വേനൽക്കാലത്ത് കാർഷിക വിളകൾക്ക് പ്രത്യേക പരിചരണം നൽകണം.: കവണാറ്റിൻകര കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ ജി.ജയലക്ഷ്മി

വേനൽക്കാലത്ത് കാർഷിക വിളകൾക്ക് പ്രത്യേക പരിചരണം നൽകണം.: കവണാറ്റിൻകര കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ ജി.ജയലക്ഷ്മി

 

കുമരകം : മുൻ കാലങ്ങളെ അപേക്ഷിച്ച് വേനൽ അതികഠിനമായതിനാൽ കാർഷിക വിളകളെ സംരക്ഷിക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൃഷി വിജ്ഞാനകേന്ദ്രം അറിയിച്ചു. വിളകൾ സംരക്ഷിക്കുന്നതിനായി താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കുമരകം കവണാറ്റിൻകരയിലെ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ ജി.ജയലക്ഷ്മി നിർദ്ധേശിച്ചു.

ചൂടുകൂടിയ കാലാവസ്‌ഥയിൽ ആവശ്യാനുസരണം വൈകുന്നേരങ്ങളിൽ ജലസേചനം നൽകുക.

മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ലഭ്യമായ ജൈവ വസ്തുക്കൾ കൊണ്ട് പുതയിടുക.*

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിളകൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാൻ തണൽ നൽകുക.

ചൂടുകൂടിയ ഈ സാഹചര്യത്തിൽ മണ്ണ് അധികം ഇളക്കാതിരിക്കുക.

വൃക്ഷങ്ങളിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ കട മുതൽ കവര വരെ കുമ്മായം പൂശുക.റ

തീ പടരാനുള്ള സാധ്യത ഉള്ളതിനാൽ കരിയില കത്തിക്കാതിരിക്കുക. പറമ്പിൽ ഫയർ ബൽറ്റ് കൊണ്ട് സംരക്ഷിക്കേണ്ടതാണ്.

പച്ചക്കറി വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം കൂടുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന് മണ്ഡരി, ഇലപ്പേൻ, മുഞ്ഞ, വെള്ളിച്ച എന്നിവയുടെ വർദ്ധനവിനുള്ള സാഹചര്യം അനുകൂലമാണ്. ഈ സാഹചര്യത്തിൽ പച്ചക്കറി വിളകളിൽ വേപ്പധിഷ്‌ഠിത കീടനാശിനികളോ മറ്റ് ജൈവ കീടനാശിനികളോ തളിക്കാവുന്നതാണ്. പകൽ സമയത്തെ ഉയർന്ന താപനിലയും പുലർച്ചെയുള്ള താഴ്ന്ന താപനിലയും നെല്ലിലെ മുഞ്ഞയുടെ വർദ്ധനവിന് കാരണമാകുന്നു. കൃഷിയിടം കൃത്യമായി നിരീക്ഷിക്കുകയും കീടത്തിൻ്റെ രൂക്ഷമായ ആക്രമണം കണ്ടാൽ നിയന്ത്രണത്തിനായി വിദഗ്ദാേപദേശം തേടാവുന്നതാണ്.*

തൃശ്ശിനാപ്പള്ളിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രത്തിൻറെ ശുപാർശപ്രകാരം വേനൽ
പ്രതിരോധത്തിന്വെള്ളത്തിൽ എന്ന തോതിൽ പശയുമായി ചേർത്ത് മാസത്തിൽ ഒരിക്കൽ വാഴയിൽ തളിക്കുന്നതിൻറെ പ്രദർശന തോട്ടം കൃഷി വിജ്ഞാന കേന്ദ്രത്തിൻറെ നേതൃത്വത്തിൽ കർഷകരുടെ കൃഷിയിടങ്ങളിൽ നടപ്പിലാക്കി വരുന്നു.

ജാതി, തെങ്ങു, മറ്റു ഫല വൃക്ഷങ്ങൾ എന്നിവയുടെ തൈകൾ ചൂടിൽ നിന്നും സംരക്ഷിക്കാനായി നെറ്റോ തെങ്ങോലയോ ഉപയോഗിച്ച് മറച്ചു കെട്ടുക. അസെറ്റൈൽ സാലിസിലിക് ആസിഡ് 18 ഗ്രാം ഒരു ലിറ്റർ