ഗ്രാമശ്രീയുമായി കുടുംബശ്രീ ,നെല്ല് പുഴുങ്ങൽ ഉത്സവം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ വെച്ചൂർ: കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുന്ന കുടുംബശ്രീ, ജില്ലയിലെ വനിതാ കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ വഴിയൊരുക്കുന്നതിന്റെ ഭാഗമായി. കുടുംബശ്രീ ജില്ലാ മിഷനും വെച്ചൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി വിപണിയിലെത്തിക്കുന്ന ‘ഗ്രാമശ്രീ’ അരിയുടെ പ്രാരംഭ പ്രവർത്തനമായ നെല്ല് പുഴുങ്ങൽ ഉത്സവം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയതു. വെച്ചൂരിന്റെ തനത് ഉൽപ്പാദന അരി നാടിന്റെ അഭിഭാജ്യമായി മാറുമെന്നും ,കേരളത്തിന് മാതൃകാ പരമായ പ്രവർത്തനമാണ് വെച്ചൂരിൽ നടക്കുന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ […]

ഗാന്ധി സ്മൃതി മന്ദിരം ശിലാസ്ഥാപനം വെള്ളിയാഴ്ച രാവിലെ

സ്വന്തംലേഖകൻ കോട്ടയം : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കോട്ടയം കോടിമതയില്‍ നിര്‍മ്മിക്കുന്ന ജില്ലാ ഓഫീസും ഖാദി ഗവേഷണ വികസന കേന്ദ്രവും ഉള്‍പ്പെടുന്ന ഗാന്ധി സ്മൃതി മന്ദിരത്തിന്റെ  ശിലാസ്ഥാപന വെള്ളിയാഴ്ച രാവിലെ (ഫെബ്രുവരി 22) രാവിലെ 11.30ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി  ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.  ഖാദിബോര്‍ഡ്  വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് ആമുഖ പ്രഭാഷണം നടത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി. […]

പാലായിൽ ഗാന്ധി സ്ക്വയറും ഗാന്ധി പ്രതിമയും സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകി

സ്വന്തം ലേഖകൻ പാലാ: ഗാന്ധിജിയുടെ 150 മത് ജന്മവാർഷികത്തോടനുബന്ധിച്ചു പാലായിൽ ഗാന്ധി പ്രതിമയും ഗാന്ധി സ്ക്വയറും നിർമ്മിക്കാൻ നഗരസഭാ കൗൺസിൽ അനുമതി നൽകി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് സമർപ്പിച്ച അപേക്ഷയെത്തുടർന്നാണ് ഗാന്ധി സ്ക്വയർ നിർമ്മിക്കാൻ നഗരസഭാ കൗൺസിൽ യോഗം ഐക്യകണ്ഠേന അംഗീകാരം നൽകിയത്. ചെയർപേഴ്സൺ ബിജി ജോജോ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ടോണി തോട്ടം, റോയി ഫ്രാൻസിസ്, ബിജു പാലൂപടവിൽ, പ്രസാദ് പെരുമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. നഗരസഭയുടെ ഉടമസ്ഥതയിൽ മൂന്നാനിയിലുള്ള കോടതി സമുച്ചയത്തിലേയ്ക്കുള്ള വഴിയിലാണ് […]

കോട്ടയത്ത് മഞ്ഞപ്പിത്തം വർധിക്കുന്നു , ഞെട്ടിക്കുന്ന കണക്കുമായി ആരോഗ്യവകുപ്പ്..ജനങ്ങൾക്കു ജാഗ്രത നിർദ്ദേശം ..

