മണർകാട് ഗ്രാമ പഞ്ചായത്തിൽ ‘പെൺ പച്ച’ പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് സൗജന്യമായി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു; ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി വിതരണോദ്ഘാടനം നിർവഹിച്ചു

സ്വന്തം ലേഖിക കോട്ടയം: മണർകാട് ഗ്രാമ പഞ്ചായത്തിൽ ‘പെൺ പച്ച’ പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് സൗജന്യമായി മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി മണർകാട് പഞ്ചായത്ത് ഹാളിൽ വിതരണോദ്ഘാടനം നിർവഹിച്ചു. മെൻസ്ട്രുവൽ കപ്പ് സ്ത്രീകൾക്ക് ആരോഗ്യപരമായ സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പം പരിസ്ഥിതിക്ക് ദോഷകരമാവുന്നില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 333 കപ്പുകളാണ് വിതരണം ചെയ്തത്. ആദ്യ ഘട്ടത്തിൽ 100 എണ്ണം നൽകിയിരുന്നു. പൊതുജനാരോഗ്യം പ്രോജക്ട് അസോസിയേറ്റ് ഷെറിൻ ജേക്കബ്ബ് മെൻസ്ട്രുവൽ കപ്പ് ഉപയോഗത്തെക്കുറിച്ചുള്ള ക്ലാസുകൾ നയിച്ചു. ഗ്രാമപഞ്ചായത്ത് […]

കോട്ടയം ചവിട്ടുവരി പാലത്തിന് മുകളിൽ നിന്ന് മീനച്ചില്ലാറ്റിലേക്ക് ചാടി വയോധികയുടെ ആത്മഹത്യ ശ്രമം; രക്ഷപ്പെടുത്തി ഫയർഫോഴ്സും പോലീസും

സ്വന്തം ലേഖകൻ കോട്ടയം: ചവിട്ടുവരി പാലത്തിന് മുകളിൽ നിന്ന് മീനച്ചില്ലാറ്റിൽ ചാടി വയോധികയുടെ ആത്മഹത്യ ശ്രമം. നൂറ് മീറ്ററോളം ഒഴുകി പോയ ഇവരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. പുലർച്ചെ 5:30തോടുകൂടിയാണ് സംഭവം. ഇവർ ആറ്റിലേക്ക് ചാടുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ ഫയർ ഫോഴ്ലും പൊലീസിലും അറിയിക്കുകയായിരുന്നു ഫയർഫോഴ്സെത്തി രക്ഷപെടുത്തിയ ഇവരെ ഉടൻ തന്നെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വയോധികയ്ക്ക് പരിക്കുകളൊന്നുമില്ല.

ഡിഇഒ ഓഫീസില്‍ വിജിലന്‍സ് പരിശോധന; അധിക അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച 34 സ്‌കൂളുകള്‍ കണ്ടെത്തി; നടത്തിയിരിക്കുന്നത് 59 അധിക തസ്തികകൾ; ഗുരുതര ക്രമക്കേട്….!

സ്വന്തം ലേഖിക കോട്ടയം: ഡിഇഒ ഓഫീസില്‍ നടത്തിയ വിജിലൻസ് പരിശോധനയില്‍ അധിക അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിച്ച 34 സ്‌കൂളുകള്‍ കണ്ടെത്തി. 59 അധിക തസ്തികളാണ് വിവിധ സ്‌കൂളുകളിലായി നടത്തിയിരിക്കുന്നത്. എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപക അനദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ടു നിയമനം ക്രമവത്ക്കരിക്കല്‍, മാനോജ്‌മെന്റിന് ലഭിക്കുന്ന ഗ്രാന്റുകള്‍ പാസാക്കി കൊടുക്കല്‍, പുതിയ തസ്തിക സൃഷ്ടിക്കല്‍, ശമ്പള നിര്‍ണയം, പി.എഫ് ലോണ്‍ പാസാക്കല്‍, വിവിധതരം ലീവുകള്‍ സെറ്റില്‍ ചെയ്ത് പെൻഷൻ ആനുകൂല്യങ്ങള്‍ അനുവദിക്കല്‍ എന്നിവയ്ക്കായി ഡിഇഒ ഓഫീസീലെ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന […]

കോട്ടയം ജില്ലയിൽ നാളെ (23-06-2023) പള്ളം, പൈക, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (23-06-2023) പള്ളം, പൈക, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ പന്നിമറ്റം Jn., പന്നിമറ്റം FCI, അലിൻഡ്, ആസാദ് ഫുഡ്, ചോഴിയക്കാട്, ഓട്ടക്കാഞ്ഞിരം, ഐമാൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. 2. പൈക സെക്ഷൻ പരിധിയിൽ വരുന്ന മല്ലികശ്ശേരി, മല്ലികശ്ശേരി ടവർ, ഗളെൻറോക്ക് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 […]

