അയ്മനം ഫെസ്റ്റ് ‘അരങ്ങ് 2022’; പ്രദർശന-വിപണന മേള ആരംഭിച്ചു; ഉദ്ഘാടനം നാളെ മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും; ഒരുക്കിയിരിക്കുന്നത് നാൽപ്പതോളം സ്റ്റാളുകൾ

സ്വന്തം ലേഖിക കോട്ടയം: അയ്മനം ഫെസ്റ്റിനോടനുബന്ധിച്ച് അയ്മനം ദേവസ്വം ബോർഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രദർശന-വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പിന്റെയും അയ്മനം ഗ്രാമപഞ്ചായത്തിന്റെയും അയ്മനം, കുടമാളൂർ, മര്യാതുരുത്ത് സർവീസ് സഹകരണ ബാങ്കുകളുടെയും സംയുക്താഭിമുഖ്യത്തിൽ ‘അരങ്ങ് 2022 ‘എന്ന പേരിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കുടുംബശ്രീ സംരംഭകരുടെയും വിവിധ സ്വയംതൊഴിൽ സംരംഭകരുടെയും വിവിധ വകുപ്പുകളുടേതുമായി 40 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. ഭക്ഷ്യോത്പന്നങ്ങൾ, പുരാവസ്തുക്കൾ, തുണിത്തരങ്ങൾ, കാർഷിക വിളകൾ, കരകൗശല വസ്തുക്കൾ, ഭക്ഷ്യമേള മുതലയായവയുടെ പ്രദർശനവും വിപണനവുമാണുള്ളത്. വനിതകളുടെ വടംവലി മത്സരം, എട്ടുകളി […]

കോട്ടയത്തെ റേഷൻ കടകളിൽ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന; ഗുണഭോക്താക്കളിൽ നിന്ന് അഭിപ്രായങ്ങൾ ആരാഞ്ഞു

സ്വന്തം ലേഖിക കോട്ടയം: കോട്ടയം താലൂക്കിലെ വിവിധ റേഷൻ കടകളിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ മിന്നൽ പരിശോധന. ചുങ്കം, കുടയംപടി, ഇല്ലിക്കൽ എന്നിവിടങ്ങളിലെ റേഷൻ കടകളിലാണ് ജില്ലാ കളക്ടർ പരിശോധന നടത്തിയത്. റേഷൻ കടകളിലെ സ്‌റ്റോക്ക്, സാധനങ്ങളുടെ ഗുണമേന്മ, അളവു-തൂക്കം, ഗുണഭോക്താക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ, രജിസ്റ്ററുകൾ, സാധനങ്ങൾ സൂക്ഷിക്കുന്ന രീതി എന്നിവ കളക്ടർ നേരിട്ടു പരിശോധിച്ചു. റേഷൻ ഗുണഭോക്താക്കളിൽനിന്ന് അഭിപ്രായങ്ങൾ ആരാഞ്ഞു. ജില്ലാ സപ്ലൈ ഓഫീസർ റ്റി.ജി. സത്യപാൽ, താലൂക്ക് സപ്ലൈ ഓഫീസർ ചിന്നമ്മ സാമുവൽ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജോമി […]

കോട്ടയം ​ഗാന്ധിന​ഗർ ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

സ്വന്തം ലേഖകൻ ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 131 വൃക്കരോഗികൾക്ക് നൽകി. അശ്രയയുടെ സെക്കട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ജോസഫ് കുര്യൻ, രാജു എം കുര്യൻ, ഷുബി ജോൺ ,ആൽവിൻ കെ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.

