അതിരമ്പുഴയില്‍ വീണ്ടും ഗുണ്ടകളുടെ വിളയാട്ടം; വൃദ്ധനെ അടിച്ചുവീഴ്ത്തിയ സംഘം കള്ളുഷാപ്പിലും സംഘര്‍ഷമുണ്ടാക്കി

സ്വന്തം ലേഖിക ഏറ്റുമാനൂര്‍: ആഴ്ചകളുടെ ഇടവേളയ്ക്കുശേഷം അതിരമ്പുഴയില്‍ വീണ്ടും ഗുണ്ടകളുടെ വിളയാട്ടം. മണ്ണാര്‍കുന്നില്‍ പള്ളിയില്‍ പോയ വൃദ്ധനെ അടിച്ചുവീഴ്ത്തിയ സംഘം അതിരമ്പുഴ മുണ്ടുവേലിപ്പടിയ്ക്കു സമീപം കള്ളുഷാപ്പിലും സംഘര്‍ഷമുണ്ടാക്കി. ഞായറാഴ്ചയാണ് ഇരു സംഭവങ്ങളും ഉണ്ടായത്. മണ്ണാര്‍കുന്ന് സെന്‍റ് ഗ്രിഗോരിയോസ് പള്ളിയില്‍ തിരുനാള്‍ കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ എത്തിയ നാട്ടുവഴിപറമ്പില്‍ ഗ്രിഗോരിയോസി(കുഞ്ഞച്ചന്‍ – 68) നെയാണ് പള്ളിക്ക് സമീപം രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. കുഞ്ഞച്ചന്‍റെ മുഖത്താണ് കാര്യമായി മര്‍ദ്ദനമേറ്റത്. കുഞ്ഞച്ചനെ മര്‍ദ്ദിക്കാന്‍ വരും വഴി അക്രമികള്‍ റോഡില്‍ വച്ച്‌ കുഞ്ഞച്ചന്‍റെ മകനെ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തിരുന്നു. […]

ഏറ്റുമാനൂരിൽ അശ്രദ്ധമായി തുറന്ന കാറിന്‍റെ ഡോറില്‍ സ്കൂട്ടര്‍ തട്ടി; തെറിച്ചുവീണ പതിനഞ്ചുകാരന്‍റെ ഇരുകാലുകളിലും സ്വകാര്യ ബസ് കയറിയിറങ്ങി; സ്കൂട്ടറോടിച്ചിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്ക്

സ്വന്തം ലേഖിക ഏറ്റുമാനൂര്‍: അശ്രദ്ധമായി തുറന്ന കാറിന്‍റെ ഡോറില്‍ തട്ടിയ സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ 15കാരന്‍റെ ഇരു കാലുകളിലും സ്വകാര്യ ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങി. സ്കൂട്ടറോടിച്ചിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്കുണ്ട്. പുതുപ്പള്ളി ഇരവിനല്ലൂര്‍ മേച്ചേരിയില്‍ മഹേഷ് കുമാറിന്‍റെ മകന്‍ അര്‍ജുന്‍, മഹേഷിന്‍റെ സഹോദരന്‍ പ്രദീപിന്‍റെ ഭാര്യ പേരൂര്‍ ശ്രീലകം ആശാ പ്രദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ – പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാറക്കണ്ടം ജംഗ്ഷനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും സമീപത്തെ […]

ബൈക്ക് വാങ്ങിയത് മൂന്ന് മാസം മുന്‍പ്; അപകടം സഹോദരിയെ ട്യൂഷന് കൊണ്ടാക്കി മടങ്ങവെ; മകന്‍ മരിച്ചതറിയാതെ മകന്റെ ഫോണിലേക്ക് വിളിച്ച പിതാവിനോട് എന്ത് പറയണമെന്നറിയാതെ പൊലീസും; ഒടുവിൽ മൃതദേഹം തിരിച്ചറിഞ്ഞത് ബന്ധുകളെത്തി; എം.സി റോഡില്‍ നാട്ടകം മറിയപ്പള്ളിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചത് അതിദാരുണമായി; വളവും ഇറക്കവും നിറഞ്ഞ റോഡില്‍ വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തത് അപകടങ്ങള്‍ വർധിപ്പിക്കുന്നുവെന്ന പരാതി ശക്തം

സ്വന്തം ലേഖിക കോട്ടയം: നാട്ടകം മറിയപ്പള്ളിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മകൻ മരിച്ചതറിഞ്ഞ് തകർന്ന് അദ്ധ്യാപക ദമ്പതികൾ. , കിളിരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില അദ്ധ്യാപകന്‍ ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തില്‍ അനീഷ് ആര്‍.ചന്ദ്രന്റെ മകന്‍ അരവിന്ദ് ആര്‍. അനീഷ് (20) ആണ് മരിച്ചത്. മാന്നാനം കെ.ഇ കോളേജ് ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകിട്ട് ആറോടെ എം.സി റോഡില്‍ നാട്ടകം മറിയപ്പള്ളിയ്ക്കും വില്ലേജ് ഓഫീസിനും മദ്ധ്യേയുള്ള ഇറക്കത്തിലാണ് അപകടം. ചങ്ങനാശേരി ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിര്‍ ദിശയിലെത്തിയ […]

