കങ്ങഴ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെ ഓഫീസിൽ കയറി മോഷണം; കുപ്രസിദ്ധ മോഷ്ടാവ് കണ്ണൻ കറുകച്ചാൽ പോലീസിൻ്റെ പിടിയിൽ; പിടിയിലായത് വാഴൂർ സ്വദേശി
സ്വന്തം ലേഖിക
കോട്ടയം: ക്ഷേത്രങ്ങളുടെയും , പള്ളികളുടെയും കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം നടത്തുന്നയാൾ പോലീസിന്റെ പിടിയിലായി.
വാഴൂർ കാഞ്ഞിരപ്പാറ എരുമത്തല ഭാഗത്ത് പെരുകാവുങ്കൽ വീട്ടിൽ കുട്ടപ്പൻ മകൻ മുകേഷ് കുമാർ (കണ്ണൻ 34) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കഴിഞ്ഞദിവസം വെളുപ്പിനെ കങ്ങഴ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെ ഓഫീസിൽ കയറി മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണവും, മൊബൈൽ ഫോണും മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു.
3000 രൂപയും,10,000 രൂപയോളം വില വരുന്ന മൊബൈൽ ഫോണുമാണ് ഇയാൾ മോഷ്ടിച്ചുകൊണ്ട് പോയത്. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ ഈരാറ്റുപേട്ട കീഴമ്പാറ ഭാഗത്തുനിന്നുംഎ പിടികൂടുകയുമായിരുന്നു.
പ്രതിക്ക് മണിമല, കറുകച്ചാൽ, കോട്ടയം, പാമ്പാടി എന്നീ സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ കേസുകൾ നിലവിലുണ്ട്. കറുകച്ചാൽ സ്റ്റേഷൻ എസ.എച്ച്.ഓ ഋഷികേശന്‍ നായര്‍, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ മാരായ റെജി ജോൺ, വിഷ്ണു കെ ബാലൻ സി.പി.ഓ മാരായ അൻവർ കരീം, രഞ്ജിത്ത് കുമാർ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.