സൂക്ഷ്മമായി നോക്കി; മൂന്നെണ്ണം തള്ളി; പുതുപ്പള്ളിയില്‍ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ മത്സരരംഗത്ത് ഏഴ് പേര്‍

സ്വന്തം ലേഖിക കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍, സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ മത്സരരംഗത്ത് ഏഴ് പേര്‍. എല്‍ഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം എഎപി സ്ഥാനാര്‍ത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും പത്രികകള്‍ അംഗീകരിച്ചു. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മൂന്ന് പത്രികകള്‍ തള്ളി. സ്വതന്ത്രനായി റെക്കാര്‍ഡുകള്‍ക്ക് വേണ്ടി മല്‍സരിക്കുന്ന പദ്മരാജന്റെയും എല്‍ഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാര്‍ഥികളുടെയും പത്രികകളാണ് തള്ളിയത്. നാമനിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെന്നതിനാല്‍ പുതുപ്പള്ളിയില്‍ അന്തിമ ചിത്രമായെന്ന് പറയാനാകില്ല.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പരാതികളും വിവരങ്ങളും നിരീക്ഷകരെ അറിയിക്കാം; ബന്ധപ്പെടേണ്ട നമ്പർ ഇതാ…..

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും പൊതുജനങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരെ അറിയിക്കാം. കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകരുടെ താമസം. നിരീക്ഷകരുടെ പേരും മൊബൈൽ നമ്പരും ചുവടെ പൊതുനിരീക്ഷകൻ യുഗൽ കിഷോർ പന്ത് ഐ.എ.എസ് – 9188921356 പോലീസ് നിരീക്ഷകൻ വി. ഹർഷവർദ്ധൻ രാജു ഐ.പി. എസ് – 9188921357 ചെലവ് നിരീക്ഷകൻ ഡി. ലക്ഷ്മികാന്ത ഐ. ആർ.എസ് – 9188921355 നിരീക്ഷകരുടെ ഓഫീസ് -0481 2993629 ഇമെയിൽ വിലാസം – […]

അധ്യാപികയുടെ സർവീസ് പിരീഡ് റെഗുലറൈസ് ചെയ്ത് കൊടുക്കുന്നതിന് എഇഒ യ്ക്ക് നല്കാൻ ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടത് പതിനായിരം രൂപ; കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്ററെ കോട്ടയം വിജിലൻസ് പൊക്കി

സ്വന്തം ലേഖകൻ കോട്ടയം: അധ്യാപികയുടെ സർവീസ് പിരീഡ് റെഗുലറൈസ് ചെയ്ത് കൊടുക്കുന്നതിന് കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. കോട്ടയം വെസ്റ്റ് അസ്റ്റിസ്റ്റൻ്റ് എഡ്യൂക്കേഷൻ ഓഫീസിൻ്റെ കീഴിലുള്ള സിഎൻഐ എൽ പി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ടി ജോണിനെയാണ് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്തത്. അധ്യാപികയുടെ സർവീസ് പിരീഡ് റെഗുലറൈസ് ചെയ്ത് കൊടുക്കുന്നതിന് എഇഒ മോഹൻ ദാസിന് കൊടുക്കാൻ എന്ന പേരിൽ അധ്യാപികയിൽ നിന്ന് 10000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. പണം കൈപ്പറ്റുന്നതിനിടെ സിഎൻഐ എൽ പി സ്കൂളിലെ ഹെഡ് മാസ്റ്ററുടെ റൂമിൽ […]

കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ നിന്നിരുന്ന വാകമരം മെഡിക്കൽ സെന്റർ ആശുപത്രി റോഡിലേക്ക് മറിഞ്ഞു വീണു; മരം കടപുഴകി വീണത് ഇന്നലെ അർദ്ധരാത്രി; പകൽ സമയം നൂറ് കണക്കിന് വാഹനവും യാത്രക്കാരും കടന്ന് പോകുന്ന വഴിയിലെ അപകടം ഒഴിവായത് തലനാരിഴക്ക്; ശാസ്ത്രി റോഡിൽ ചുവട് ദ്രവിച്ച് നിൽക്കുന്നത് നിരവധി മരങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ നിന്നിരുന്ന വാകമരം ഇന്നലെ അർദ്ധരാത്രി കടപുഴകി വീണു. ശാസ്‌ത്രീ റോഡിൽ നിന്നിരുന്ന മരം മെഡിക്കൽ സെന്റർ ആശുപത്രിയിലേക്കുള്ള വഴിയിലേക്കാണ് മറിഞ്ഞു വീണത്. പകൽ സമയത്ത് ആശുപത്രിയിലേക്ക് രോഗികളടക്കം നിരവധി ആളുകളും വാഹനങ്ങളുമാണ് ഈ റോഡിലൂടെ പോകുന്നത്. മരം കടപുഴകി വീണത് അർദ്ധരാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി. ചുവട് ദ്രവിച്ച നിരവധി മരങ്ങളാണ് ശാസ്ത്രി റോഡിൽ പലയിടത്തായി നിൽക്കുന്നത്. അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് വ്യാപാരികൾ പല തവണ കളക്ടർക്ക് പരാതി കൊടുത്തെങ്കിലും നടപടി ഉണ്ടായില്ല . രാത്രി തന്നെ […]

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം; സ്ത്രീകളും കുട്ടികളുമടക്കം അൻപതോളം പേർക്ക് പരിക്ക്; പലരുടെയും നില ഗുരുതരം

സ്വന്തം ലേഖിക തൃശൂർ: കണിമംഗലം പാടത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം. സ്ത്രീകളും കുട്ടികളുമടക്കം അൻപതോളം പേർക്ക് പരിക്കുണ്ട്. സ്ത്രീകൾ അടക്കമുള്ളവർ വാഹനത്തിനടിയിൽ പെട്ട അവസ്ഥയിലായിരുന്നു.പലരുടെയും നില ഗുരുതരമാണെന്നും പ്രദേശ വാസികൾ പറഞ്ഞു. തൃശൂരിലേക്ക് പോയ ക്രൈസ്റ്റ് ബസ്സാണ് അൽപ്പ സമയം മുൻപ് അപകടത്തിൽ പെട്ടത്. ബസ്സുകളുടെ മത്സരയോട്ടവും അശാസ്ത്രീയ റോഡ് നിർമ്മാണവുമാണ് അപകടകാരണം എന്ന് ജനങ്ങൾ പറഞ്ഞു. പോലീസും ഫയർഫോഴ്‌സും പ്രദേശ വാസികളും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുന്നു.

കോട്ടയം കറുകച്ചാലിൽ വാക്കുതർക്കത്തെ തുടർന്ന് സഹപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ ആസാം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കറുകച്ചാൽ: ഹോട്ടൽ ജോലിക്കാരനായ അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹപ്രവർത്തകനായ ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയായ സുനേശ്വർ സോനോവാൽ (21) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വെളുപ്പിനെ 12:30 മണിയോടുകൂടി ഇയാളുടെ ഒപ്പം ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ മറ്റൊരാളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കേരളത്തിൽ നിന്നും തിരിച്ച് ആസാമിൽ പോകുന്ന കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും തുടർന്ന് സുനേശ്വർ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഇയാളെ ആക്രമിക്കുകയുമായിരുന്നു. […]

സമയം അവസാനിച്ചു…! പുതുപ്പളളിയില്‍ ലഭിച്ചത് പത്ത് നാമനിര്‍ദ്ദേശ പത്രികകള്‍; മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ആറ് സ്വതന്ത്രരും പിന്നെ ആപ്പും; ജെയ്ക്കിനും ചാണ്ടി ഉമ്മനും അപരന്മാരില്ല

സ്വന്തം ലേഖിക കോട്ടയം: മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയ പരിധി അവസാനിച്ചു. ഇതുവരെ 10 പത്രികകളാണ് ലഭിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാര്‍ഥികളെ കൂടാതെ ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ലൂക്ക് തോമസാണ് ആപ് സ്ഥാനാര്‍ഥി. ഇടത് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്റെ ഡമ്മിയായി സി പി എം നേതാവ് റെജി സഖറിയയും പത്രിക നല്‍കി. പ്രമുഖ സ്ഥാനാര്‍ഥികളുടെ പേരിനോട് […]

