വൈക്കത്തുശ്ശേരി ശ്രീഗന്ധർവ്വ ശ്രീ നാഗരാജാ ശ്രീ ഭദ്രകാളി ക്ഷേത്രം ; ഉത്രട്ടാതി മഹോത്സവത്തിന് തുടക്കം

വൈക്കത്തുശ്ശേരി ശ്രീഗന്ധർവ്വ ശ്രീ നാഗരാജാ ശ്രീ ഭദ്രകാളി ക്ഷേത്രം ; ഉത്രട്ടാതി മഹോത്സവത്തിന് തുടക്കം

 

കുമരകം :വൈക്കത്തുശ്ശേരി ശ്രീഗന്ധർവ്വ ശ്രീ നാഗരാജാ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്രട്ടാതി മഹോത്സവവും കളമെഴുത്തും പാട്ടിനും തുടക്കമായി. ഇന്നും നാളെയു (ശനി, ഞായർ)മായാണ് ഉത്സവം നടക്കുക. ക്ഷേത്രം തന്ത്രി തണ്ണീർമുക്കം ബൈജു ശാന്തിയുടെ നേതൃത്വത്തിലാണ് കർമ്മങ്ങൾ നടക്കുക.

ഉത്സവത്തിന്റെ ഒന്നാം ദിനമായ ഇന്ന് (മെയ്‌ 4) രാവിലെ 5.30ന് നിർമ്മാല്യ ദർശനം, അഭിഷേകം, മലർനിവേദ്യം 6.30ന് ഗണപതി ഹോമം, 7ന് ഉഷപൂജ എന്നിവ നടന്നു. വൈകിട്ട് 5.30 ന് നട തുറക്കും. 6ന് താലപ്പൊലി. 7.30ന് ശേഷം ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. 7.30ന് ശേഷം പൊടിക്കളം (സർപ്പം പാട്ട്), പുലർച്ചെ 2.30ന് കൂട്ടക്കളം (സർപ്പം പാട്ട്)

ഉത്സവത്തിന്റെ രണ്ടാം ദിനമായ നാളെ (മെയ്‌ 5) രാവിലെ 5.30ന് നിർമ്മാല്യ ദർശനം, അഭിഷേകം, മലർനിവേദ്യം 6.30ന് ഗണപതി ഹോമം, 7ന് ഉഷപൂജ എന്നിവ നടക്കും. 9ന് നവക പഞ്ചഗവ്യ കലശ പൂജ തുടർന്ന് അഭിഷേകം, ഉച്ച പൂജ. 11ന് ശേഷം ഭസ്മക്കളം (ഗന്ധർവ്വൻ പാട്ട്), ഉച്ചക്ക് 1ന് അന്നദാനം, ഉച്ച കഴിഞ്ഞ് 3ന് ഗുരുതിക്കളം (ഗന്ധർവ്വൻ പാട്ട്) എന്നിവ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് 5.30ന് നട തുറക്കും 6ന് ശേഷം താലപ്പൊലി, 6.30 ന് ശേഷം ദീപാരാധന, അത്താഴപൂജ, 7.30ന് 62-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നങ്യാർകൂത്തിനു എ ഗ്രേഡ് നേടിയ അനുലക്ഷ്മി മധു അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് നടക്കും. രാത്രി 10.30ന് ശേഷം കൂട്ടക്കളം (ഗന്ധർവ്വൻ പാട്ട്).