പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ ; പ്രതികളെ വിദഗ്ധമായി പിടി കൂടിയത് പുത്തൻകുരിശ് ഡി.വൈ എസ്‌.പി വി.എ നിഷാദ് മോനും സംഘവും

സ്വന്തം ലേഖകൻ കോട്ടയം: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസിൽ 2 പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (28), നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ നിസാർ (26) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ (മയൂഖം) രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം […]

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാം ; മധ്യവയസ്കനിൽ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് ; കേസിൽ ഒരാളെ വൈക്കം പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ വൈക്കം : ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ഇരിങ്ങോൾ ഭാഗത്ത് കക്കുഴി വീട്ടിൽ ( പെരുമ്പാവൂർ കർത്താവുംപടി ഭാഗത്ത് വാടകയ്ക്ക് താമസം) റെജി (47) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2021 മുതൽ 2024 വരെയുള്ള കാലയളവിൽ വെച്ചൂർ അംബിക മാർക്കറ്റ് സ്വദേശിയായ മധ്യവയസ്കനിൽ നിന്നും ഇവർ നടത്തിവരുന്ന ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു […]

9 വയസ്സുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായൽ 4.5 കിലോമീറ്റർ നീന്തിക്കടന്നു :കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി. പ്രകാശിൻ്റെയും അതിരയുടെയും മകൻ ആരൺ രോഹിത്ത് ആണ് മിടുക്കൻ

  വൈക്കം: 9 വയസ്സുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായൽ 4.5 കിലോമീറ്റർ നീന്തിക്കടന്നു. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി. പ്രകാശിൻറെയും അതിരയുടെയും മകനും, കോതമംഗലം ഗ്രീൻ വാലിപബ്ലിക് സ്കൂൾ 3- )o ക്ലാസ് വിദ്യാർത്ഥിയുമായ ആരൺ രോഹിത്ത് പ്രകാശ്, ഒരു മണിക്കൂർ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ടാണ് കൈയ്യും കാലും ബന്ധിച്ചു നീന്തിക്കടന്നത്‌. രാവിലെ 8.30 നു ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 4.5 കിലോമീറ്റർ നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് […]

വാട്ടർ അതോരിറ്റി സ്തംഭനത്തിലേയ്ക്ക്: കരാറു കാർക്ക് കൊടുത്തു തീർക്കാനുള്ള കുടിശിക 3500 കോടി കവിഞ്ഞു.

  കോട്ടയം : സാമ്പത്തിക പ്രതിസന്ധി മൂലം കേരള വാട്ടർ അതോരിറ്റി സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുകയാണെന്ന് കരാറുകാർ. അറ്റകുറ്റപണികളും ജൽ ജീവൻ പദ്ധതികളും ആഴ്ചകൾക്കുള്ളിൽ പൂർണ്ണമായി സ്തംഭിക്കും. വിവരാവകാശ രേഖ പ്രകാരം 31-3-2024-ൽ കരാറുകാർക്കുള്ള കുടിശ്ശിക 2982.96 കോടി രൂപയായിരുന്നു. ഇപ്പോൾ അതു് 3500 കോടിയിലധികമാണ്. അറ്റകുറ്റപണികൾ നടത്തുന്നതിലും കരാറുകാർക്ക് പണം നൽകുന്നതിലും വാട്ടർ അതോരിറ്റി ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. തന്മൂലം ജലവിതരണം തടസപ്പെടുകയും വൻതോതിൽ കുടിവെള്ളം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ 19 മാസത്തെ കുടിശ്ശികയായ 200 കോടിയോളം രൂപയാണ് അറ്റകുറ്റപണിക്കാരായ കരാറുകാർക്ക് വാട്ടർ അതോരിറ്റി […]

കോട്ടയം തിരുനക്കര ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിൽ വൈശാഖ മാസ ആഘോഷം മെയ് 9 മുതൽ ജൂൺ 6 വരെ

