കണ്ണിമലയില്‍ ആടിനെ കൊന്നുതിന്നത് പുലി തന്നെ; കുടുങ്ങിയത് ആട്ടിന്‍ കൂട്ടിലെ ക്യാമറയിൽ; ഭീതിയോടെ മലയോരനാട്…..!

സ്വന്തം ലേഖിക മുണ്ടക്കയം: കണ്ണിമലയില്‍ ആടിനെ തിന്നത് പുലി തന്നെ. ആട്ടിന്‍ കൂട്ടിലെ ക്യാമറയിലാണ് പുലി ‘കുടുങ്ങി’യത്. ഭീതിയോടെ മലയോരനാട്. മുണ്ടക്കയം പഞ്ചായത്തിലെ കണ്ണിമല വാര്‍ഡില്‍ കഴിഞ്ഞ ദിവസം കൂട്ടിലെ ആടിനെ കൊന്നുതിന്നത് പുലിയാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. കണ്ണിമലയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയത് പുലിയെന്ന് തിരിച്ചറിഞ്ഞതോടെ പുറത്തിറങ്ങാന്‍ പോലും കഴിയാതെ ജനം ഭീതിയിലാണ്. ഞായറാഴ്ച രാത്രി പന്തിരുവേലില്‍ സെബിന്‍റെ വീടിനോട് ചേര്‍ന്ന് കൂട്ടില്‍ കെട്ടിയിരുന്ന ആടിനെയാണ് രാവിലെ ചത്തനിലയില്‍ കണ്ടത്. പകുതി ഭക്ഷിച്ച ആടിനെ വനപാലകരെത്തി കാല്‍പാടുകളും മറ്റും പരിശോധിച്ചെങ്കിലും പുലിയാണെന്ന് സമ്മതിക്കാന്‍ അവര്‍ തയാറായില്ല. പുലിയെ […]

ഉമ്മൻചാണ്ടിയുടെ വിയോഗം ജനാധിപത്യ സമൂഹത്തിന് തീരാനഷ്ടം ; കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ അവസാനിക്കുന്നത് ; അനുശോചനം രേഖപ്പെടുത്തി മന്ത്രി വി.എൻ. വാസവൻ

സ്വന്തം ലേഖകൻ  കോട്ടയം: കോണ്‍ഗ്രസ് രാഷ്ടീയത്തിന്റെ ജനകീയമുഖമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗം അതീവ ദു:ഖകരമാണെന്ന് മന്ത്രി വി.എൻ. വാസവൻ അനുശോചിച്ചു. ജനാധിപത്യ സമൂഹത്തിന് തീരാനഷ്ടമാണ്. തികഞ്ഞ സമചിത്തതയോടെ പ്രശ്‌നങ്ങളെ സമീപിച്ചിരുന്ന അദ്ദേഹത്തിന്റെ ക്രൈസസ് മാനേജ്‌മെന്റ് രീതി പൊതുപ്രവര്‍ത്തനത്തില്‍ അനുകരണിയമാണ്. ജനജീവിതത്തിനൊപ്പം നിന്ന വ്യക്തിത്വമായിരുന്നു. കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ അവസാനിക്കുന്നത്. നിയമസഭാ പ്രവര്‍ത്തനകാലത്ത് അദ്ദേഹം എടുത്ത തീരുമാനങ്ങള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും വി.എൻ.വാസവൻ പത്രകുറിപ്പില്‍ പറഞ്ഞു.

കേരളക്കരയെ കണ്ണീരിലാഴ്ത്തി ഈ വിയോഗം ; ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്നും ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ ഏഴിന് തിരിക്കും ; കോട്ടയം എം.സി റോഡിൽ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്നും കോട്ടയത്തേക്ക് പുറപ്പെടും. കോട്ടയത്ത് തിരുനക്കര മൈതാനത്തെ പൊതുദർശന വേദിയിലേക്കും, ഇവിടെനിന്നു പുതുപ്പള്ളിയിലെ വീട്ടിലേക്കുമാണു ഭൗതികശരീരം എത്തിക്കുക. കോട്ടയത്തേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയ്ക്കുള്ള വാഹനം കെഎസ്ആർടിസി തയാറാക്കി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. എം.സി റോഡ് വഴി കടന്നുപോകേണ്ട വലിയ വാഹനങ്ങൾ നാളെ ദേശീയ പാതയിലൂടെ കടത്തിവിടും. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് […]

