പണം ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള വിരോധം; തോട്ടകം സ്വദേശിയായ യുവാവിനെ ആക്രമിച്ച് പണവും,മൊബൈൽഫോണും കവർന്നു; കേസിൽ തോട്ടകം സ്വദേശികളായ രണ്ട് യുവാക്കളെ  വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ വൈക്കം: വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ആക്രമിച്ച് പണവും, മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം തോട്ടകം പുത്തൻതറ വീട്ടിൽ കുഞ്ഞി എന്ന് വിളിക്കുന്ന നിബിൻ (34), തലയാഴം തോട്ടകം മണ്ണമ്പള്ളിൽ വീട്ടിൽ ഹരീഷ് (32) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 9:15 മണിയോടുകൂടി വഴിയിലൂടെ നടന്നു പോവുകയായിരുന്ന തോട്ടകം സ്വദേശിയായ യുവാവിനോട് പണം ചോദിക്കുകയും എന്നാൽ യുവാവ് പണം നൽകാതെ പോവുകയുമായിരുന്നു. ഇതിലുള്ള വിരോധം […]

എരുമേലി എരുത്വാപുഴയിലുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായി പരാതി പരിഹാര അദാലത്ത് നടത്തി ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസിന്റെ അധ്യക്ഷതയിലായിരുന്നു അദാലത്ത്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ എരുമേലി എരുത്വാപുഴയിലുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ (എസ്.സി/എസ്.റ്റി) കോളനി സന്ദർശിക്കുകയും പരാതി പരിഹാര അദാലത്ത് നടത്തുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസിന്റെ അധ്യക്ഷതയിൽ നടത്തിയ അദാലത്തിൽ എസ്.സി/എസ്.റ്റി, കോളനിയിലെ നിവാസികളുടെ പരാതികൾ കേൾക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു. കുട്ടികൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും, മാതാപിതാക്കൾ ഇവരുടെ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും, മദ്യം, മയക്കുമരുന്ന്, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം എന്നിവയിൽ നിന്നും കുട്ടികൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്നും എസ്. പി പറഞ്ഞു. […]

നവകേരള ബഹുജന സദസ്: കാഞ്ഞിരപ്പള്ളിയിൽ വിപുലമായ സംഘാടകസമിതിയായി; സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: നാടിന്റെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാനും വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ജനങ്ങളുടെ പരാതികൾക്ക് അടിയന്തരപരിഹാരം കാണാനുമുള്ള വേദിയായി മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരളം ബഹുജന സദസ് മാറുമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. ഡിസംബർ 12ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന കാഞ്ഞിരപ്പള്ളി നിയമസഭമണ്ഡലം ബഹുജന സദസിന്റെ സംഘാടക സമിതി രൂപീകരണ യോഗം ചിറക്കടവ് മഹാന്മാഗാന്ധി ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗീരീഷ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേംസാഗർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ […]

കാഞ്ഞിരപ്പള്ളിയിൽ മൊബൈൽ മോഷണം; നിരവധി മോഷണ കേസുകളിലെ പ്രതിയായ കൂവപ്പള്ളി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: മൊബൈൽ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പട്ടിമറ്റം, പാലമ്പ്ര പാമ്പൂരാൻ പാറ ഭാഗത്ത് ചാവടിയിൽ വീട്ടിൽ സജോ പങ്കജാക്ഷൻ (33) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് നാലുമണിയോടു കൂടി പൂതക്കുഴി ഭാഗത്ത് ലയത്തിന് സമീപം ജോലി ചെയ്തുകൊണ്ടിരുന്ന പള്ളിക്കത്തോട് സ്വദേശിയുടെ പതിനാറായിരം രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. ഇയാൾ മൊബൈൽ ഫോൺ വീടിന് സമീപം വച്ചതിനുശേഷം ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് സജോ മൊബൈലുമായി കടന്നു കളഞ്ഞത്. […]

പള്ളം ബ്ലോക്ക് പഞ്ചായത്ത് തിരുവഞ്ചൂർ പബ്ലിക് ലൈബ്രറിക്ക് ലാപ്ടോപ്പ് കൈമാറി; ബ്ലോക്ക് മെമ്പർ ലിസമ്മ ബേബി ഉദ്ഘാടനം നിർവ്വഹിച്ചു

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവഞ്ചൂർ പബ്ലിക് ലൈബ്രറിക്ക് നൽകിയ ലാപ്ടോപ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ ലിസമ്മ ബേബി നിർവ്വഹിച്ചു. പഞ്ചായത്തു പ്രസിഡന്റ് സീന ബിജു നാരായണൻ ജിജി നാഗമറ്റം, വാർഡ് മെമ്പർ വൽസല കുമാരി ലൈബ്രറി പ്രസിഡന്റ് കെ കെ മാത്യു കോലത്ത്, ലൈബ്രറി സെക്രട്ടറി സാബു കല്ലക്കടമ്പിൽ, വൈസ് പ്രസിഡന്റ്‌ സുരേഷ് മയൂഖം യുവജനവേദി കൺവീനർ അനീഷ് എന്നിവർ പങ്കെടുത്തു.

ലെൻസ്ഫെഡ് 13-ാം ഏറ്റുമാനൂർ ഏരിയ സമ്മേളനം നടന്നു; കെ.വി ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു

കോട്ടയം: ലെൻസ്ഫെഡ് ഏറ്റുമാനൂർ ഏരിയ സമ്മേളനം നടന്നു. ഏരിയ പ്രസിഡന്റ് ജയ്സൺ റ്റി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ഹോട്ടൽ നാഷണൽ പാർക്ക് റസിഡൻസിയിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് ഡയറക്ടറി പ്രകാശനവും ലെൻസ് ഫെഡ് മുൻ സംസ്ഥാന സെക്രട്ടറി സനിൽകുമാർ പി.എം മുഖ്യപ്രഭാഷണവും ഏറ്റുമാനൂർ മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ശ്രീ ഇ.എസ് ബിജു ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഏരിയ സെക്രട്ടറി […]

പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഹെർണിയ, വെരിക്കോസ് വെയ്ൻ, കാലിലെ ഉണങ്ങാത്ത മുറിവുകൾ തുടങ്ങിയ രോഗങ്ങൾ മൂലം നിങ്ങൾ ബുദ്ധിമുട്ടുകയാണോ…? കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഒക്ടോബർ 11 മുതൽ 17 വരെ നിങ്ങൾക്കായി സൗജന്യ ജനറൽ സർജറി കൺസൽറ്റേഷൻ ഒരുക്കുന്നു; വിശദ വിവരങ്ങൾ അറിയാം…

കോട്ടയം: കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഒക്ടോബർ 11 മുതൽ 17 വരെ ജനറൽ സർജറി വിഭാഗത്തിൽ സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ ഒരുക്കുന്നു. പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഹെർണിയ, വെരിക്കോസ് വെയ്ൻ, മുഴകൾ, കാലിലെ ഉണങ്ങാത്ത മുറിവുകൾ, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തിൽ സൗജന്യ ക്യാമ്പ് രാവിലെ 10 മുതൽ 4 മണി വരെ. ഇതു കൂടാതെ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് പ്രത്യേകം ഇളവുകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കും : 04812941000,9072726190

“പാലം കടക്കുവോളം നാരായണ” പാലം കടന്നാൽ കൂരായണ” ചാണ്ടി ഉമ്മനെ ജയിപ്പിച്ചത് അബദ്ധമായിപ്പോയെന്ന് പുതുപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകർ ; രാപ്പകൽ അധ്വാനിച്ച് ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ പോലും കണ്ടില്ലെന്ന് നടിച്ച് പുതുപ്പള്ളി എംഎൽഎ; മണ്ഡലത്തിലെ പൊതു പരിപാടികളിലും, മരണവീടുകളിലും ചാണ്ടിയെ കാണാനില്ല; പുതുപ്പള്ളിയിൽ നടക്കുന്നത് പക്വതയില്ലാത്ത ട്രൗസറിട്ട കുട്ടിനേതാക്കളുടെ ഭരണമെന്നും കോൺഗ്രസ് പ്രവർത്തകർ

സ്വന്തം ലേഖകൻ കോട്ടയം : ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ പുതുപ്പള്ളി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രാപ്പകൽ അധ്വാനിച്ച് ചാണ്ടി ഉമ്മനെ ജയിപ്പിച്ചത് അബദ്ധമായിപ്പോയെന്ന് പതുപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു തുടങ്ങി. ചാണ്ടിയുടെ പക്വതയില്ലാത്ത പെരുമാറ്റവും ഇടപെടലും മൂലം പല മുതിർന്ന നേതാക്കളും കടുത്ത നിരാശയിലും അമർഷത്തിലുമാണ്   മണ്ഡലത്തിലെ സർക്കാർ , പൊതു പരിപാടികളിലടക്കം ചാണ്ടിയെ കാണാനില്ലെന്ന് വ്യാപക പരാതി ഇതിനോടകം ഉയർന്നിട്ടുണ്ട്. പുതുപ്പള്ളിയിൽ നടക്കുന്നത് പക്വതയില്ലാത്ത കുട്ടിനേതാക്കളുടെ ഭരണമാണെന്നും നേതൃത്വം ഇത് തിരിച്ചറിഞ്ഞില്ലങ്കിൽ അഞ്ച് പതിറ്റാണ്ട് ഉമ്മൻ ചാണ്ടി കൈവശം വെച്ചിരുന്ന മണ്ഡലം […]

കോട്ടയം കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് അപകടം ; ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കട്ടപ്പന സ്വദേശിനിയായ വീട്ടമ്മക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് മരിച്ചത്. വെളുപ്പിന് 4.30 നായിരുന്നു അപകടം നടന്നത്. രോഗബാധിതയായതിനെ തുടർന്ന് കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മിണിയെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് മുന്നിൽ വെച്ച് അപകടം സംഭവിച്ചത്. ഉടൻ തന്നെ അമ്മിണിയെ കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിൽ സാരമായി പരിക്കേറ്റ അമ്മിണിയുടെ മകൾ […]

എം.ജി സര്‍വകലാശാലയിൽ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റര്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക നിയമനം; വാക്ക് ഇൻ ഇന്റര്‍വ്യൂ ഒക്ടോബർ 13ന്

കോട്ടയം: എം.ജി സര്‍വകലാശാലയിലെ ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററില്‍ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റര്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിനുള്ള വാക്ക് ഇൻ ഇന്റര്‍വ്യൂ 13ന് നടക്കും. പ്രതിമാസ വരുമാനം സഞ്ചിത നിരക്കില്‍ 35000 രൂപ. പ്രായപരിധി 45 വയസ്. ഏതെങ്കിലും ലൈഫ് സയൻസ് ബ്രാഞ്ചിലുള്ള പി.എച്ച്‌.ഡിയും ഇന്റര്‍നാഷണല്‍ ജേണലുകളില്‍ കുറഞ്ഞത് മൂന്ന് പ്രസിദ്ധീകരങ്ങളുമാണ് അടിസ്ഥാന യോഗ്യത. ഇൻക്യുബേഷനും സംരംഭകത്വവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ വിദേശത്ത് കുറഞ്ഞത് രണ്ടു വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ പരിചയം ഉണ്ടായിരിക്കണം. അസല്‍ രേഖകളുമായി […]