  കോട്ടയം: തിരുനക്കര ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിലെ ഇക്കൊല്ലത്തെ വൈശാഖ മാസ ആഘോഷം 2024 മെയ് 9 മുതൽ ജൂൺ 6 വരെ ക്ഷേത്രതന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമിക ത്വത്തിൽ നടത്തപ്പെടും. മെയ് 11 മുതൽ 18 വരെ ബ്രഹ്‌മശ്രീ അയിനിപ്പിള്ളി ബാബു ചന്ദ്രശേ ഖരൻ നമ്പൂതിരി യജ്ഞാചാര്യനായി ശ്രീമദ് ഭാഗവതസപ്താഹ യജ്ഞം നടത്തും. മെയ് 19-നാണ് തിരുനക്കര ഏകാദശി. വൈശാഖമാസത്തിലെ വെളുത്തപക്ഷ ഏകാദശിദിവസമാണ് തിരുനക്കര ഏകാദശിദിനമായി ആഘോഷിച്ചുവരുന്നത്. അന്ന് ഉദയാസ്തമനപൂജയും വിളക്കിനെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. അന്നേദിവസം നടക്കുന്ന വിശ്വരൂപസംഗീതോത്സവം രാവിലെ 9ന് പഞ്ചരത്ന കീർത്തനാലാപനത്തോടുകൂടി ആരംഭിക്കും. […]

കുമരകത്ത് മത്സ്യ തൊഴിലാളികളുടെ വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്: കരീത്ര സോണിക്കാണ് പരിക്കേറ്റത്

  കുമരകം : ജെട്ടി തോട്ടിൽ വെച്ച് മത്സ്യ തൊഴിലാളികളുടെ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കുമരകം മൂന്നാം വാർഡിൽ കരീത്രച്ചിറയിൽ കുഞ്ഞച്ചൻ്റെ മകൻ സോണിക്കാണ് പരിക്ക്. കഴുക്കോൽ സോണിയുടെ കാലിൻ്റെ തുടയിൽ കൊണ്ട് കയറി നല്ല മുറിവേറ്റിട്ടുണ്ട്.ഇന്നലെ വൈകുന്നേരമാണ് സംഭവം. കായലിലേക്ക് പോയ സോണിയുടെ വള്ളവുമായി എതിർ ദിശയിൽ വന്ന വള്ളം കുട്ടിയിടിക്കുകയായിരുന്നു. രണ്ട് വള്ളങ്ങളും യമഹാ എൻജിൻ ഉപയോഗിച്ചാണ് ഓടിച്ചിരുന്നത് . അമരത്തിരുന്ന സോണിയുടെ തുടയിലേക്ക് കഴുക്കോൽ കുത്തികയറുകയായിരുന്നു എന്നാണ് വിവരം. ഉടൻ തന്നെ കുമരകം എസ്.എച്ച്. മെഡിക്കൽ സെൻ്ററിൽ […]

വേനൽക്കാലത്ത് കാർഷിക വിളകൾക്ക് പ്രത്യേക പരിചരണം നൽകണം.: കവണാറ്റിൻകര കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ ജി.ജയലക്ഷ്മി

  കുമരകം : മുൻ കാലങ്ങളെ അപേക്ഷിച്ച് വേനൽ അതികഠിനമായതിനാൽ കാർഷിക വിളകളെ സംരക്ഷിക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൃഷി വിജ്ഞാനകേന്ദ്രം അറിയിച്ചു. വിളകൾ സംരക്ഷിക്കുന്നതിനായി താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കുമരകം കവണാറ്റിൻകരയിലെ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ ജി.ജയലക്ഷ്മി നിർദ്ധേശിച്ചു. ചൂടുകൂടിയ കാലാവസ്‌ഥയിൽ ആവശ്യാനുസരണം വൈകുന്നേരങ്ങളിൽ ജലസേചനം നൽകുക. മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ലഭ്യമായ ജൈവ വസ്തുക്കൾ കൊണ്ട് പുതയിടുക.* വിളകൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാൻ തണൽ നൽകുക. ചൂടുകൂടിയ ഈ സാഹചര്യത്തിൽ മണ്ണ് അധികം ഇളക്കാതിരിക്കുക. വൃക്ഷങ്ങളിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ […]