കോട്ടയം മണർകാട് ബാർ ജീവനക്കാരനായ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം: യുവാക്കള്‍ അറസ്റ്റിൽ; പിടിയിലായത് തിരുവഞ്ചൂർ, വിജയപുരം സ്വദേശികൾ

സ്വന്തം ലേഖിക മണർകാട്: ബാർ ജീവനക്കാരനായ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ ചീനിക്കുഴി ഭാഗത്ത് ചോരാറ്റിൽ വീട്ടിൽ ഷിജോ സണ്ണി (27), വിജയപുരം പാറമ്പുഴ ചീനിക്കുഴി ഭാഗത്ത് പാഞ്ചേരിപറമ്പിൽ വീട്ടിൽ സുമേഷ് മോഹൻ (35) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി മണർകാട് സ്വദേശിയായ ബാർ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സുഹൃത്തിന് ഒപ്പം ജോലി കഴിഞ്ഞു മടങ്ങിയ ഇവരുടെ ബൈക്ക് മണർകാട് കവല ഭാഗത്ത് വച്ച് യുവാക്കള്‍ തടഞ്ഞുനിർത്തി […]

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കുളിമുറിയിൽ ഒളിക്യാമറ വച്ച് നഗ്ന ദൃശ്യം പകർത്തൽ: ഇടുക്കി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊന്നത്തടി ചിന്നാർ നിരപ്പ് ഭാഗത്ത് മുണ്ടിച്ചിറ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫ് (23) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് പെൺകുട്ടിയുടെ ദൃശ്യം പകർത്തിയ സമയത്ത് പെൺകുട്ടി ബഹളം വയ്ക്കുകയും, വിവരമറിഞ്ഞ് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഹോട്ടൽ ജോലിക്കാരനായ ഇയാൾ സുഹൃത്തിന്റെ […]

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം നാളെ കോട്ടയം തിരുനക്കരയിൽ പൊതുദർശനത്തിന് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; നാളെ കോട്ടയം നഗരത്തിലൂടെ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക !

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (19.07.2023) ബുധന്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ. 1. M.C റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവലയില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍, അറുത്തൂട്ടി വഴി പോവുക. 2. M.C റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് […]

“സഹിക്കാൻ പറ്റുന്നില്ല മോനേ….! ഉമ്മൻ ചാണ്ടിയുടെ ഫ്ലെക്സിന് മുന്നിൽ പൊട്ടിക്കരയുന്ന ലോട്ടറി വിൽപ്പനക്കാരി; ഏറ്റുമാനൂർ ബസ്സ്റ്റാൻഡിൽ നിന്നും കണ്ട ഏറെ സങ്കടകരമായ കാഴ്ച്ച….!

കോട്ടയം: ഉമ്മൻ ചാണ്ടി മലയാളികൾക്ക് വെറുമൊരു രാഷ്ട്രീയ നേതാവോ, മുഖ്യമന്ത്രിയോ ആയിരുന്നില്ല എന്ന് വ്യക്തമാക്കുന്ന ഒരു ദൃശ്യമാണ് ഏറ്റുമാനൂർ ബസ്സ്റ്റാൻഡിൽ നിന്നും കണ്ട ഏറെ സങ്കടകരമായ കാഴ്ച്ച. ഏറ്റുമാനൂർ ബസ്സ്റ്റാൻഡിൽ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് വെച്ചിരുന്ന ഫ്ലെക്സിന് നോക്കി കണ്ണീർ വാർത്ത് വിലപിക്കുകയാണ് ലോട്ടറി വിൽപ്പനക്കാരിയായ സ്ത്രി. വികാരഭരിതയാകുന്ന സ്ത്രീ ഇടയ്ക്ക് ആ ചിത്രത്തിലേക്ക് ചുംബിക്കുന്നുണ്ട്. വാക്കുകൾ എണ്ണി പറഞ്ഞു വിലപ്പിക്കുന്ന ആ സ്ത്രീ കണ്ടു നിൽക്കുന്നവരെയും കണ്ണീരിലാഴ്ത്തും. സർക്കാർ ഫയലുകളിലും, മറ്റ് നിയമക്കുരുക്കുകളിലും പെട്ട് തീർപ്പാകാതെ കിടന്നിരുന്ന ഒട്ടേറെ പേരുടെ ജീവിത […]

കോട്ടയം പുതുപ്പള്ളിയിൽ ജനനം; കെഎസ്‌യുവില്‍ തുടങ്ങിയ പൊതു ജീവിതം; പിന്നീട് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി; രണ്ട് തവണ കേരളത്തിൻ്റെ മുഖ്യമന്ത്രി; വിവിധ മന്ത്രി സ്ഥാനം വഹിച്ചത് നിരവധി തവണ; കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ എംഎൽഎ ആയ ആൾ; നടന്നും സൈക്കിള്‍ ചിവിട്ടിയും കടം പറഞ്ഞ് ബസില്‍ യാത്ര ചെയ്തും സമ്പാദിച്ചത് എണ്ണിയാൽ ഒടുങ്ങാത്ത ജന സഞ്ചയത്തെ; ഒടുവിൽ സ്നേഹം കൊണ്ട് ജനമനസ്സിനെ ജയിച്ച നേതാവിന് വിട….!