പുഞ്ചപാടങ്ങള്‍ക്കിടയിലൂടെ ഗ്രാമീണ ഭംഗി ആസ്വദിച്ച്‌ കായല്‍ കാറ്റേറ്റ് ഒരു ബോട്ട് യാത്ര….! വെറും 29 രൂപയ്ക്ക്; കോട്ടയം – ആലപ്പുഴ യാത്രയില്‍ സൂപ്പര്‍ ഹിറ്റായി കോടിമത ബോട്ട് സര്‍വീസ്

സ്വന്തം ലേഖിക കോട്ടയം: നഗരത്തിന്‍റെ തിരക്കുകളില്ലാതെ പുഞ്ചപാടങ്ങള്‍ക്കിടയിലൂടെ ഗ്രാമീണ ഭംഗി ആസ്വദിച്ച്‌ കായല്‍ കാറ്റേറ്റ് ഒരു ബോട്ട് യാത്ര, അതും കുറഞ്ഞ ചിലവില്‍. കോട്ടയം കോടിമതയില്‍ നിന്നു ആലപ്പുഴയ്ക്കുള്ള ബോട്ട് യാത്ര ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറുകയാണ്. കുറഞ്ഞചെലവില്‍ വിനോദ യാത്ര നടത്താമെന്നതുതന്നെയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വേമ്പനാട്ട് കായലിന്‍റെ സൗന്ദര്യം നുകര്‍ന്നുള്ള യാത്ര നവ്യാനുഭവമാണ് നല്‍കുന്നത്. നേരത്തെ വിദേശ ടൂറിസ്‌റ്റുകളെ മാത്രം ആശ്രയിച്ച്‌ നിലനിന്നിരുന്ന മേഖല ഇപ്പോള്‍ പ്രാദേശിക ടൂറിസ്‌റ്റുകളുടെ വരവോടെ മുന്നേറ്റത്തിലാണ്. മുന്‍മാസങ്ങളെ അപേക്ഷിച്ച്‌ യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരികയാണ് . കഴിഞ്ഞ […]

എം.സി റോഡിൽ നാട്ടകം മറിയപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് മാന്നാനം കെ.ഇ കോളജിലെ ഡിഗ്രി വിദ്യാർത്ഥി; ചെങ്ങളം സ്വദേശിയുടെ മരണവാർത്ത അറിയാതെ വീട്ടുകാർ; സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു

സ്വന്തം ലേഖിക കോട്ടയം: എം.സി റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് മാന്നാനം കെ. ഇ കോളജ് ഡിഗ്രി വിദ്യാർത്ഥി ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തിൽ അനീഷ് ആർ ചന്ദ്രന്റെ മകൻ അരവിന്ദ്. എം.സി റോഡിൽ നാട്ടകം മറിയപ്പള്ളിക്കും വില്ലേജ് ഓഫീസിലും ഇടയിലുള്ള വളവിൽ വൈകിട്ട് ആറ് മണിയോടെ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ട സ്കൂട്ടർ. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ഐഷർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെതുടർന്നു മരിച്ച യുവാവിന്റെ മൃതദേഹം എംസി റോഡിൽ […]

കളഞ്ഞു കിട്ടിയ പണവും ലോട്ടറിയും അടങ്ങിയ ബാഗ് പോലീസിൽ ഏല്പിച്ചു; ഉടമസ്ഥനെ കണ്ടെത്തി ബാഗ്‌ കൈമാറി പോലീസ്; മാതൃകയായി കോട്ടയം മണിമലയിലെ വർക്ക്‌ ഷോപ്പ് ഉടമ

സ്വന്തം ലേഖിക കോട്ടയം: മണിമലയില്‍ റോഡരികിൽ നിന്നും കളഞ്ഞു കിട്ടിയ പണവും ലോട്ടറിയും അടങ്ങിയ ബാഗ് പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും തുടര്‍ന്ന് പോലീസ് ഉടമസ്ഥനെ കണ്ടെത്തി ബാഗ്‌ തിരികെ ഏല്പിക്കുകയും ചെയ്തു. മണിമല കടയനിക്കാട് മനു മാരുതിടെക് എന്ന പേരിൽ വർക്ക്‌ ഷോപ്പ് നടത്തുന്ന പ്രകാശിനാണ് മണിമല കറുകച്ചാൽ റോഡിൽ കിടന്ന് പണമടങ്ങിയ ബാഗ് കിട്ടിയത്. പ്രകാശ് ഇത് ഉടൻ തന്നെ മണിമല പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ബാഗ്‌ പരിശോധിക്കുകയും അതിലുണ്ടായിരുന്ന മണിമലയില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ലോട്ടറി ഹോൾ സെയിൽ സ്ഥാപനത്തിലെ […]