വൈക്കത്തുശ്ശേരി ശ്രീഗന്ധർവ്വ ശ്രീ നാഗരാജാ ശ്രീ ഭദ്രകാളി ക്ഷേത്രം ; ഉത്രട്ടാതി മഹോത്സവത്തിന് തുടക്കം

  കുമരകം :വൈക്കത്തുശ്ശേരി ശ്രീഗന്ധർവ്വ ശ്രീ നാഗരാജാ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്രട്ടാതി മഹോത്സവവും കളമെഴുത്തും പാട്ടിനും തുടക്കമായി. ഇന്നും നാളെയു (ശനി, ഞായർ)മായാണ് ഉത്സവം നടക്കുക. ക്ഷേത്രം തന്ത്രി തണ്ണീർമുക്കം ബൈജു ശാന്തിയുടെ നേതൃത്വത്തിലാണ് കർമ്മങ്ങൾ നടക്കുക. ഉത്സവത്തിന്റെ ഒന്നാം ദിനമായ ഇന്ന് (മെയ്‌ 4) രാവിലെ 5.30ന് നിർമ്മാല്യ ദർശനം, അഭിഷേകം, മലർനിവേദ്യം 6.30ന് ഗണപതി ഹോമം, 7ന് ഉഷപൂജ എന്നിവ നടന്നു. വൈകിട്ട് 5.30 ന് നട തുറക്കും. 6ന് താലപ്പൊലി. 7.30ന് ശേഷം ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. […]

കുമരകത്ത് ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കം

  കുമരകം :ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കമായി. 21 വയസ്സിൽ താഴെയുള്ളവർക്കായി ഡബിൾസ് ഇനത്തിലാണ് മത്സരം. കുമരകം ഹെൽത്ത് ക്ലബ്‌ മൾട്ടിജിം കോമ്പോ‌ണ്ടിൽ ആണ് ടൂർണമെന്റ് നടക്കുക. ജിമ്മിലെ അംഗമായവർക്കും, അല്ലാത്തവർക്കും ടൂർണമെന്റിൽ പങ്കെടുക്കാവുന്നതാണ്. ഒന്നാം സമ്മാനം ഒരു മാസത്തേക്കുള്ള ജിം മെമ്പർഷിപ്പും മെഡലും . രണ്ടാം സമ്മാനം – സൗജന്യ ജിം മെമ്പർഷിപ്പും മെഡലും. പ്രവേശന നിരക്ക്- ജിം അംഗങ്ങൾക്ക് 100 രൂപ, ജിം അംഗമല്ലാത്തവർക്ക് 200 രൂപ ടൂർണമെന്റിൽ പങ്കെടുക്കുന്നവർ റാക്കറ്റ് കൊണ്ട് വരേണ്ടതാണ്.

കോട്ടയം പാലാ കടനാട്ട് പുലിയിറങ്ങി: രണ്ടടി ഉയരമുള്ള പുലിയാണന്ന് പരിസരവാസി പറയുന്നു: ഇന്നു വനം വകുപ്പിന്റെ പരിശോധന

  പാലാ :കടനാട് പഞ്ചായത്തിലെ തുമ്പിമലയില്‍ പുലിയിറങ്ങി. ഇതേ തുടർന്ന് ഇന്ന് വനം വകുപ്പ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം പുലിയെ കണ്ട വിവരം പരിസരവാസിയാണ് പുറത്തറിയിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു പുലിയെ കണ്ടത്.. അടുത്തിടെ പുലിയെ കണ്ട കരിങ്കുന്നത്തുനിന്നും ഏറെ ദൂരെയല്ല ഇവിടം. പുലിയെ കണ്ടതായി പഞ്ചായത്ത് അധികാരികളെ അറിയിച്ചത് തടത്തില്‍ രവി .എന്നയാളാണ്. ഇയാളുടെ താമസ സ്ഥലത്തു നിന്ന് അൽപം മാറി 40 ഏക്കറോളം സ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. ഇതിനടുത്തുള്ള മൊബൈൽ ടവറിന് സമീപമാണ് പുലിയെ കണ്ടതായി പറയുന്നത്. ചൂടുകാരണം […]