സ്വന്തം ലേഖിക കോട്ടയം: 1943 ഒക്ടോബര്‍ 31 ന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലാണ് ഉമ്മൻ ചാണ്ടി ജനിച്ചത് . ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായ കേരള സ്റ്റുഡന്റ്സ് യൂണിയന്റെ പ്രവര്‍ത്തകനായാണ് ചാണ്ടി രാഷ്ട്രീയ രംഗത്തേക്ക് കടന്നത് . പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി തുടക്കം. അദ്ദേഹം പിന്നീട് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി. കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് പ്രീ-യൂണിവേഴ്‌സിറ്റി കോഴ്‌സും ചങ്ങനാശ്ശേരി സെന്റ് ബെര്‍ച്ചമാൻസ് കോളേജില്‍ നിന്ന് ബിഎ ഇക്കണോമിക്‌സും […]

ജനനായകൻ ജീവനോടെ തിരിച്ചു വരണമെന്ന പ്രാര്‍ത്ഥന വെറുതെയായി ; കേരളത്തെ കണ്ണീരിലാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മടക്കം; മലയാളികൾ ഉറക്കമുണർന്നത് ജനങ്ങളുടെയൊപ്പം ജീവിച്ച ജനനായകന്റെ അപ്രതീക്ഷിത വിയോഗ വാർത്ത കേട്ട് !

സ്വന്തം ലേഖകൻ ബംഗളൂരു: രാഷ്ട്രീയ വളര്‍ച്ചയുടെ പടികള്‍ ഓരോന്ന് കയറുമ്പോഴും ജന്‍മനാടുമായും നാട്ടുകാരുമായും സൂക്ഷിച്ച ഹൃദയബന്ധമാണ് ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ എന്നും വിത്യസ്തനാക്കിയത്. മഞ്ചേശ്വരത്തിനും പാറശാലയ്ക്കുമിടയിലെ നിരന്തര യാത്രകളിലൂടെ രാഷ്ട്രീയ കേരളത്തോളം വളര്‍ന്ന ഉമ്മന്‍ചാണ്ടി പുതുപ്പളളിയില്‍ നിന്നായിരുന്നു ആ യാത്രകളത്രയും തുടങ്ങിയതും അവസാനിപ്പിച്ചതും. തുടര്‍ച്ചയായി അമ്പത്തിമൂന്നു കൊല്ലം ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ ജയിക്കുകയെന്ന അത്യപൂര്‍വ ബഹുമതിയാണ് ആ ഹൃദയബന്ധത്തിനുളള സമ്മാനമായി പുതുപ്പളളിക്കാര്‍ ഉമ്മന്‍ചാണ്ടിക്ക് കൊടുത്തത്. 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ. ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ […]

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പൂഞ്ഞാർ സ്വദേശിയിൽ നിന്നും പണം തട്ടി; റിക്രൂട്ട്മെന്റ് ഏജൻസി ഉടമയായ ഇടുക്കി സ്വദേശിനി ഈരാറ്റുപേട്ട പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക ഈരാറ്റുപേട്ട: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് പൂഞ്ഞാർ സ്വദേശിയിൽ നിന്നും 5 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ റിക്രൂട്ട്മെന്റ ഏജൻസി ഉടമയായ സ്ത്രീയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിൽ ഇല്ലിചുവട് ഭാഗത്ത് മാളികയിൽ വീട്ടിൽ ലിനിൽ ഭാര്യ ഹിനോ ലിനിൽനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൂഞ്ഞാർ സ്വദേശിയുടെ ഭാര്യക്ക് യുകെയിൽ ജോലി വാഗ്ദാനം ചെയ്തു ഹിനോയുടെ ഉടമസ്ഥതയിലുള്ള അങ്കമാലിയിലെ ഹൈസൺ കൺസൾട്ടൻസി വഴി അഞ്ചുലക്ഷം രൂപയോളം തട്ടിയെടുത്ത ശേഷം ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട […]