വൈക്കത്ത് കണ്ടുകൊണ്ടിരുന്ന ടിവി പൊട്ടിത്തെറിച്ചു; മേശയും വീടിന്റെ ജനലും കത്തി നശിച്ചു; 50,000രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ

സ്വന്തം ലേഖകൻ വൈക്കം: കണ്ടുകൊണ്ടിരുന്ന ടിവി പൊട്ടിത്തെറിച്ചുണ്ടായ തീയിൽ മേശയും വീടിന്റെ ജനലും കത്തി നശിച്ചു. ഹോട്ടൽ തൊഴിലാളിയായ ഉല്ലല തലയാഴം പഞ്ചായത്ത് 14-ാം വാർഡിൽ മണമേൽത്തറ ഉണ്ണിയുടെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ വൈകുന്നേരം 7.10ഓടെയാണ് സംഭവം. ഉണ്ണിയുടെ ഭാര്യ ഗീതയും മൂത്ത മകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇടയ്ക്ക് ഇടയ്ക്കു കറന്റ് പോയി വരുന്നതിനിടെയാണ് ടിവി പൊട്ടിത്തെറിച്ചത്. ഉടൻ തിയും ആളി കത്തി. വീട്ടുകാരുടെ അലർച്ച കേട്ട് പ്രദേശവാസികൾ ഓടിയെത്തി വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ച ശേഷം വെള്ളം ഒഴിച്ച് […]

“ഞാന്‍ തരുന്ന പൈസയ്ക്ക് അയിത്തമില്ല, എനിക്കാണ് അയിത്തം കല്‍പ്പിക്കുന്നത്..! ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍; അതേ വേദിയില്‍ മറുപടിയും നല്‍കി

സ്വന്തം ലേഖിക കോട്ടയം: ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ താൻ ജാതി വിവേചനം നേരിട്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ഒരു ക്ഷേത്രത്തില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ജാതിയുടെ പേരില്‍ തന്നെ മാറ്റി നിര്‍ത്തിയെന്നാണ് മന്ത്രി തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഏതാനും മാസങ്ങള്‍ക്ക് മുൻപ് നടന്ന സംഭവമാണ് മന്ത്രി പ്രതിപാദിച്ചത്. “ഞാന്‍ ഒരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. ആ […]

വിദേശത്ത് രാപ്പകൽ അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് നാട്ടിൽ വില്ലകളും ഫ്ലാറ്റുകളും വാങ്ങുന്നവർ സൂക്ഷിച്ചോ; വിദേശ മലയാളികളെ പറ്റിച്ച് കെട്ടിട നിർമാതാക്കൾ പണം തട്ടുന്നു; NTP ഹോംസ് കോട്ടയത്ത് വില്ല വിറ്റ് പറ്റിച്ചത് നാൽപ്പതോളം പേരെ; ഒരു കോടി മുതൽ ഒന്നര കോടിക്ക് വരെ വിറ്റ വില്ലകൾ അഞ്ച് വർഷം കഴിഞ്ഞപ്പോൾ ചോർന്നൊലിക്കുന്നു; ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ, ബാസ്ക്കറ്റ്ബോൾ കോർട്ട്, ജിംനേഷ്യം, സ്പീഡ് ബോട്ടിംഗ് , ബഗ്ഗി കാർ , ചിൽഡ്രൻസ് പാർക്ക്, വേസ്റ്റ് മാനേജ്മെന്റ് സിസിടിവി , ശുദ്ധജല ലഭ്യത തുടങ്ങിയവയൊക്കെ വാഗ്ദാനം ചെയ്തെങ്കിലും കുടിവെള്ളം പോലുമില്ലാതെ താമസക്കാർ

