ഷാപ്പിൽ ബഹളം വച്ചത് ചോദ്യം ചെയ്തു; വൈക്കത്ത് മധ്യവയസ്കനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; വെച്ചൂർ സ്വദേശി പിടിയിൽ

വൈക്കം : വൈക്കത്ത് മധ്യവയസ്കനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ രഞ്ജേഷ് ഭവനം വീട്ടിൽ ദേവരാജൻ മകൻ രഞ്ജേഷ് (32) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈ മാസം പത്താം തീയതി വെച്ചൂർ അംബികമാർക്കറ്റിന് സമീപമുള്ള ഷാപ്പിന് സമീപം ഇരുന്നിരുന്ന മധ്യവയസ്കനെ ആക്രമിക്കുകയായിരുന്നു. രഞ്ജേഷ് ഷാപ്പിൽ നിന്ന് ബഹളം വച്ച് ഇറങ്ങുന്നതിനിടയിൽ ഷാപ്പിന് വെളിയിൽ നിന്നിരുന്ന മധ്യവയസ്കൻ ചോദ്യം ചെയ്യുകയും, തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും രഞ്ജേഷ് ബൈക്കിൽ ഉണ്ടായിരുന്ന ഹെൽമറ്റ് […]

ഈരാറ്റുപേട്ടയിൽ വാഹന മോഷണം; തേവരുപാറ സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ വാഹന മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തേവരുപാറ ഭാഗത്ത് കിടങ്ങന്നൂർപറമ്പിൽ വീട്ടിൽ അബ്ദുൽസലാം മകൻ അന്‍ഷാദ് കെ.എ (33) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 6:45 മണിയോടുകൂടി ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന മുഹമ്മദ് ഷെരീഫ് എന്നയാളുടെ മാരുതി 800 കാർ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ […]

പാറമട മൂലം ജീവിക്കാനാകുന്നില്ല…! കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യാ ശ്രമം; ആത്മഹത്യക്ക് ശ്രമിച്ചത് കൊടുങ്ങ സ്വദേശിനി ; പാറമട പ്രവർത്തിപ്പിക്കുന്നതിനെതിരെ കളക്ടറേറ്റിൽ അടക്കം പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ആരോപണം

സ്വന്തം ലേഖകൻ കോട്ടയം: പാറമട മൂലം ജീവിക്കാനാകുന്നില്ലന്ന് ആരോപിച്ച് കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. കൊടുങ്ങയിൽ പ്രവർത്തിക്കുന്ന പാറമട മൂലം ജീവിക്കാനാകുന്നില്ലന്നാരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം. കൈവശമുണ്ടായിരുന്ന ജാറിലെ മണ്ണെണ്ണ തൻ്റെയും കുഞ്ഞിൻ്റെയും ദേഹമാസകലം ഒഴിച്ച ശേഷം ഇവർ തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. കൂടി നിന്നവർ ഇടപെട്ട് യുവതിയെ പിന്തിരിപ്പിക്കുകയായിരുന്നു.  ബോധക്ഷയമുണ്ടായ യുവതിയെ പിന്നീട് പൊലീസ് എത്തി ആശുപത്രിയിലേയ്ക്ക് […]

അശരണർക്കായ് എന്നും നിലകൊള്ളുന്ന കോട്ടയത്തെ മികച്ച സാമൂഹിക പ്രവർത്തക..! ഹോപ്പ് ഇന്റർനാഷണൽ വേൾഡ് റെക്കോർഡ് നൽകി വരുന്ന women of the Year Award 2023 സാമൂഹിക പ്രവർത്തക സൽകല വാസുദേവിന്

