണ് നീരണിഞ്ഞത്. വള്ളത്തിന്റെ നീരണിയൽ ചടങ്ങ് നാട്ടുകാർ ആഘോഷമാക്കി. പരിപ്പിലെ ജലോത്സവ പ്രേമികളുടെ കൂട്ടായ്മയിലാണ് ഒരു കളിവള്ളം കൂടി പിറവിയെടുത്തത്. 14 പേരടങ്ങുന്ന കൂട്ടായ്മയുടെ കഠിനാദ്ധ്വാനത്തിലാണ് കളിവള്ളം നിർമ്മിച്ചത്. മുഹമ്മ സ്വദേശി കെ.പി. ഷാജൻ്റെ എട്ടാമത്തെ സൃഷ്ടിയായാണ് പരിപ്പിൽ ചീറ്റ എത്തുന്നത്. അയ്മനം പരിപ്പ് സ്വദേശികളായ അഖിൽ എം.കെ. (കൺവീനർ), രഞ്ജിത്ത് കെ.എം. (സെക്രട്ടറി), അനീഷ് കോട്ടപ്പറമ്പിൽ, മെൽവിൻ […]

കണമല ഫോറസ്റ്റ് സ്റ്റേഷനു മുമ്പിൽ പത്തനംതിട്ട യു ഡി എഫ് സ്ഥാനാർഥി ആന്റോ ആൻറണി എംപിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം തുടരുന്നു.

പത്തനംതിട്ട : പത്തനംതിട്ട കണമലയിൽ കാട്ടാനയുടെ ആക്രമത്തിൽ യുവാവ് മരിച്ചതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കണമല ഫോറസ്റ്റേഷന് മുമ്പിൽ പത്തനംതിട്ട യുഡിഎഫ് സ്ഥാനാർത്ഥി ആൻഡ് ആൻറണി നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം തുടരുന്നു. നൂറുകണക്കിന് ആളുകളാണ് സ്ഥാനാർത്ഥിയെ പിന്തുടർന്നുകൊണ്ട് ഈ സമരത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.അനുയോജ്യമായ നടപടി സ്വീകരിക്കാതെ തലസ്ഥാനത്തുനിന്ന് മാറുകയില്ല എന്നാണ് സ്ഥാനാർത്ഥിയുടെ നിലപാട്. ജനങ്ങളെ ഒഴിപ്പിക്കാൻ നോക്കുന്ന പോലീസും ജനങ്ങൾ തമ്മിൽ ചെറിയ രീതിയിൽ സംഘർഷത്തിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.എന്തുതന്നെ വന്നാലും തങ്ങളുടെ ആവശ്യം നിറവേറാതെ ഇവിടുന്ന് പോവുകയില്ല എന്നാണ് ജനങ്ങളുടെ അഭിപ്രായം. ഫോറസ്റ്റേഷനിലെ അധികൃതരുടെ അനാസ്ഥയും .ഉത്തരവാദിത്തമില്ലായ്മയും കാരണം […]

ചാരായം ഇല്ലെങ്കിലും ബോർഡ് കണ്ട് ആശ്വസിക്കാം:കുമരകം ബോട്ട്ജെട്ടിയിൽ പഴയ ചാരായക്കടയിലെ ബോർഡ് മായാതെ കിടക്കുന്നു : 23 വർഷങ്ങൾക്കു ശേഷവും

  കുമരകം : കുമരകത്തെത്തുന്ന മദ്യപാനികൾക്ക് ചാരായം എന്ന പഴയ ബോർഡ് കാണുമ്പം ചില പഴയ കാല ചിന്തകൾക്ക് ചിറകു മുളയ്ക്കും. ഒരു കാലത്ത് ഏത് പെട്ടിക്കടകളിലും സുലഭമായിരുന്നു ചാരായം. എ.കെ.ആന്റണി സർക്കാരാണ് 23 വർഷം മുൻപ് ചാരായം നിരോധിച്ചത്. ഈസ്റ്ററും, വിഷുവും ഓണവും മറ്റ് പല വിശേഷദിവസങ്ങളും വലിയ പണം മുടക്കില്ലാതെ ആഘോഷിച്ചതിൽ മുഖ്യ പങ്ക് നാടൻ ചാരായത്തിനുണ്ടായിരുന്നു. കള്ളും ചാരായവുമായിരുന്നു ആഘോഷങ്ങളിൽ കൂടുതലായും ലഹരി പകർന്നിരുന്നത്. എന്നാൽ എ.കെ. ആൻ്റണി രണ്ടാമതും മുഖ്യമന്ത്രിയായപ്പോൾ 2001 കാലഘട്ടത്തിൽ സാധാരാണക്കാരൻ്റെ സങ്കടങ്ങൾ സന്തോഷമാക്കി മാറ്റിയിരുന്ന […]