ആളും ആരവവും ഒഴിഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറ, കോണ്‍ഗ്രസുകാരും കൈയ്യൊഴിഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പിന്നാലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കുള്ള തിരക്കും ഇല്ലാതായി. തെരഞ്ഞെടുപ്പിന് മുന്‍പ് വരെ ദിവസവും നൂറുകണക്കിന് ആളുകളെത്തിയിരുന്ന ഇവിടെയിപ്പോള്‍ ആരും വരാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒട്ടേറെ ആളുകള്‍ ദിനംപ്രതി നിവേദനവും മറ്റുമായി കല്ലറ സന്ദര്‍ശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കേജുമായി ഏജന്‍സികളും എത്തിയിരുന്നു. അങ്ങനെ ഏജന്‍സികള്‍ വഴി കേരളത്തിലെ പല ഭാഗത്തുനിന്നും ആളുകളുമെത്തി. ആറ്റിങ്ങലില്‍ നിന്നുമാണ് 50 പേരടങ്ങുന്ന ആദ്യ സംഘമെത്തിയത്. ഭക്ഷണവും യാത്രാചെലവും […]

പാമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ അവാർഡ്‌ വിതരണവും ഹരിത കർമ്മ സേനാ അംഗങ്ങൾക്കുള്ള അനുമോദനവും നടന്നു

കോട്ടയം: പാമ്പാടി ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ വിദ്യാഭ്യാസ അവാർഡ്‌ വിതരണവും ഹരിത കർമ്മ സേനാ അംഗങ്ങൾക്കുള്ള അനുമോദനവും നടന്നു. വിദ്യാഭ്യാസ അവാർഡ് അഡ്വ. റജി സഖറിയ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഡാലി റോയി അദ്ധ്യക്ഷയായി. ഹരിത കർമ്മ സേനാ അംഗങ്ങളെ ബ്ലോക്ക് പ്രസിഡൻ്റ് മറിയാമ്മ ഏബ്രഹാം ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം രാധാ വി നായർ മുഖ്യ പ്രഭാക്ഷണം നടത്തി. പി ഹരികുമാർ സി.എം മാത്യു, സന്ധ്യാരാജേഷ്, ശശികല പി എസ്, സാബു എം ഏബ്രഹാം, ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു.

ഞങ്ങളിതിന്റെ മൂലക്കല്ല് വരെ പൊളിച്ചടുക്കും..! എന്നിട്ടേ കസേര ഒഴിയു ; കോട്ടയം നഗരസഭയ്ക്കെതിരെ വിജിലൻസിലുളളത് 1170 പരാതികൾ ; അനധികൃത കെട്ടിട നിർമ്മാണം വ്യാപകമായി നടക്കുന്നു; അനധികൃത നിർമാണങ്ങൾക്ക് ഒത്താശ ചെയ്ത മുൻ സെക്രട്ടറിമാരായ ജെ മുഹമ്മദ് ഷാഫി, സജി എസ്, ബിജു എസ് എന്നിവരടക്കം ഏഴ് പേർക്കെതിരെ നടപടിയുമായി വിജിലൻസ്; സെക്രട്ടറിമാരടക്കം ഏഴ് ഉദ്യോഗസ്ഥർ വിജിലൻസ് നടപടിക്ക് വിധേയമായ ദിവസം തന്നെ നാഗമ്പടം മൈതാനം അനധികൃതമായി സ്വകാര്യ വക്തിക്ക് വാടകയ്ക്ക് നൽകി കോട്ടയം നഗരസഭ; നഗരസഭയിലെ ഇരുപതോളം ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ..!