കോട്ടയത്തെ പോസ്റ്റർ വിവാദം; യൂത്ത് കോൺഗ്രസ്സ് നേതാവിനെ ഡി.സി സി ഓഫീസ് സെക്രട്ടറി മർദ്ദിച്ചതായി ആക്ഷേപം; ഡി.സി.സി ഓഫീസ് സെക്രട്ടറി ലിബിൻ ഐസക്കിനെതിരെയാണ് പരാതി

കോട്ടയം: കോട്ടയം ജില്ലയിലെ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം. യൂത്ത് കോൺഗ്രസ്സ് നേതാവിനെ ഡി.സി സി ഓഫീസ് സെക്രട്ടറി മർദ്ദിച്ചതായി ആക്ഷേപം. ഉമ്മൻചാണ്ടി അനുയായിയൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മനു കുമാറിനാണ് മർദ്ദനമേറ്റത്. ഡി.സി.സി ഓഫീസ് സെക്രട്ടറി ലിബിൻ ഐസക്കിനെതിരെയാണ് പരാതി. ഡി.സി.സി. സംഘടിപ്പിക്കുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററില്‍ ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എല്‍.എയുമായ ഉമ്മന്‍ചാണ്ടിയുടെ ചിത്രമില്ല. കല്ലുകൊണ്ട് തന്റെ പുറത്ത് ഇടിച്ചുവെന്ന് മനു. പരുക്കേറ്റ മനു ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തേടി. 27-ാം തീയതി കോരുത്തോട് […]

കോട്ടയം കളക്ടറേറ്റിന് മുൻപിൽ ആധാരം എഴുത്തുകാർ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം:ടെംപ്ലേറ്റ് എന്ന ആധുനികവൽക്കരണത്തിനെതിരെ ആധാരമെഴുത്തുകാർ കളക്ട്രേറ്റിന് മുൻപിൽ മാർച്ചും ധർണ്ണയും നടത്തി. ടെംപ്ലേറ്റ് നടപ്പിൽ വരുന്നത് ഇരുപത്തയ്യായിരത്തിലധികം വരുന്ന ആധാരം എഴുത്ത് ജീവനക്കാരുടെ തൊഴിൽ നഷ്ടമാകാൻ കാരണമാകും. രജിസ്ട്രേഷൻ ഐജിയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടക്കുന്ന ആധാരം എഴുത്ത് ഓഫീസ് റെയ്ഡുകൾ ജീവനക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.. ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി. സീനാ രാധാകൃഷ്ണൻ സംസ്ഥാന കമ്മിറ്റി അംഗം ആഗസ്സ്റ്റിൻ ജോസ് ജില്ലാ ഉപദേശക സമതി അംഗം വി.എസ് വിനോദ് കുമാർഎന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി

കേരളത്തിലെ വിദ്യാഭ്യാസ രംഗം അടിമുടി മാറണം: ചങ്ങനാശേരി എസ്‌എച്ച്‌ സ്‌കൂളിലെ ചടങ്ങിൽ പങ്കെടുത്ത് സന്തോഷ് ജോര്‍ജ് കുളങ്ങര

സ്വന്തം ലേഖിക ചങ്ങനാശേരി: കേരളത്തിലെ വിദ്യാഭ്യാസരംഗം അടിമുടി മാറണമെന്ന് ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര. ചങ്ങനാശേരി എസ്‌എച്ച്‌ സ്‌കൂളില്‍ 1986 എസ്‌എസ്‌എല്‍സി ബാച്ച്‌ ഏര്‍പ്പെടുത്തിയ ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രസീല്‍ ഗവണ്‍മെന്‍റിന്‍റെ ആരോഗ്യ ഉപദേഷ്ടാവും എസ്‌എച്ച്‌ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയുമായ ഡോ. ഷെല്‍ബികുട്ടിയെ ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് നെടുംപറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. കുര്യച്ചന്‍, മനോജ് അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.