സ്വന്തംലേഖകൻ കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി രോഗ നിരീക്ഷണ സെൽ റിപോർട്ടുകൾ സൂചിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ജേക്കബ് വർഗീസ് അറിയിച്ചു. 2017 ൽ 192 പേർക്കും 2018 ൽ 350 പേർക്കും ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചതായി സംശയിക്കുന്നു. ഇതിൽ യഥാക്രമം 33 പേർക്കും 125 പേർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. കിടങ്ങൂർ, അതിരമ്പുഴ, എസ് .എച് മൗണ്ട്, കാഞ്ഞിരപ്പള്ളി ചങ്ങനാശേരി എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മഞ്ഞപ്പിത്തം കൂടുതൽ റിപ്പോർട്ട് ചെയ്തത്. ജലത്തിലൂടെ […]

സമഗ്ര മേഖലയിലും അര്‍ത്ഥ പൂര്‍ണ്ണമായ മാറ്റം സാധ്യമാക്കി -മന്ത്രി പി.തിലോത്തമന്‍

സ്വന്തംലേഖകൻ കോട്ടയം : പിന്നിട്ട ആയിരം ദിനങ്ങളില്‍ കേരളത്തിന്റെ സമഗ്ര മേഖലയിലും അര്‍ത്ഥപൂര്‍ണ്ണമായ മാറ്റങ്ങള്‍ സാധ്യമാക്കാന്‍ കഴിഞ്ഞതായി ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍  ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ജില്ലാതല ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിച്ചും വികസനത്തിന് അടിത്തറ ഒരുക്കിയുമുള്ള പ്രക്രിയക്കാണ് ഈ ദിനങ്ങളില്‍ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്.  നടപ്പാക്കിയ എല്ലാ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് പ്രയോജനകരമാക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാനും കുടിശിക തീര്‍ത്ത് നല്‍കാനും സാധിച്ചു. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ സര്‍ക്കാര്‍ […]

സംസ്ഥാന സര്‍ക്കാര്‍ 1000 ദിനാഘോഷം , വേറിട്ട കാഴ്ചകളുമായി ഉത്പന്ന- പ്രദര്‍ശന- വിപണന മേള

സ്വന്തംലേഖകൻ കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനത്തോടനുബന്ധിച്ച്  നടത്തപ്പെടുന്ന ഉത്പന്ന-പ്രദര്‍ശന-സേവന- വിപണന മേള ശ്രദ്ധേയമാകുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഉത്പന്ന-സേവന- വിപണന പ്രദര്‍ശനമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വകുപ്പുകളുടെ 86 സ്റ്റാളുകളാണ് കോട്ടയം നാഗമ്പടം മൈതാനത്ത്   സജ്ജീകരിച്ചിരിക്കുന്നത്. ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി വിഭാഗങ്ങളുടെ മെഡിക്കല്‍ ചെക്കപ്പിനായി നാലു പ്രത്യേക സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ സ്റ്റാളാണ് ആദ്യമായി സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം ചരിത്ര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനവും വകുപ്പ് പുറത്തിറക്കുന്ന പുസ്തകങ്ങളുടെ വില്‍പനയും ഐ ആന്റ് പി. ആര്‍. ഡി […]

നടുവൊടിക്കും കലക്ടറേറ്റിലെ കസേര

സ്വന്തംലേഖകൻ കോട്ടയം : നോക്കിയും കണ്ടും ഇരുന്നില്ലേൽ എപ്പം നിലത്തു വീണെന്ന് ചോദിച്ചാൽ മതി. ആയിരകണക്കിന് ആളുകൾ ദിവസവും വന്നുപോകുന്ന കോട്ടയം കലക്ടറേറ്റിലെ പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള കസേരകളിൽ പാതിയും പൊട്ടിത്തകർന്നത്. ജില്ലാ കലക്റ്ററുടെ കാര്യാലയത്തിന് സമീപത്തുള്ള റവന്യു ഡിപ്പാർട്മെന്റിന് മുൻവശത്തെ കസേരകളാണ് കാലപ്പഴക്കത്താൽ പകുതി ഒടിഞ്ഞു തൂങ്ങിയ നിലയിലായിരിക്കുന്നതു. കസേര പൊട്ടി മാറിയിട്ട് അവ സ്ഥാപിച്ചിരുന്ന കമ്പി മാത്രം അപകടാവസ്ഥയിൽ തള്ളി നിൽക്കുന്ന സ്ഥിതിയുമുണ്ട്. പ്രായം ഉള്ളവരടക്കം നിരവധി തവണ പാതി ഒടിഞ്ഞ ഇരിപ്പിടങ്ങളിൽ ഇരുന്ന് മറിഞ്ഞു വീഴാൻ പോയിട്ടുണ്ട്. കേരളത്തിലെ ഒരു വില്ലേജ് […]

രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ തടിച്ച് കൊഴുക്കുന്നു: എല്ലാം നശിപ്പിച്ച് നമ്മുടെ സർക്കാരിന്റെ കാര്യക്ഷമത; കോട്ടയം മെഡിക്കൽ കോളേജിലേയ് കൊണ്ടു വന്ന ഉപകരണങ്ങൾ വെയിലും മഴയുമേറ്റ് നശിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ ആശുപത്രികൾ തങ്ങളുടെ അത്യാധുനിക ഉപകരണങ്ങൾ രോഗികളെ ഞെക്കിപ്പിഴിയാൻ മാത്രം ഉപയോഗിക്കുമ്പോൾ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവയെല്ലാം കിടക്കുന്നത് പൊടിയും വെയിലും മഴയുമേറ്റ് ആശുപത്രി വരാന്തയിൽ. കോടികൾ മുടക്കി വാങ്ങിയ ഉപകരണങ്ങളാണ് തിരിഞ്ഞ് നോക്കാൻ പോലും ആരുമില്ലാതെ ആശുപത്രി വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്നത്. പ്രതിഷേധം ശക്തമായിട്ടു പോലും ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കാനുള്ള മര്യാദ പോലും അശുപത്രി അധികൃതർ കാണിക്കുന്നില്ല. ലക്ഷങ്ങൾ വിലമതിക്കുന്ന ശീതികരണ ഉപകരണങ്ങാണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. പുതിയ അത്യാഹിത വിഭാഗത്തിൽ സ്ഥാപിക്കാൻ എത്തിച്ചതാണ് ഈ ശീതികരണ […]

ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ ഉദ്ഘാടനം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിന്റെ നോളജ് ഹബ് ആയി മാറിയ കോട്ടയത്ത് ഒരു ദേശീയ സ്ഥാപനം കൂടി സ്ഥാപിതമാകുന്നു. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കോട്ടയം സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കേന്ദ്രമന്ത്രി പ്രകാശ് ജവേദ്ക്കര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. മീനച്ചില്‍ താലൂക്കിലെ വലവൂരില്‍ 55 ഏക്കര്‍ സ്ഥലത്താണ് ഐഐഐടി കോട്ടയം സെന്ററിന്റെ മനോഹരമായ ക്യാമ്പസ് പൂര്‍ത്തിയായിരിക്കുന്നത്. 200 കോടി രൂപയ്ക്ക് മേല്‍ മുതല്‍ മുടക്കുള്ള ഐ.ഐ.ഐ.ടി യാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. […]

ജനകീയ ബജറ്റുമായി കോട്ടയം നഗരസഭ

സ്വന്തംലേഖകൻ കോട്ടയം : മാലിന്യസംസ്കരണം, ആരോഗ്യം, ശുചിത്വം എന്നിവക്ക് മുൻതൂക്കം നൽകുന്ന കോട്ടയം നഗരസഭയുടെ 2019-20 വർഷത്തേക്കുള്ള ബജറ്റ് വൈസ് ചെയർപേഴ്സണ്‍ ബിന്ദു സന്തോഷ്കുമാർ അവതരിപ്പിച്ചു. ചെയർപേഴ്സണ്‍ ഡോ.പി.ആർ.സോന അധ്യക്ഷയായിരുന്നു.  നഗരസഭാ പ്രദേശത്തെ ജൈവമാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന് വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്കരണത്തിന് വിവിധ പ്രദേശങ്ങളിലായി 102 തുമ്പുർമുഴി മോഡൽ ബയോബിൻ സ്ഥാപിക്കും. ഇതിനായി 73.5 ലക്ഷം രൂപ മാറ്റി വച്ചു. നിലവിലുള്ള ബയോഗ്യാസ് പ്ലാന്‍റിനെ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തന സജ്ജമാക്കുന്നതിന് 30 ലക്ഷം രൂപ വകയിരുത്തി.  പ്രദേശിക കുടിവെള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതി […]