play-sharp-fill
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം നാളെ കോട്ടയം തിരുനക്കരയിൽ പൊതുദർശനത്തിന് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; നാളെ കോട്ടയം നഗരത്തിലൂടെ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക !

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം നാളെ കോട്ടയം തിരുനക്കരയിൽ പൊതുദർശനത്തിന് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; നാളെ കോട്ടയം നഗരത്തിലൂടെ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക !

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (19.07.2023) ബുധന്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.

1. M.C റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവലയില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍, അറുത്തൂട്ടി വഴി പോവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. M.C റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്‌, ഈരയില്‍ക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.

3. നാഗമ്പടം പാലത്തുനിന്നും വരുന്ന വാഹനങ്ങള്‍ സിയേഴ്സ് ജംഗ്ഷന്‍, നാഗമ്പടം ബസ്‌ സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി M.L. റോഡെ കോടിമത ഭാഗത്തേക്ക് പോവുക.

4. കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി സിയേഴ്സ് ജംഗ്ഷന്‍ വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോവുക.

5. നാഗമ്പടം സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍,ഇല്ലിക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കുപോവുക.

6. കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി ,ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകള്‍ കളക്ട്രേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

1 ) തിരുനക്കര അമ്പലം മൈതാനം ( ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ മാത്രം )
2 ) തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനം ( കാര്‍ മുതലായ ചെറു വാഹനങ്ങള്‍ )
3 ) സി.എം.എസ് കോളേജ് റോഡ്‌ ( കാര്‍ മുതലായ ചെറു വാഹനങ്ങള്‍ )
4 ) തിരുനക്കര Bus Stand ( കാര്‍ മുതലായ ചെറു വാഹനങ്ങള്‍ )
5) ജെറുസലേം ചര്‍ച്ച് മൈതാനം opposite Dist Hospital(( കാര്‍ മുതലായ ചെറു വാഹനങ്ങള്‍ )
6)കുര്യന്‍ ഉതുപ്പ് റോഡ്‌ ( ബസ്‌ മുതലായവ )
7)ഈരയില്‍ക്കടവ് ബൈപാസ് ( ബസ്‌ മുതലായവ )