മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി അമ്പിളിമാമനെ തന്നെ നല്‍കി അച്ഛൻ;  കുഞ്ഞ് സമീറയ്ക്ക് പിതാവ് സമ്മാനിച്ചത് ചന്ദ്രനില്‍ അഞ്ചേക്കര്‍ സ്ഥലം: ആദ്യമായി  ചന്ദ്രനില്‍ സ്ഥലം സ്വന്തമാക്കുന്ന മലയാളി എന്ന നേട്ടം ഇനി  മുണ്ടക്കയം സ്വദേശി സെൻ സെബാസ്റ്റ്യന് സ്വന്തം….!

മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി അമ്പിളിമാമനെ തന്നെ നല്‍കി അച്ഛൻ; കുഞ്ഞ് സമീറയ്ക്ക് പിതാവ് സമ്മാനിച്ചത് ചന്ദ്രനില്‍ അഞ്ചേക്കര്‍ സ്ഥലം: ആദ്യമായി ചന്ദ്രനില്‍ സ്ഥലം സ്വന്തമാക്കുന്ന മലയാളി എന്ന നേട്ടം ഇനി മുണ്ടക്കയം സ്വദേശി സെൻ സെബാസ്റ്റ്യന് സ്വന്തം….!

സ്വന്തം ലേഖിക

കോട്ടയം: മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി അമ്പിളിമാമനെ തന്നെ നല്‍കി അച്ഛൻ.

കോട്ടയം മുണ്ടക്കയം സ്വദേശി സെൻ സെബാസ്റ്റ്യൻ ആണ് തന്റെ മകള്‍ക്ക് പിറന്നാള്‍ ദിനത്തില്‍ ചന്ദ്രനില്‍ അഞ്ചേക്കര്‍ സ്ഥലം സമ്മാനിച്ചത്.
മകള്‍ക്ക് സമ്മാനമായി നല്‍കിയതാണെങ്കിലും ഈ നേട്ടം മലയാളികള്‍ക്കും അഭിമാനമായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിലും ഒരു മലയാളി ഇത് ആദ്യമായാണ് ചന്ദ്രനില്‍ സ്ഥലം സ്വന്തമാക്കുന്നത്. പിതാവിന്റെ സ്നേഹ സമ്മാനത്തില്‍ ഏറെ സന്തോഷവതിയാണ് മകള്‍ സമീറ സെൻ.

നഴ്സായി പ്രവര്‍ത്തിക്കുന്ന സെൻ സെബാസ്റ്റ്യൻ ഭാര്യ മീനു തോമസിനും മകള്‍ സമീറയ്ക്ക് ഒപ്പം യുകെയില്‍ ആണ് താമസിക്കുന്നത്.
തൻ്റെ മകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഗ്രഹം സാധിച്ചു കൊടുത്തതില്‍ അച്ഛനെന്ന നിലയില്‍ അതിയായ സന്തോഷമുണ്ടെന്നും ഭാവിയില്‍ കേരളത്തില്‍ നിന്നും കൂടുതല്‍ മലയാളികള്‍ സ്ഥലം വാങ്ങുമെന്നാണ് പ്രതീക്ഷയെന്നും സെൻ സെബാസ്റ്റ്യൻ പറഞ്ഞു.

ആളുകള്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങുന്ന കാര്യം പലരില്‍ നിന്നായി അറിഞ്ഞതോടെ മകള്‍ക്ക് ഇത് സമ്മാനമായി നല്‍കണമെന്ന് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുഎസ്‌എയുടെ ലൂണാര്‍ ലാൻസ് രജിസ്ട്രേഷൻ വഴി സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്തു.

ഏക്കറിന് 54 ഡോളര്‍ വിലയുള്ള ലാൻഡ് ഓഫ് ഡ്രീംസിലെ അഞ്ചേക്കര്‍ സ്ഥലമാണ് സ്വന്തമാക്കിയത്. രജിസ്ട്രേഷൻ അടക്കം ഏകദേശം 25000 ഇന്ത്യൻ രൂപയില്‍ അധികം ചെലവായിട്ടുണ്ട്.

ചന്ദ്രനില്‍ ഇങ്ങനെ വാങ്ങിക്കുന്ന സ്ഥലം ട്രേഡിങ് സൈറ്റുകള്‍ വഴി വില്‍ക്കാനും സാധിക്കും. സ്ഥലങ്ങളുടെ ക്രയവിക്രയങ്ങള്‍ ലൂണാര്‍ സൊസൈറ്റി ഇൻറര്‍നാഷണല്‍ ലോയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.

രജിസ്ട്രേഷൻ കഴിയുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും അതില്‍ സ്ഥലം വാങ്ങിയ ആളുടെ പേരും ഫ്ലോട്ട് നമ്പരും ഉണ്ടായിരിക്കും ഇവിടെ സ്ഥലങ്ങള്‍ ഒരേക്കര്‍ ആയിട്ടാണ് തിരിച്ചിരിക്കുന്നത്. സ്ഥലം വാങ്ങുന്ന ആള്‍ക്ക് ലൂണാര്‍ റിപ്പബ്ലിക്കിന്റെ പൗരത്വവും ലഭിക്കും.