താഴത്തങ്ങാടി ഇരട്ടക്കൊല: പ്രതി ബിലാല്‍ ജയില്‍ മോചിതനാകുന്നു; പുറത്തിറങ്ങുന്നത് ജാമ്യം ലഭിച്ച് ഒരു വര്‍ഷത്തിന് ശേഷം

സ്വന്തം ലേഖിക കോട്ടയം: താഴത്തങ്ങാടി ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ബിലാല്‍ ജയില്‍ മോചിതനാകുന്നു. ജാമ്യം അനുവദിക്കപ്പെട്ട് ഒരു വര്‍ഷം ജയിലില്‍ കഴിഞ്ഞശേഷമാണ് ബിലാല്‍ പുറത്തിറങ്ങുന്നത്. താഴത്തങ്ങാടി ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാറപ്പാടം വേളൂര്‍ മാലിയില്‍പറമ്പില്‍ ബിലാലി(24)നാണു പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജയചന്ദ്രന്‍ കഴിഞ്ഞവര്‍ഷം ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കപ്പെട്ടെങ്കിലും ജാമ്യക്കാരന്‍ ഇല്ലാതിരുന്നതിനാലും മറ്റൊരു മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാലുമാണ് ബിലാലിന്‍റെ ജയില്‍മോചനം വൈകിയത്. 2020 ജൂണ്‍ ഒന്നിനാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60), മുഹമ്മദ് സാലി (65) എന്നിവര്‍ വീടിനുള്ളില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. […]

പുതുവർഷത്തോടനുബന്ധിച്ച് കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ സ്ത്രീരോഗ പരിശോധന ക്യാമ്പ് ഡിസംബർ 27 മുതൽ 31 വരെ

സ്വന്തം ലേഖിക കോട്ടയം: പുതുവർഷത്തോടനുബന്ധിച്ച് കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ ഡിസംബർ 27 മുതൽ 31 വരെ സ്ത്രീകൾക്കായി സൗജന്യ സ്ത്രീരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകുന്നേരം 3 വരെയാണ് സമയം. കോട്ടയം കിംഹെൽത്ത് ആശുപത്രിയിലെ വിദഗ്ദ്ധ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. അന്നമ്മ എബ്രഹാം, ഡോ. ലക്ഷ്മി രാജ് എന്നിവരുടെ നേതൃത്ത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സൗജന്യ ഗൈനക്കോളജി കൺസൾട്ടേഷൻ, സൗജന്യ ജനറൽ സർജറി കൺസൾട്ടേഷൻ എന്നിവ ലഭിക്കുന്നതാണ്. വിദഗ്ദ്ധചികിത്സയും സർജറിയും ആവശ്യമായി വരുന്നവർക്ക് പ്രത്യേക പാക്കേജുകളും ആനുകൂല്യങ്ങളും USG […]

പാലായിൽ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; ചോദ്യം ചെയ്ത അയൽവാസിക്കും കുടുംബത്തിനും പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: പാലായിൽ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ചൂണ്ടച്ചേരി നിരപ്പേൽ വീട്ടിൽ തങ്കച്ചൻ, മകൻ ബൈജു ആന്റണി ( തോമ 36), ഇവരുടെ ബന്ധുവായ ചൂണ്ടച്ചേരി നിരപ്പേൽ വീട്ടിൽ ദേവസ്യ ആന്റണി എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ രാത്രിയിൽ ഭരണങ്ങാനം ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും,ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്ത അയൽവാസിയെയും,ഭാര്യയെയും മകനെയും ഇവർ […]

എരുമേലിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ അയൽവാസി അറസ്റ്റിൽ

സ്വന്തം ലേഖിക എരുമേലി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ആമക്കുന്ന് ഭാഗത്ത് വാരിപ്ലാക്കൽ വീട്ടിൽ റെജി മകൻ റെമീസ് റെജി (22) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അയൽവാസിയായ മുഹമ്മദ് ഫഹദ് എന്നയാളെയാണ് ബൈക്കിന്റെ സ്പോക്കറ്റ് കൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഫഹദും സുഹൃത്തുക്കളും ചേർന്ന് അടുത്തുള്ള പറമ്പിൽ ക്രിസ്മസ് ആഘോഷം നടത്തുന്നതിനിടയിലാണ് ഇയാൾ അവിടെയെത്തി ആക്രമിച്ചത്. റമീസിനെതിരെ എതിരെ ഫഹദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു എന്നതിന്റെ പേരിൽ […]