സ്വന്തം ലേഖകൻ കോട്ടയം : ലോക വനിതാ ദിനത്തിൽ ഹോപ്പ് ഇന്റർനാഷണൽ വേൾഡ് റെക്കോർഡ് നൽകി വരുന്ന women of the Year Award 2023 സാമൂഹിക പ്രവർത്തക സൽകല വാസുദേവിന്. കോട്ടയത്തിനകത്തും പുറത്തുമായി കേരളത്തിലുടനീളം കഴിഞ്ഞ പതിനഞ്ചോളം വർഷങ്ങളായി നടത്തിവന്ന ജീവകാരുണ്യ പ്രവർത്തന മികവിനെ അംഗീകരിച്ചാണ് അവാർഡ്.മാർച്ച് 8 വനിതാ ദിനത്തിൽ അവാർഡ് കൈമാറും. കിടപ്പു രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, വാട്ടർ ബെഡ്, എയർ ബെഡ്, വീൽ ചെയർ, ഓക്സിജൻ സിലിണ്ടർ , ഉൾപ്പെടെ ചികിത്സാസഹായങ്ങൾ സൽകല വാസുദേവിന്റെ നേതൃത്വത്തിൽ എത്തിച്ച് നൽകിയിരുന്നു. […]

കോട്ടയം മണർകാട് 642 നമ്പർ സംയുക്ത എൻഎസ്എസ് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങൾക്ക് തുടക്കം

സ്വന്തം ലേഖിക കോട്ടയം: മണർകാട് 642 നമ്പർ സംയുക്ത എൻഎസ്എസ് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷത്തിന്റെ ഉദ്ഘാടനം മുൻ പ്രസിഡൻ്റുമാരായ പി ബാലകൃഷ്ണനും, കെ പി രാജശേഖരനും ചേർന്ന് നിർവഹിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ആഘോഷ പരുപാടികൾ ആണ് കരയോഗം വിപാവനം ചെയുന്നത്.

‘എന്ത് അപകടമാണ് അദ്ദേഹത്തിന് കേരളത്തെ കുറിച്ച് കാണാൻ കഴിഞ്ഞത് ?’; അതിസമ്പന്നർക്ക് വേണ്ടിയാവരുത് ഭരണം നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം; അമിത്ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ പൊൻകുന്നം: ഇന്ത്യയിൽ ബിജെപി വിനാശകരമായ ശക്തിയായി മാറിയെന്നും ഇനി ഒരു അവസരം ബിജെപിക്ക് ലഭിച്ചാൽ രാജ്യത്ത് സർവ്വനാശമാകും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സുരക്ഷിതമല്ലെന്ന അമിത്ഷായുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. അതിസമ്പന്നര്‍ക്ക് വേണ്ടിയാവരുത് ഭരണം. നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം ഭരണം. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ്. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കാനിറങ്ങും. ആ  കാര്യങ്ങള്‍ ജനങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിനാലാണ് ബിജെപി ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാര്‍ വര്‍ഗീയ കലാപങ്ങള്‍ക്കും വര്‍ഗീയ ചേരിതിരിവിനും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. […]

മുഖ്യമന്ത്രിയുടെ പൊൻകുന്നം സന്ദർശനം; യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി ; ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കോട്ടയം : മുഖ്യമന്ത്രിയുടെ പൊൻകുന്നം സന്ദർശനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, കോൺഗ്രസ് ടൗൺ വാർഡ് പ്രസിഡന്റ് ഇ.എസ്. സജി എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിൽ രണ്ട് പരിപാടികളിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3.30-ന് കോട്ടയം തിരുനക്കര മൈതാനത്ത് സി.പി.എം.സംഘടിപ്പിക്കുന്ന ജനസദസ്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സി.പി.എം വാഴൂർ ഏരിയ കമ്മിറ്റി ഓഫീസ് […]

ഞെട്ടിച്ച് പ്രകൃതി ! വീട്ടുമുറ്റത്തെ 13 റിങ്ങുകള്‍ ഇറക്കിയ കിണര്‍ ഇടിഞ്ഞു താഴ്ന്നു;വെള്ളംകുടി മുട്ടി മൂന്നു കുടുംബങ്ങള്‍