കോട്ടയം കിടങ്ങൂരിൽ ഹോംനേഴ്സ് ആയി ജോലിക്കെത്തി വൃദ്ധയുടെ മാല മോഷ്ടിച്ചു; കണ്ണൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കിടങ്ങൂർ: വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ വയക്കര പാടിയോട്ടുചാല് ഭാഗത്ത് കണ്ണംപ്ലാക്കൽ വീട്ടിൽ ജോജോ സെബാസ്റ്റ്യൻ (36) നെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂർ പിറയാർ തീർത്ഥം പ്രസ് ഭാഗത്തുള്ള വൃദ്ധ ദമ്പതികൾ മാത്രം താമസിച്ചിരുന്ന വീട്ടിൽ ഒരാഴ്ചക്കാലമായി ഹോംനേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന ഇയാൾ ഇവിടുത്തെ വൃദ്ധയുടെ നാലര പവന്റെ സ്വർണ്ണമാല മോഷ്ടിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളാണ് […]

വാക്ക് തർക്കം: സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു; പാലാ അന്തിനാട് സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ പാലാ: സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്തിനാട് വലിയ കാവുംപുറം നരിക്കുഴിയിൽ വീട്ടിൽ ജോബി ചെറിയാൻ (40) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉള്ളനാട് ഭാഗത്ത് വച്ച് ഇയാളുടെ സുഹൃത്തുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് സമീപത്തുള്ള കിണറ്റിലേക്ക് തള്ളിയിടുകയുമായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഓ […]

ബസ് യാത്രയ്ക്കിടയിൽ യുവതിയെ അപമാനിക്കാൻ ശ്രമം; കങ്ങഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ബസ് യാത്രയ്ക്കിടയിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ ഭാഗത്ത് നടുക്കേപ്പുരയിൽ വീട്ടിൽ ഷിനോയി വർഗീസ് (40) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി 11 മണിയോടെ കോട്ടയത്ത് വച്ച് തിരുവനന്തപുരത്തു നിന്നും വൈക്കത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിനുള്ളില്‍ യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ.ആർ, […]

കോട്ടയം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ; പിടികൂടിയത് കണ്ണൂരിൽ നിന്ന്

സ്വന്തം ലേഖിക കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതിയെ പിടികൂടി. കണ്ണൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഏറ്റുമാനൂർ പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇതിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി വ്യാപക തിരച്ചിൽ നടക്കുന്നതിനിടെയാണ് ഇയാളെ കണ്ണൂരിൽ നിന്നും പിടികൂടിയത്. പ്രതിയെ പിടികൂടാൻ വൈകുന്നു വെന്നാരോപിച്ചു ഹൗസ് സർജൻമാർ ബുധനാഴ്ച പ്രതിഷേധവും നടത്തിയിരുന്നു.

ഹൈടെക്കായി കാരാപ്പുഴ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ; 4.93 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമാണം പൂർത്തിയായി

സ്വന്തം ലേഖിക കോട്ടയം: ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ഹൈടെക്കായി മാറി കാരാപ്പുഴ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ. സ്‌കൂളിനായി 4.93 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം നിർമാണം പൂർത്തിയായി. ജൂലൈ നാലിന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കെട്ടിടം ഉദ്ഘാടനം ചെയ്യും. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷനാവും. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയാവും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം നഗരസഭ 23-ാം വാർഡിലാണ് കാരാപ്പുഴ സർക്കാർ ഹയർ […]

ചങ്ങനാശേരി ജനറൽ ആശുപത്രി; ഒ.പി. രജിസ്ട്രേഷൻ ബ്ലോക്ക് നിർമാണം പൂർത്തിയായി; സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക ഒ.പി

സ്വന്തം ലേഖിക കോട്ടയം: ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ ഒ.പി രജിസ്ട്രേഷൻ ബ്ലോക്ക് നിർമാണം പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2.05 കോടി രൂപ ചെലവിൽ ആശുപത്രിയിൽ നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒ.പി. രജിസ്ട്രേഷൻ ബ്ലോക്കിന്റെ നിർമാണമാണ് പൂർത്തീകരിച്ചത്. 1200 ചതുരശ്ര അടിയുള്ള രജിസ്ട്രേഷൻ ബ്ലോക്കിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക ഒ.പി. കൗണ്ടറുകൾ, ഫാർമസി, ജീവനക്കാർക്കുള്ള വിശ്രമമുറി, ശുചിമുറി എന്നിവയാണ് നിർമിച്ചിട്ടുള്ളത്. ആശുപത്രി രോഗീസൗഹൃദമാക്കുന്നതിന് കുടിവെള്ളം, ടെലിവിഷൻ, ദിശാ ബോർഡുകൾ, റാമ്പുകൾ എന്നീ സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട് നവീകരത്തിന്റെ ഭാഗമായി […]