ഉമ്മൻചാണ്ടിയുടെ വിയോഗം ജനാധിപത്യ സമൂഹത്തിന് തീരാനഷ്ടം ; കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ അവസാനിക്കുന്നത് ; അനുശോചനം രേഖപ്പെടുത്തി മന്ത്രി വി.എൻ. വാസവൻ
സ്വന്തം ലേഖകൻ
കോട്ടയം: കോണ്‍ഗ്രസ് രാഷ്ടീയത്തിന്റെ ജനകീയമുഖമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗം അതീവ ദു:ഖകരമാണെന്ന് മന്ത്രി വി.എൻ. വാസവൻ അനുശോചിച്ചു.
ജനാധിപത്യ സമൂഹത്തിന് തീരാനഷ്ടമാണ്. തികഞ്ഞ സമചിത്തതയോടെ പ്രശ്‌നങ്ങളെ സമീപിച്ചിരുന്ന അദ്ദേഹത്തിന്റെ ക്രൈസസ് മാനേജ്‌മെന്റ് രീതി പൊതുപ്രവര്‍ത്തനത്തില്‍ അനുകരണിയമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനജീവിതത്തിനൊപ്പം നിന്ന വ്യക്തിത്വമായിരുന്നു. കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ അവസാനിക്കുന്നത്.
നിയമസഭാ പ്രവര്‍ത്തനകാലത്ത് അദ്ദേഹം എടുത്ത തീരുമാനങ്ങള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും വി.എൻ.വാസവൻ പത്രകുറിപ്പില്‍ പറഞ്ഞു.
Third Eye News Live
0