അയ്മനം പഞ്ചായത്ത് അധികൃതർ അറിഞ്ഞോ? ഇല്ലംപള്ളിക്കണ്ടം പാലം ഏതു നിമിഷവും തകർന്നു വീഴും: ഗർഡറുകൾ തുരുമ്പെടുത്തു നശിച്ചു

  അയ്മനം: പഞ്ചായത്തിലെ ഒന്നാം വാർഡിൽ കൊടുവത്ര പാടശേഖരവും ഓളോക്കരി പാടശേഖരവും തമ്മിൽ ബന്ധിപ്പിക്കുന്ന ഇല്ലംപള്ളിക്കണ്ടം പാലം അപകടാവസ്ഥയിൽ. ഇരുമ്പ് ഗർഡറിൽ സ്ലാബ് വാർത്ത് നിർമ്മിച്ച പാലത്തിന്റെ ഗർഡർ തുരുമ്പെടുത്ത് നശിച്ച് ഏതു നിമിഷവും തോട്ടിൽ പതിക്കുന്ന അവസ്ഥയിലാണ്. പരിപ്പ് സ്കൂളിലേക്കും സമീപത്തെ പാടശേഖരങ്ങളിലേക്കും പോകുന്ന നിരവധി കുട്ടികളും കർഷകരും ആശ്രയിക്കുന്ന പാലമാണ് ഇത്. യാത്ര സൗകര്യത്തിൻ്റെ കാര്യത്തിൽ ഏറ്റവും പിന്നോക്കം നിലക്കുന്ന അയ്മനം ഒന്നാം വാർഡിൽ അടുത്ത കാലത്താണ് വള്ളത്തിൽ ബോട്ടി ടി ച്ച്സ്കൂൾ കുട്ടിയുടെ ജീവൻ പൊലിഞ്ഞതും, ചില കുട്ടികൾ അപകടത്തിൽ […]

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നാളെ മുതൽ നടപ്പാക്കും.

  തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നാളെ മുതൽ നടപ്പാക്കും. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്റ്റിന് ശേഷമാകും ‘ H ‘ ടെസ്റ്റിൽ പങ്കെടുപ്പിക്കുക. റോഡ് ടെസ്റ്റിലും ഇതുവരെ നടന്നു വന്ന രീതികളിൽ മാറ്റമുണ്ടാകും. ഇക്കാര്യങ്ങൾ വിശദമാക്കി സർക്കുലർ ഇറക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല. അതേ സമയം, മെയ് 2 മുതൽ നടപ്പാക്കുന്ന ഡ്രൈവിംഗ് പരിഷ്ക്കാരം ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ഡ്രൈവിംഗ് പരീക്ഷ […]

ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് വാക്സിൻ നൽകാതിരുന്നത് ; ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ

സ്വന്തം ലേഖകൻ കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിൻ നൽകാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ ഫേസ് ബുക്ക് ലൈവിൽ പറഞ്ഞു. വാക്സിന്റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്ന് വരെ പറഞ്ഞു പരത്തിയെന്നും ചാണ്ടി പറഞ്ഞു. കൊവിഡ് വാക്സീൻ നൽകിയിരുന്നില്ലെന്നും മറ്റെല്ലാ ചികിത്സകളും ഉമ്മൻചാണ്ടിക്ക് നൽകിയിരുന്നുവെന്നും ചാണ്ടി അവകാശപ്പെട്ടു. അദ്ദേഹത്തിന് ദോഷം […]

ചരിത്ര പ്രസിദ്ധമായ ‘ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിന് കൊടിയേറി

  പത്തനംതിട്ട: തനത് ആചാര അനുഷ്ടാനങ്ങൾ കൊണ്ടും, വിശുദ്ധൻ്റെ തിരുശേഷിപ്പ് കൊണ്ടും പ്രസിദ്ധമായ ചന്ദനപ്പളളി വലിയപള്ളിയിൽ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് ഭക്തി നിർഭരമായ തുടക്കം. പത്ത് ദിനം നീണ്ടു നിൽക്കുന്ന പെരുന്നാളിന് നാനാ ജാതി മതസ്ഥരായ ജന ലക്ഷങ്ങളാണ് എത്തുക. മത സൗഹാദ്ദത്തിൻ്റെ വലിയ പെരുന്നാൾ എന്നാണ് ചന്ദനപ്പള്ളി പെരുന്നാൾ അറിയപ്പെടുക. ആവേശവും ഭക്തിയും ഒന്നുപോലെ സമന്വയിച്ച്, നടന്ന കൊടിയേറ്റിൽ ആയിരങ്ങളാണ് പങ്ക് കൊണ്ടത്. രാവിലെ മൂന്നിന്മേൽ കുർബാനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്ത ഏബ്രഹാം മാർ എപ്പിപ്പാനിയോസ് […]