സ്വന്തം ലേഖകൻ കടുത്തുരുത്തി:രാവിലെ കിണറ്റില്‍നിന്നും വലിയ ശബ്ദം കേട്ട് നോക്കിയ വീട്ടുകാർ കണ്ടത് കിണറിന്‍റെ റിംഗുകള്‍ ഇടിഞ്ഞുതാഴ്ന്നതാണ്.തലേദിവസം പുറത്ത് വലിയ കാറ്റ് വീശുന്നതുപോലുള്ള ശബ്ദംകേട്ടു പുറത്തെ ലൈറ്റ് തെളിച്ച് ചുറ്റും ടോര്‍ച്ചടിച്ച് നോക്കിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.പ്രകൃതിയുടെ ഈ വികൃതിയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്ന് ഞെട്ടലിലാണ് വട്ടപ്പറമ്പില്‍ പുഷ്‌കരനും കുടുംബവും. മാഞ്ഞൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട വട്ടപ്പറമ്പില്‍ പുഷ്‌കരന്‍റെ വീട്ടുമുറ്റത്തൊടു ചേര്‍ന്ന കിണറാണ് കഴിഞ്ഞദിവസം രാത്രി പത്തോടെ ഇടിഞ്ഞുതാഴ്ന്നത്.ഇതോടെ വെള്ളംകുടി മുട്ടി മൂന്നു കുടുംബങ്ങള്‍ ദുരിതത്തിലായി. 13 റിങ്ങുകള്‍ ഇറക്കിയ കിണറിന്‍റെ റിംഗുകളും താഴ്ന്നു […]

‘വെള്ളം പാഴാകുന്നത് പരിഹരിച്ചിട്ട് പോരെ സർക്കാരേ വെള്ളക്കരം വർധിപ്പിക്കാൻ ‘; കോട്ടയം കോടിമതയില്‍ പൈപ്പ് പൊട്ടിയിട്ട് ഒരാഴ്‌ച; കണ്ണുതുറക്കാതെ വാട്ടർ അതോറിറ്റി

സ്വന്തം ലേഖകൻ കോട്ടയം :വെള്ളക്കരം വർധിപ്പിക്കനുള്ള സർക്കാർ തീരുമാനം വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടും വഴിയരികിലെ പൊട്ടിയ പൈപ്പ് നന്നാക്കാൻപോലും മനസ് കാണിക്കാത്തെ സർക്കാർ. ഒരാഴ്ചയായി കോട്ടയം കോടിമത പാലത്തിന് സമീപത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും വാട്ടർ അതോറിറ്റി അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. ഇതുകാരണം ലിറ്റര്‍ കണക്കിന് വെള്ളമാണ് ദിവസവും നഷ്ടമാകുന്നത്. ചെറിയ തോതില്‍ തുടങ്ങിയ ചോര്‍ച്ചയാണ് ഇന്നലെ വലുതായത്. പുറത്തേക്ക് ശക്തിയില്‍ ചീറ്റുന്ന വെള്ളം കാല്‍നടയാത്രികരെയും വാഹനയാത്രക്കാരെയും ദുരിതത്തിലാഴ്‌ത്തി. വേനല്‍ക്കാലം കടുത്തതോടെ നഗര പരിധിയിലടക്കം കുടിവെള്ള ക്ഷാമമുണ്ട്. ഇതിനിടയിലാണ് വാട്ടർ അതോറിറ്റിയുടെ […]

ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 16 മുതൽ 18 വരെ

സ്വന്തം ലേഖിക നീണ്ടൂര്‍: ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 16 വ്യാഴാഴ്ച മുതല്‍ 18 ശനിയാഴ്ച വരെ നടക്കും. വ്യാഴാഴ്ച രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, ഉഷപൂജ, ഗണപതിഹോമം, 6.15 ന് പുതുതായി പണികഴിപ്പിച്ച വഴിപാട് കൗണ്ടറിന്റെ സമര്‍പ്പണം ക്ഷേത്രം മേല്‍ശാന്തി കളമംഗലത്ത് ഇല്ലം ബ്രഹ്മശ്രീ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു. 6.30 മുതല്‍ ശിവസ്തുതികള്‍, ലളിതസഹസ്രനാമം, ശ്രീമദ് ഭഗവത്ഗീതാപാരായണം, ശിവസഹസ്രനാമം, ശിവപുരാണപാരായണം, ശ്രീലളിതാപാരായണം, അഷ്‌ടോത്തര നാമം വൈകുന്നേരം 5 ന് നീണ്ടൂര്‍ നാഗരാജ നാഗയക്ഷി ക്ഷേത്രം ട്രസ്റ്റ് മാതൃസമിതിയുടെ നാമസങ്കീര്‍ത്തനം. 6.30 […]