പാലരുവി എക്സ്പ്രസിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ യാത്രക്കാരിയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം; ചെങ്ങന്നൂർ സ്വദേശിനിയെ അടിയന്തിര വൈദ്യസഹായം നൽകി ആശുപത്രിയിലെത്തിച്ചു; തിരക്കുമൂലം കാലുകുത്താൻ ഇടയില്ലാതെ പാലരുവി; തീരാദുരിതവും പേറി യാത്രക്കാർ

സ്വന്തം ലേഖിക കോട്ടയം: പാലരുവി എക്സ്പ്രസിൽ ലേഡീസ് കമ്പാർട്ട് മെന്റിൽ ചെങ്ങന്നൂർ സ്വദേശിനിയ്‌ക്ക് ദേഹസ്വാസ്ഥ്യം. പിറവം റോഡിൽ നിന്ന് കയറിയ ഹൈക്കോടതി ജീവനക്കാരിയായ അഞ്ജു ലോക്കോ പൈലറ്റിനെ വിവരം അറിയിക്കുകയുമായിരുന്നു. കുറുപ്പന്തറ, വൈക്കം, പിറവം സ്റ്റേഷനിൽ നിന്നുള്ള യാത്രക്കാരും കയറിയതോടെ ശ്വാസം പോലും കിട്ടാത്ത അവസ്ഥയിലായിരുന്നു. അതനുസരിച്ച് എറണാകുളം ടൗൺ സ്റ്റേഷനിൽ അടിയന്തിര വൈദ്യസഹായം ഒരുക്കുകയും ആശുപത്രിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. അതികഠിനമായ തിരക്കുമൂലം കാലുകുത്താൻ ഇടയില്ലാതെയാണ് പാലരുവി ഇന്ന് കോട്ടയം സ്റ്റേഷനിൽ എത്തിയത്. ഇരട്ടപാതയ്ക്ക് ശേഷം പതിവായി വൈകുന്നതിനാൽ ഓഫീസ് ജീവനക്കാർ വേണാട് ഉപേക്ഷിച്ചതോടെയാണ് പാലരുവിയിൽ […]

പണം കടം കൊടുക്കാത്തതിലുള്ള വിരോധം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തലയോലപ്പറമ്പ് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക വൈക്കം: തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പ് മറവന്‍ തുരുത്ത് ആലിൻചുവട് ഭാഗത്ത് കുറ്റിക്കാട്ടിൽ വീട്ടിൽ ജോണി മകൻ സിബി (41) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കരിപ്പാടം ഭാഗത്ത് വച്ച് സിദ്ധണ്ണ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സിദ്ധണ്ണയോട് ഇയാൾ പണം കടം ചോദിക്കുകയും കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് സിബി സിദ്ധണ്ണയെ ചീത്ത വിളിക്കുകയും, കരിങ്കല്ലു കൊണ്ട് ആക്രമിക്കുകയും ചെയ്തത്. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് […]

കങ്ങഴ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെ ഓഫീസിൽ കയറി മോഷണം; കുപ്രസിദ്ധ മോഷ്ടാവ് കണ്ണൻ കറുകച്ചാൽ പോലീസിൻ്റെ പിടിയിൽ; പിടിയിലായത് വാഴൂർ സ്വദേശി

സ്വന്തം ലേഖിക കോട്ടയം: ക്ഷേത്രങ്ങളുടെയും , പള്ളികളുടെയും കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം നടത്തുന്നയാൾ പോലീസിന്റെ പിടിയിലായി. വാഴൂർ കാഞ്ഞിരപ്പാറ എരുമത്തല ഭാഗത്ത് പെരുകാവുങ്കൽ വീട്ടിൽ കുട്ടപ്പൻ മകൻ മുകേഷ് കുമാർ (കണ്ണൻ 34) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വെളുപ്പിനെ കങ്ങഴ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെ ഓഫീസിൽ കയറി മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണവും, മൊബൈൽ ഫോണും മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. 3000 രൂപയും,10,000 രൂപയോളം വില വരുന്ന മൊബൈൽ ഫോണുമാണ് ഇയാൾ മോഷ്ടിച്ചുകൊണ്ട് പോയത്. പരാതിയെ […]

എം സി റോഡിൽ നാട്ടകം മറിയപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; എംസി റോഡിൽ ഗതാഗതകുരുക്ക്

സ്വന്തം ലേഖകൻ കോട്ടയം : എം സി റോഡിൽ നാട്ടകത്തിനും മറിയപ്പള്ളിക്കുമിടയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വില്ലേജ് ഓഫീസിനും മറിയപ്പള്ളിക്കുമിടയിലുള്ള വളവിലാണ് അപകടം നടന്നത് ചിങ്ങവനം പോലീസും , ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്. വീഡിയോ കാണാം മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.