ഞങ്ങളിതിന്റെ മൂലക്കല്ല് വരെ  പൊളിച്ചടുക്കും..! എന്നിട്ടേ കസേര ഒഴിയു ; കോട്ടയം നഗരസഭയ്ക്കെതിരെ വിജിലൻസിലുളളത് 1170 പരാതികൾ ; അനധികൃത കെട്ടിട നിർമ്മാണം വ്യാപകമായി നടക്കുന്നു; അനധികൃത  നിർമാണങ്ങൾക്ക് ഒത്താശ ചെയ്ത മുൻ സെക്രട്ടറിമാരായ ജെ മുഹമ്മദ് ഷാഫി, സജി എസ്, ബിജു എസ് എന്നിവരടക്കം ഏഴ് പേർക്കെതിരെ നടപടിയുമായി വിജിലൻസ്; സെക്രട്ടറിമാരടക്കം ഏഴ് ഉദ്യോഗസ്ഥർ വിജിലൻസ് നടപടിക്ക് വിധേയമായ ദിവസം തന്നെ നാഗമ്പടം മൈതാനം അനധികൃതമായി സ്വകാര്യ വക്തിക്ക് വാടകയ്ക്ക് നൽകി കോട്ടയം നഗരസഭ; നഗരസഭയിലെ ഇരുപതോളം ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ..!

സ്വന്തം ലേഖകൻ

കോട്ടയം : നഗരസഭയുടെ മൂലക്കല്ല് വരെ പൊളിച്ചടുക്കിയിട്ടേ കസേര ഒഴിയു എന്ന് ഉറപ്പിച്ച് കോട്ടയം നഗരസഭയിലെ ഭരണാധികാരികളും, ഇവർക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരും

നഗരസഭയ്ക്കെതിരെ വിജിലൻസിലുളളത്
1170 പരാതികളാണ്. പരാതികളിലേറെയും അനധികൃത കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അനധികൃത കെട്ടിടങ്ങൾ വ്യാപകമായി നിർമ്മിക്കുന്നതായി പരാതി ലഭിച്ചതിനേ തുടർന്നാണ് വിജിലൻസ് നഗരസഭയിൽ പരിശോധന നടത്തിയത്. പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്.

അനധികൃത കെട്ടിട നിർമാണങ്ങൾക്ക് ഒത്താശ ചെയ്ത മുൻ നഗരസഭാ സെക്രട്ടറിമാരായ ജെ മുഹമ്മദ് ഷാഫി, സജി എസ്, ബിജു എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയരായ അനില അന്ന വർഗീസ്, അസിസ്റ്റന്റ് എഞ്ചിനീയർ ജീവൻ പി, റവന്യു ഇൻസ്പെക്ടറായ ജയേഷ് ബാബു, ഓവർസിയർ വിപിൻ എഫ് പി എന്നിവർക്കെതിരെയാണ് വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളത്.

സെക്രട്ടറിമാരടക്കം ഏഴ് ഉദ്യോഗസ്ഥർ വിജിലൻസ് നടപടിക്ക് വിധേയമായ ദിവസം തന്നെ നാഗമ്പടം മൈതാനം അനധികൃതമായി സ്വകാര്യ വക്തിക്ക് വാടകയ്ക്ക് നൽകിയും കോട്ടയം നഗരസഭ മാതൃക കാട്ടി.

നാഗമ്പടം മൈതാനത്തിന് പ്രതിദിനം മുപ്പതിനായിരം രൂപയാണ് വാടക. ഇത്തരത്തിൽ സ്വകാര്യ കമ്പനിക്ക് എക്സിബിഷൻ നടത്തുന്നതിനായി ഒരു മാസത്തേക്ക് ഒൻപത് ലക്ഷം രൂപ വാടക വാങ്ങി രണ്ട് മാസത്തേക്ക് മൈതാനം വിട്ടു കൊടുത്തു. ചുരുക്കിപ്പറഞ്ഞാൽ നടത്തിപ്പുകാർക്ക് ഒരു മാസം സൗജന്യമായി മൈതാനം ഉപയോഗിക്കാം.

ഒരു മാസം അനധികൃതമായി മൈതാനം നല്കിയത് മാത്രമല്ല അഴിമതിയുടെ പട്ടികയിലുളളത്. ഈ തീരുമാനം നഗരസഭാ കൗൺസിൽ ചർച്ചക്ക് വരികയോ , കൗൺസിൽ പാസാക്കുകയോ ചെയ്തിട്ടുമില്ല. കൗൺസിലർമാരിൽ പലരും മൈതാനം വാടകയ്ക്ക് നല്കിയത് അറിഞ്ഞതുമില്ല.

ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അനധികൃതമായി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നുവെന്ന പരാതിയിലാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഓപ്പറേഷൻ ടൂ ഹൗസ് എന്ന പേരിൽ നഗരസഭയിൽ മിന്നൽ പരിശോധന നടത്തിയത്.

എല്ലാ രേഖകളും നൽകിയാലും കെട്ടിടനമ്പർ നൽകാൻ മൂന്ന് മാസം വരെ
എടുക്കുന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ അസാധാരണമാംവിധം വേഗത്തിൽ കെട്ടിടനമ്പർ നൽകിയ ഫയലുകളും നഗരസഭയിൽ ഉണ്ടെന്നു വിജിലൻസ് അന്വേഷത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം നഗരസഭയിലെ ഇരുപതോളം ഉദ്യോഗസ്ഥർ വിജിലൻസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ്.