സ്വന്തം ലേഖകൻ കോട്ടയം : വിദേശത്ത് രാപ്പകൽ അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് നാട്ടിലൊരു വില്ലയോ ഫ്ലാറ്റോ സ്വപ്നം കാണുന്നവർ രണ്ട് വട്ടം ആലോചിച്ചിട്ട് വേണം പണം മുടക്കാൻ. നിങ്ങളെ കാത്തിരിക്കുന്നത് വൻ ചതിക്കുഴികളാണ്. വില്ലയും ഫ്ലാറ്റും നിർമിച്ച് നല്കാമെന്ന് പറഞ്ഞ് നിരവധി വിദേശ മലയാളികളെയാണ് കേരളത്തിലെമ്പാടും കെട്ടിട നിർമാതാക്കൾ പറ്റിക്കുന്നത്. കോടിക്കണക്കിന് രൂപ വാങ്ങിയെടുത്തിട്ട് ഒരു ഫ്ലാറ്റ് തന്നെ പലർക്ക് വിറ്റും , മുഴുവൻ പണവും വാങ്ങിയെടുത്തിട്ട് നാലിലൊന്ന് ഭാഗം പണി പോലും ചെയ്യാതെയുമാണ് മലയാളികളെ കെട്ടിട നിർമാതാക്കൾ പറ്റിക്കുന്നത്. ഇതിന് സമാനമാണ് വിവിധ […]

മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി അമ്പിളിമാമനെ തന്നെ നല്‍കി അച്ഛൻ; കുഞ്ഞ് സമീറയ്ക്ക് പിതാവ് സമ്മാനിച്ചത് ചന്ദ്രനില്‍ അഞ്ചേക്കര്‍ സ്ഥലം: ആദ്യമായി ചന്ദ്രനില്‍ സ്ഥലം സ്വന്തമാക്കുന്ന മലയാളി എന്ന നേട്ടം ഇനി മുണ്ടക്കയം സ്വദേശി സെൻ സെബാസ്റ്റ്യന് സ്വന്തം….!

സ്വന്തം ലേഖിക കോട്ടയം: മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി അമ്പിളിമാമനെ തന്നെ നല്‍കി അച്ഛൻ. കോട്ടയം മുണ്ടക്കയം സ്വദേശി സെൻ സെബാസ്റ്റ്യൻ ആണ് തന്റെ മകള്‍ക്ക് പിറന്നാള്‍ ദിനത്തില്‍ ചന്ദ്രനില്‍ അഞ്ചേക്കര്‍ സ്ഥലം സമ്മാനിച്ചത്. മകള്‍ക്ക് സമ്മാനമായി നല്‍കിയതാണെങ്കിലും ഈ നേട്ടം മലയാളികള്‍ക്കും അഭിമാനമായിരിക്കുകയാണ്. രാജ്യത്ത് പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിലും ഒരു മലയാളി ഇത് ആദ്യമായാണ് ചന്ദ്രനില്‍ സ്ഥലം സ്വന്തമാക്കുന്നത്. പിതാവിന്റെ സ്നേഹ സമ്മാനത്തില്‍ ഏറെ സന്തോഷവതിയാണ് മകള്‍ സമീറ സെൻ. നഴ്സായി പ്രവര്‍ത്തിക്കുന്ന സെൻ സെബാസ്റ്റ്യൻ ഭാര്യ മീനു […]

കോട്ടയം ജില്ലയിൽ നാളെ (19 /09/2023) പള്ളിക്കത്തോട്, ചങ്ങനാശ്ശേരി, കുറിച്ചി,അതിരമ്പുഴ, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ സെപ്റ്റംമ്പർ 19 ന് നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് എടുക്കുന്നതിനാൽ 19/9/2023ന് 9AM മുതൽ 5PM വരെ ചുവന്നപ്ലവ്,, വെള്ളറ, അട്ടപോങ്, കരിമ്പാനി, മണലുംക്കൽ,ഇടമുള, പൂവത്തിളപ്പ് മുണ്ടങ്കുന്നു എന്നീ ഭാഗങ്ങളിൽ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും 2.നാളെ 19 – 9 – 23 ചങ്ങനാശ്ശേരി ഇല: സെക്ഷന്റ പരിധിയിൽ വരുന്ന ആനന്ദപുരം ടെമ്പിൾ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും 3.കുറിച്ചി ഇലക്ട്രിക്കൽ […]

മണർകാട് ബൈക്ക് യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; ബസ് യുവാവിന്റെ തലയിലൂടെ കയറിയിറങ്ങി

