മണം പിടിച്ച് പോലീസ് എത്തിയത് ബസിനുള്ളിൽ : കണ്ടത് കഞ്ചാവ് വലിച്ച് പൂസായിരിക്കുന്ന ബസ് ജീവനക്കാരെ: 3 പേർ പിടിയിൽ: സംഭവം ഇന്നലെ രാത്രി കുമരകത്ത്:

മണം പിടിച്ച് പോലീസ് എത്തിയത് ബസിനുള്ളിൽ : കണ്ടത് കഞ്ചാവ് വലിച്ച് പൂസായിരിക്കുന്ന ബസ് ജീവനക്കാരെ: 3 പേർ പിടിയിൽ: സംഭവം ഇന്നലെ രാത്രി കുമരകത്ത്:

 

സ്വന്തം ലേഖകൻ
കുമരകം : പോലീസ് കേസ് മണത്തു കണ്ടു പിടിക്കും എന്നു പറയുന്നത് എത്ര ശരിയാണന്ന് കുമരകം പോലീസ് തെളിയിച്ചു. കഞ്ചാവ് വലിക്കാരെയാണ് പോലീസ് മണം പിടിച്ച് പിടി കൂടിയത്. പരിശോധനയിൽ കഞ്ചാവും കണ്ടെത്തി.
ഇന്നലെ രാത്രി കുമരകം ബന് ബേയിൽ കിടന്ന ബസിനരികിലൂടെ പോയ പോലീസുകാർക്ക് ഒരു പ്രത്യേക മണം അനുഭവപ്പെട്ടു. ശരിക്കും മണം മൂക്കിലടിച്ചപ്പോൾ ആണ് കഞ്ചാവിന്റെ ഗന്ധമാണന്ന് വ്യക്തമായത്. പതുക്കെ ബിസിനുള്ളിലേക്ക് നോക്കിയപ്പോൾ രണ്ടു പേർ കഞ്ചാവ് വലിക്കുന്നു. കൈയോടെ ഇരുവരെയും പൊക്കി. കൂടെയുണ്ടായിരുന്ന ഡ്രൈവറെ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. ഇതോടെ ബസ് ഉൾപ്പെടെ അകത്തേക്ക്.

കഞ്ചാവ് കൈവശം വെച്ചതിന് ബസ് ഡ്രൈവറും കഞ്ചാവ് വലിച്ചതിന് രണ്ടു പേരും കുമരകം പോലീസിൻ്റെ പിടിയിലായി. കഞ്ചാവ് കൈവശം വെച്ച ബസ് ഡ്രൈവറെ പിടികൂടുകയും ബസ് കസ്റ്റഡിയിലെടുത്ത് എആർ ക്ലാമ്പിലേക്ക് മാറ്റുകയും ചെയ്തെന്ന് കുമരകം പോലീസ് അറിയിച്ചു.

ഉല്ലല കാട്ടുശ്ശേരി വിമൽജിത്ത് (20) നെയാണ് കഞ്ചാവ് കൈവശം വെച്ചതിന് പിടികൂടി കേസെടുത്തത്. വെച്ചൂർ കോയിത്തറ ശ്രീരാജ് (31) ,തണ്ണീർമുക്കം ചിറ്റേഴത്ത് വീട്ടിൽ അജയരാജ് (19) എന്നിവരാണ് കഞ്ചാവ് ഉപയോഗിച്ചതിന് പിടിയിലായത്. പ്രതികളെ മൂന്നു പേരെയും കേസ് എടുത്തതിന് ശേഷം ജാമ്യത്തിൽ വിട്ടതായി കുമരകം എസ്.ഐ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപിച്ചാൽ പോലീസ് നടത്തുന ബ്രീത്ത് അനലൈസർ പരിശോധനയിൽ പിടി വീഴും. അതിനാൽ ബസ് ജീവനക്കാരിൽ പലരും ഇപ്പോൾ കഞ്ചാവ് ആണ് ഉപയോഗിക്കുന്നതെന്ന് പോലിസ് പറയുന്നു. കഞ്ചാവ് ലഹരി കണ്ടെത്താനുള്ള ഉകരണം നിലവിൽ കോട്ടയത്തില്ല എന്നാണറിയുന്നത്.
.