മെയ് ഒന്ന്, ഇന്ന് ലോക തൊഴിലാളി ദിനമായി ലോകമെങ്ങും ആഘോഷിക്കുന്നു.

  കോട്ടയം:എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന തൊഴിലാളി വര്‍ഗ്ഗമുന്നേറ്റത്തിന്റെ ചരിത്ര ദിനം. തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന ദിനം. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ് എന്ന് പറയുന്നു.മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്.എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി […]

മാന്നാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മരണം: പിന്നില്‍ സാമ്പത്തിക തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയെന്ന് ആരോപണം

ആലപ്പുഴ: മാന്നാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ ശ്രീദേവിയമ്മ ആത്മഹത്യ ചെയ്തതിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പ് സംഘത്തിന്റെ ഭീഷണി കൂടി ഉണ്ടെന്ന് ബന്ധുക്കള്‍. ഈ സംഘം പല തവണയായി 65 ലക്ഷത്തോളം രൂപ ശ്രീദേവിയമ്മയില്‍ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്രീദേവിയമ്മ പൂജാ മുറിയില്‍ തൂങ്ങി മരിച്ചത്. മാന്നാറിലെ മുന്‍ വനിത പഞ്ചായത്ത് അംഗവും മറ്റൊരു സ്ത്രീയും ഉള്‍പ്പെടുന്ന സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ‘കേന്ദ്രപദ്ധതി പ്രകാരം 55 വനിതകള്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങുന്നതിനായി 10 കോടി രൂപ ലഭിക്കുമെന്നും അതിന്റെ […]

കോട്ടയത്ത് നടന്നത് ശക്തമായ ത്രികോണ മത്സരം; കോട്ടയവും ആലപ്പുഴയും സിപിഎമ്മിൻ്റെ പട്ടികയില്‍ തോല്‍ക്കുന്നവയുടെ ലിസ്റ്റില്‍; സിപിഎമ്മില്‍ നിന്ന് വേണ്ടത്ര പിന്തുണ ചാഴികാടന് ലഭിച്ചില്ലെന്നും വിലയിരുത്തല്‍..? പാലായ്ക്ക് പുറമെ കോട്ടയത്തുകൂടി തോറ്റാല്‍ കേരളാ കോണ്‍ഗ്രസിന്‍റെ നിലപാടെന്താകും..?

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റുകളില്‍ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന സി.പി.എമ്മിൻെറ പട്ടികയില്‍ സിറ്റിങ്ങ് സീറ്റുകളായ ആലപ്പുഴയും കോട്ടയവും ഇല്ലാത്തത് ഇടതുമുന്നണിയില്‍ പുതിയ ചർച്ചക്ക് വഴിവെക്കുന്നു. ശബരിമല തരംഗത്തിലും വീഴാതെ നിന്ന ആലപ്പുഴയില്‍ ഇത്തവണയും ജയിക്കുമെന്നാണ് സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി നല്‍കിയിരിക്കുന്ന റിപോർട്ട്. ഇരുപത്തയ്യായിരത്തിനും അൻപതിനായിരത്തിനും ഇടയിലുളള വോട്ടിന് ജയിക്കുമെന്ന ജില്ലാ സെക്രട്ടറി ആർ. നാസർ നല്‍കിയ റിപോർട്ട് തളളിക്കളഞ്ഞുകൊണ്ടാണ് സംസ്ഥാന നേതൃത്വം ആലപ്പുഴയെ തോല്‍ക്കുന്ന സീറ്റുകളുടെ പട്ടികയില്‍ ചേർത്തത്. കേരള കോണ്‍ഗ്രസ് (എം) സ്ഥാനാർത്ഥി തോമസ് ചാഴികാടൻ മത്സരിച്ച കോട്ടയത്തും ജയിക്കുമെന്നാണ് […]

മാസം ഒന്ന് പിന്നിട്ടിട്ടും പിടിതരാതെ പുലി; തൊടുപുഴ പാറക്കടവ് ഭാഗത്ത് കണ്ടത് ഇല്ലിചാരി മലയില്‍ കണ്ട പുള്ളിപ്പുലി തന്നെയെന്ന് വനംവകുപ്പ്; പുലിയെ പിടികൂടാൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തം

തൊടുപുഴ: തൊടുപുഴ നഗരത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന പുലിയെ പിടികൂടാൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തൊടുപുഴ നഗരസഭയുടെ കീഴിലുള്ള പാറക്കടവ് ഭാഗത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ വാദം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇല്ലിചാരി മലയില്‍ കണ്ട പുള്ളിപ്പുലി തന്നെയാണ് ഇവിടെയും എത്തിയതെന്നാണ് നിഗമനം. കഴിഞ്ഞദിവസം രാത്രിയില്‍ മലങ്കര എസ്റ്റേറ്റിന്റെ ഭാഗമായ കാത്തോലിയില്‍ പുലിയെ കണ്ടതായും നാട്ടുകാർ പറയുന്നുണ്ട്. ഇവിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇല്ലിചാരിമലയുടെ മുകളില്‍ ആദ്യം വച്ച കൂട്ടില്‍ പുലി കുടുങ്ങാത്തതിനെ […]

പ്രവർത്തനരഹിതമായിട്ട് അഞ്ച് വർഷം; കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലെ ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നു; അധികൃതരുടെ അനാസ്ഥയെന്ന് പരാതി

കാഞ്ഞിരപ്പള്ളി: മിനി സിവില്‍ സ്റ്റേഷനിലെ ജനറേറ്റർ തുരുമ്പെടുത്ത് നശിക്കുന്നു. സിവില്‍ സ്റ്റേഷന്‍റെ തുടക്കത്തില്‍ സ്ഥാപിച്ച ജനറേറ്ററാണ് തുരുമ്പെടുത്ത് നശിക്കുന്നത്. അധികൃതരുടെ അനാസ്ഥയുടെ ഉത്തമ ഉദാഹരണമാണ് മിനി സിവില്‍ സ്റ്റേഷൻ വളപ്പിലെ ജനറേറ്റർ. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഓട്ടോമാറ്റിക് ജനറേറ്ററാണ് കേടായതോടെ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്. സിവില്‍ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയ ആദ്യകാലങ്ങളില്‍ ജനറേറ്ററിന്‍റെ പ്രവർത്തനം കാര്യക്ഷമമായി നടന്നിരുന്നു. എന്നാല്‍ പിന്നീട് അഞ്ച് വർഷത്തോളമായി ഇത് പ്രവർത്തിക്കാത്ത സ്ഥിതിയാണ്. ഡിപ്പാർട്ട്മെന്‍റുകള്‍ തമ്മിലുള്ള തർക്കമാണ് ജനറേറ്റർ യഥാസമയം നന്നാക്കാതിരിക്കാൻ കാരണമായതെന്ന് പറയപ്പെടുന്നു. ഒപ്പം ഫണ്ടിന്‍റെ ലഭ്യതയും തടസമായി. എന്തായാലും […]

തായ്‌ലന്‍ഡില്‍ മരണമടഞ്ഞ ചീരംചിറ ഗവ. യുപി സ്‌കൂള്‍ പ്രാധാനാധ്യാപിക റാണി മാത്യുവിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച

ചങ്ങനാശേരി: തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിംഗിനിടെ അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കേ മരിച്ച പെരുമ്പനച്ചി കരിപ്പാശേരി കെ.എസ്.മാത്യുവിന്‍റെ ഭാര്യ റാണി മാത്യു (54, ചീരംചിറ ഗവ. യുപി സ്‌കൂള്‍ പ്രാധാനാധ്യാപിക) വിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിനു നടക്കും. മൃതദേഹം നാളെ വൈകുന്നേരം നാട്ടിലെത്തിച്ച്‌ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വെള്ളിയാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും. പരേത പായിപ്പാട് കറുകക്കളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ആല്‍വിന്‍ മാത്യു (കാനഡ), നിവിന്‍ മാത്യു, ദീപക് മാത്യു (എന്‍ജിനിയറിംഗ് വിദ്യാര്‍ഥി).