സ്വന്തം ലേഖകൻ മണർകാട് :മണർകാട് ബൈക്ക് യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. മണർകാടിന് സമീപം ഐരാറ്റുനടയിലാണ് സ്വകാര്യ ബസ് ഇടിച്ച് യുവാവ് മരിച്ചത് ആലപ്പുഴ റോഷ്നി മൻസിലിൽ ഫിറോസ് അഹമ്മദ് (30) ആണ് മരിച്ചത്. കോട്ടയം എരുമേലി റൂട്ടിലോടുന്ന തോംസൺ ബസാണ് അപകടത്തിൽ പെട്ടത്.ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മണർകാട് ഐരാറ്റു നടയിലായിരുന്നു സംഭവം. മൃതദേഹം മണർകാട് സെന്റ്മേരീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യയുമായി വാക്ക് തർക്കം ; വാക്കത്തിയെടുത്ത് തലയിൽ വെട്ടി ; കാഞ്ഞിരപ്പള്ളിയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിക്കത്തോട് ലക്ഷ്മിപുരം ഭാഗത്ത് പറഞ്ഞുകാട്ടു വീട്ടിൽ ഷിബു പി.ബി (50) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി 9: 30 മണിയോടുകൂടി വീട്ടിൽ വച്ച് ഭാര്യയുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ജനലിൽ ഇരുന്ന വാക്കത്തിയെടുത്ത് ഇവരുടെ തലയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ നിർമ്മൽ ബോസ്,എസ്.ഐ […]

കോട്ടയം കുറിച്ചിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും നാല് കിലോ സ്വർണ്ണം കവർച്ച ചെയ്ത സംഭവം ; പ്രതി അറസ്റ്റിൽ ;പ്രധാന പ്രതിക്കായി അന്വേഷണം തുടരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐപിഎസ്

സ്വന്തം ലേഖകൻ കോ​ട്ട​യം: കു​റി​ച്ചി മ​ന്ദി​രം​ക​വ​ല​യി​ലെ സു​ധാ ഫി​നാ​ൻ​സ് എ​ന്ന സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഒ​രു കോ​ടി​യോ​ളം രൂ​പ​ മൂല്യം വരുന്ന സ്വ​ർ​ണ​വും എ​ട്ടു​ല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പത്തനംതിട്ട കലഞ്ഞൂർ ഭാഗത്ത് അനീഷ് ഭവനം വീട്ടിൽ അനീഷ് ആന്റണി (25) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ്‌ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാളും സുഹൃത്തും ചേർന്ന് കുറിച്ചി മന്ദിരം കവല ഭാഗത്ത് പ്രവർത്തിക്കുന്ന സുധ ഫിനാൻസ് എന്ന സ്ഥാപനം കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത് കടന്നു […]

വേമ്പനാട് പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിലെ ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു; നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: വേമ്പനാട് പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിലെ വിവിധ ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഈലക്കയം ചെക്ക് ഡാമിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. തടവനാൽ ചെക്ക് ഡാമിൽ നഗരസഭാംഗം പി.ആർ. ഫൈസൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മോഡൽ ഫിഷ് ഫാമിൽ നിന്നു ലഭിച്ച ഒരു ലക്ഷം കാർപ് മത്സ്യ കുഞ്ഞുങ്ങളെയാണ് വിവിധയിടങ്ങളിൽ നിക്ഷേപിച്ചത്. നഗരസഭാംഗം അബ്ദുൾ ഖാദർ, ഫിഷറീസ് വകുപ്പിലെ കോട്ടയം ഫിഷറിസ് എക്സ്റ്റൻഷൻ ഓഫീസർ ബ്ലെസി ജോഷി, അക്വാകൾച്ചർ […]

വിവരാവകാശനിയമപ്രകാരം വിവരങ്ങൾ നൽകാതിരുന്നാൽ കർശനശിക്ഷാനടപടി: വിവരാവകാശ കമ്മീഷണർ

കോട്ടയം: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ നൽകാതിരുന്നാൽ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ കമ്മീഷൻ സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപേക്ഷകർ ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിന് വിവരാവകാശ നിയമം നാലാം വകുപ്പ് പ്രകാരമുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. ഇത് കമ്മീഷൻ പരിശോധിക്കും. ഓഫീസ് പ്രവർത്തനങ്ങളുടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച 10 പരാതികളിൽ എട്ടെണ്ണം തീർപ്പാക്കി.