സ്വന്തം ലേഖകൻ കോട്ടയം : നഗരസഭയുടെ മൂലക്കല്ല് വരെ പൊളിച്ചടുക്കിയിട്ടേ കസേര ഒഴിയു എന്ന് ഉറപ്പിച്ച് കോട്ടയം നഗരസഭയിലെ ഭരണാധികാരികളും, ഇവർക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരും നഗരസഭയ്ക്കെതിരെ വിജിലൻസിലുളളത് 1170 പരാതികളാണ്. പരാതികളിലേറെയും അനധികൃത കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അനധികൃത കെട്ടിടങ്ങൾ വ്യാപകമായി നിർമ്മിക്കുന്നതായി പരാതി ലഭിച്ചതിനേ തുടർന്നാണ് വിജിലൻസ് നഗരസഭയിൽ പരിശോധന നടത്തിയത്. പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. അനധികൃത കെട്ടിട നിർമാണങ്ങൾക്ക് ഒത്താശ ചെയ്ത മുൻ നഗരസഭാ സെക്രട്ടറിമാരായ ജെ മുഹമ്മദ് ഷാഫി, സജി എസ്, ബിജു […]

പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ വിദ്യാരംഭത്തിന് ഓൺലൈൻ ബുക്കിങ് ആരംഭിച്ചു

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ 2023 ഒക്ടോബർ 24 വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് ,ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. panachickad.org എന്ന വെബ്സൈറ്റിൽ നിന്നും നേരിട്ട് ബുക്ക് ചെയ്യാവുന്നതാണ് .

ഖജനാവ് കാലി; പ്രതിസന്ധി മുറുകിയതോടെ പൊലീസ് സേവനങ്ങള്‍ക്ക് നിരക്ക് കൂട്ടി : സ്വകാര്യ ആവശ്യങ്ങൾക്ക് സിപിഒ മുതൽ സി ഐ വരെയുള്ളവർ വാടകയ്ക്ക് ; 3340 രൂപ കൊടുത്താൽ സി ഐ യെ കാവൽ നിർത്താം; പൊലീസ് സ്റ്റേഷന് ഒരു ദിവസത്തേ വാടക 12130 രൂപ മാത്രം; വയർലെസ് സെറ്റും, പൊലീസ് നായയും വരെ വാടകയ്ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയായതോടെ പൊലീസ് സേവനങ്ങളുടെ ഫീസ് ഉയര്‍ത്തി സര്‍ക്കാര്‍ തീരുമാനം. പൊതുജനങ്ങള്‍ പൊലീസില്‍ സമീപിച്ചു നേടേണ്ട ക്ലിയറൻസുകൾക്കും , പൊലിസ് ഉദ്യോഗസ്ഥരേ സ്വകാര്യ ആവശ്യങ്ങൾക്ക് ലഭ്യമാക്കുന്നതിനും ഫീസ് വര്‍ധിപ്പിച്ചു. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസില്‍നിന്ന് ലഭിക്കേണ്ട രേഖകള്‍ക്ക് ഒക്ടോബര്‍ മുതല്‍ പണം നല്‍കണം. കേസുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികള്‍ക്ക് നല്‍കേണ്ട ജനറല്‍ ഡയറി, എഫ്.ഐ.ആര്‍., പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, വൂണ്ട് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ ഒരോന്നും ലഭിക്കാൻ 50 രൂപ വീതമാണ് നല്‍കേണ്ടത്. നിലവിൽ ഇതിന് പണം നല്‍കേണ്ടതില്ലായിരുന്നു. ഇതുള്‍പ്പെടെ പണം നല്‍കി […]

കോട്ടയത്ത് ക്ഷണിക്കാതെ വിവാഹത്തിന് സദ്യയുണ്ണാനെത്തി ഫ്രീക്കൻമാർ; ചോദ്യം ചെയ്തതോടെ പൊരിഞ്ഞ തല്ല്; സംഘർഷത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു

സ്വന്തം ലേഖിക കടുത്തുരുത്തി : കടുത്തുരുത്തിയിൽ ക്ഷണിക്കാതെ വിവാഹത്തിന് സദ്യയുണ്ണാനെത്തി ഫ്രീക്കൻമാർ. ചോദ്യം ചെയ്തതോടെ പൊരിഞ്ഞ തല്ലും . സംഘർഷത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വിവാഹത്തിന് ക്ഷണം കിട്ടി എത്തിയവരും ഫ്രീക്കന്മാരും തമ്മിലാണ് അടി നടന്നത്. രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ കടത്തുരുത്തി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് രണ്ട് തവണ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. കടത്തുരുത്തി ടൗണിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത് പള്ളിയില്‍ നടന്ന വിവാഹ കൂദാശകള്‍ക്ക് ശേഷം ഓഡിറ്റോറിയത്തില്‍ വധുവും വരനും പ്രവേശിച്ചു. സദ്യ വിളമ്പാൻ […]

കോട്ടയം ചങ്ങനാശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം; പോക്സോ കേസിൽ തൃക്കൊടിത്താനം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം പൊട്ടശ്ശേരി ഭാഗത്ത് പുതുപ്പറമ്പിൽ ( പെരുന്ന ളായിക്കാട് ഭാഗത്ത് താമസിച്ച് വരുന്ന) വീട്ടിൽ ഷെമീർ എൻ (38) നെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

നിപ വൈറസ്: കോട്ടയം ജില്ലാതല കോർ കമ്മിറ്റി യോഗം ചേർന്നു; മുന്നൊരുക്കങ്ങൾ വിലയിരുത്തി; മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം പ്രവർത്തിക്കും

കോട്ടയം: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്നുള്ള ജില്ലയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ. പ്രിയ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ശങ്കർ, സൂപ്രണ്ട് ഡോ. ടി. കെ ജയകുമാർ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്‌കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, സാംക്രമിക രോഗ […]

ഡ്രൈവർ മദ്യലഹരിയിൽ ; നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറ്റ് വാഹനങ്ങളിടിച്ചു ; കോട്ടയം ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിൽ വാഹനാപകടം ; പിക്കപ്പിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാത്ത ഡ്രൈവറെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : മെഡിക്കൽ കോളേജ് റോഡിൽ വാഹനാപകടം. നിയന്ത്രണം വിട്ട് അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ മറ്റ് വാഹനങ്ങളിൽ ഇടിച്ചു  തെറിപ്പിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്.  ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം നടന്നത്. ആർക്കും കാര്യമായ പരിക്കില്ല. മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഒഴികെ പിക്കപ്പിലുണ്ടയിരുന്ന മറ്റ് ആളുകൾ ഓടി രക്ഷപ്പെട്ടു. ഡ്രൈവർ പിക്കപ്പിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാത്തതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ  ഡ്രൈവറെ കസ്റ്റടിയിലെടുത്തു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

കെ കെ റോഡിൽ കോട്ടയം കളത്തിപ്പടിയിൽ ബൈക്ക് അലക്ഷ്യമായി തുറന്ന എയ്സ് പിക്കപ്പിന്റെ ഡോറിൽ ഇടിച്ച് അപകടം; റോഡിൽ തെറിച്ചുവീഴുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു; മരിച്ചത് മണർകാട് സ്വദേശി

സ്വന്തം ലേഖിക കോട്ടയം: കെ കെ റോഡിൽ കോട്ടയം കളത്തിപ്പടിയിൽ പിക്കപ്പ് വാനിന്റെ വാതിലിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികൻ പിന്നാലെയെത്തിയ ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. മണർകാട് കിഴക്കേൽ അജോയ് വർഗീസാണ് (47) മരിച്ചത്. ബുധനാ ഴ്ച ഉച്ചയ്ക്ക് 11.30-ന് ശേഷമായിരുന്നു അപകടം. അഞ്ച് മീറ്റർ ദൂരം റോഡിൽ ഉരസി ശരീരമാസകലം മുറിവേറ്റ അജോയെ കോട്ടയം ട്രാഫിക് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി മരിച്ചു. കടകളിൽ മുട്ടവ്യാപാര ത്തിനെത്തി, താന്നിക്കപ്പടി ഭാഗത്ത് നിർത്തിയിട്ട പിക്കപ്പ് വാനിൽ ഇടിച്ചായിരുന്നു അപകടം. ഇടത് ഭാഗത്തായിരുന്നു […]