play-sharp-fill
കോട്ടയം പുതുപ്പള്ളിയിൽ ജനനം; കെഎസ്‌യുവില്‍ തുടങ്ങിയ പൊതു ജീവിതം; പിന്നീട് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി; രണ്ട് തവണ കേരളത്തിൻ്റെ മുഖ്യമന്ത്രി; വിവിധ മന്ത്രി സ്ഥാനം വഹിച്ചത് നിരവധി തവണ; കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ എംഎൽഎ ആയ ആൾ; നടന്നും സൈക്കിള്‍ ചിവിട്ടിയും കടം പറഞ്ഞ് ബസില്‍ യാത്ര ചെയ്തും സമ്പാദിച്ചത് എണ്ണിയാൽ ഒടുങ്ങാത്ത  ജന സഞ്ചയത്തെ; ഒടുവിൽ സ്നേഹം കൊണ്ട് ജനമനസ്സിനെ ജയിച്ച നേതാവിന് വിട….!

സ്വന്തം ലേഖിക

കോട്ടയം: 1943 ഒക്ടോബര്‍ 31 ന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലാണ് ഉമ്മൻ ചാണ്ടി ജനിച്ചത് .

ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായ കേരള സ്റ്റുഡന്റ്സ് യൂണിയന്റെ പ്രവര്‍ത്തകനായാണ് ചാണ്ടി രാഷ്ട്രീയ രംഗത്തേക്ക് കടന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി തുടക്കം. അദ്ദേഹം പിന്നീട് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി.

കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് പ്രീ-യൂണിവേഴ്‌സിറ്റി കോഴ്‌സും ചങ്ങനാശ്ശേരി സെന്റ് ബെര്‍ച്ചമാൻസ് കോളേജില്‍ നിന്ന് ബിഎ ഇക്കണോമിക്‌സും പൂര്‍ത്തിയാക്കി . പിന്നീട് എറണാകുളത്തെ ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദം ( എല്‍എല്‍ബി ) കരസ്ഥമാക്കി.

ഇക്കാലത്തെല്ലാം കെഎസ് യു ആയിരുന്നു അദ്ദേഹത്തിനു പ്രാണവായു. നടന്നും സൈക്കിള്‍ ചിവിട്ടിയും കടം പറഞ്ഞ് ബസില്‍ യാത്ര ചെയ്തും അദ്ദേഹം സമ്ബാദിച്ചു കൂട്ടിയതാണ് പില്‍ക്കാലത്ത് ഉമ്മൻ ചാണ്ടിയെ വളഞ്ഞു പൊതിഞ്ഞ ജന സഞ്ചയം.