പുതുപ്പള്ളിയില്‍ മന്ത്രിപ്പട ഇറങ്ങില്ല‍; നാടിളക്കി പ്രചാരണമില്ല; മന്ത്രിമാരുടെ ഗൃഹസമ്പര്‍ക്കത്തിനും നിയന്ത്രണം; ഇത്തവണ പരീക്ഷിക്കുന്നത് വ്യത്യസ്ത രീതികള്‍; ജയ്ക്കിനെ ജയിപ്പിക്കാൻ സംഘടനാ സംവിധാനത്തിന് കൂടുതല്‍ ചുമതലകള്‍

സ്വന്തം ലേഖിക കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ മന്ത്രിപ്പടയെ ഇറക്കിയുള്ള നാടിളക്കിയുള്ള പ്രചാരണം ഉണ്ടാകില്ല. പുതുപ്പള്ളിയില്‍ മന്ത്രിമാരുടെ ഗൃഹസമ്പര്‍ക്കം പോലും നിയന്ത്രിക്കും. തൃക്കാക്കര തെരഞ്ഞെടുപ്പിലെ പാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് ഭരണകക്ഷി ഇത്തവണ വ്യത്യസ്ത രീതികള്‍ പരീക്ഷിക്കുന്നത്. കാബിനറ്റൊന്നാകെ ബൂത്തുകളിലേക്ക് ഇറങ്ങിയ കാഴ്ചയാണ് തൃക്കാക്കര, പാല, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കാഴ്ചകളില്‍ കണ്ടത്. എന്നാല്‍ ഇത്തവണ പതിവ് മാറുകയാണ്. തൃക്കാക്കരയില്‍ മന്ത്രിമാര്‍ ഒന്നടങ്കം ഇറങ്ങിയിട്ടും എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് കനത്ത തോല്‍വിയാണ്. ഇത്തവണ മന്ത്രിമാരുടെ പുതുപ്പള്ളി ട്രിപ്പുകള്‍ കുറയുന്നതും ഈ തിരിച്ചറിവിലാണ്. എംഎല്‍എമാരുടെയും എണ്ണം കുറച്ചു. ജയ്ക്കിനെ ജയിപ്പിക്കാൻ […]

കോൺഗ്രസിൻ്റെ ആരോപണങ്ങൾക്ക് മറുപടി…! സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കി ജെയ്കിന്‍റെ പത്രിക; ആകെ സ്വത്ത് 2,0798,117 രൂപ; ഭാര്യയുടെ പക്കല്‍ 5,55,582

സ്വന്തം ലേഖിക കോട്ടയം: സ്വത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തുന്നതിനിടെ നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. 20,798,117 രൂപയാണ് ജെയ്കിന് സമ്പാദ്യമായിട്ടുള്ളത്. പണമായി കൈയിലും ബാങ്കിലുമായി ഉള്ളത് 1,07, 956 രൂപയാണ്. ഭാര്യയുടെ പക്കല്‍ പണവും സ്വര്‍ണവുമായി 5,55,582 രൂപയുമുണ്ട്. അതേസമയം, ബാധ്യതയായി ജെയ്ക്ക് കാണിച്ചിട്ടുള്ളത് 7,11,905 രൂപയാണ്. രാവിലെ മണര്‍കാടുള്ള വീട്ടില്‍ നിന്നും കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് ജെയ്ക് ആദ്യം എത്തിയത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കെട്ടിവയ്ക്കാനുള്ള പതിനായിരം രൂപ […]

പാലായിൽ പണം കടം നൽകാത്തതിനെ തുടർന്ന് യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു; രാമപുരം സ്വദേശി പിടിയിൽ

സ്വന്തം ലേഖിക പാലാ: യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം മുല്ലമറ്റം ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ശ്രീകുമാർ (31) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ മുൻ സുഹൃത്തായ പാലാ സ്വദേശിനിയായ യുവതിയോട് റോഡിൽ വച്ച് പണം കടം ചോദിക്കുകയും, യുവതി ഇത് നൽകാതിരുന്നതിനെ തുടർന്ന് യുവതിയുടെ കയ്യിൽ കയറി പിടിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ […]