ജില്ലാ പ്രസിഡന്റുമാരെ കൂട്ടത്തോടെ മാറ്റി; എൻ.സി.പി പിടിച്ചടക്കാൻ ചാക്കോ വിരുദ്ധപക്ഷം; കോട്ടയം ജില്ലാ പ്രസിഡൻ്റായി മുരളി തകിടിയിൽ

സ്വന്തം ലേഖിത കോഴിക്കോട്: എൻ.സി.പി ചാക്കോ വിരുദ്ധ വിഭാഗം മൂന്നു ജില്ലാ പ്രസിഡന്റുമാരെ കൂടി മാറ്റി. കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മാറ്റം. വയനാട്, പത്തനംതിട്ട കണ്ണൂർ ജില്ലകളിലും പുതിയ പ്രസിഡന്റുമാർ വരുമെന്ന് ദേശീയ ജനറൽ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടി അറിയിച്ചു. കോട്ടയത്ത് ബെന്നിയെ മാറ്റി മുരളി തകിടിയിലിനെയും ഇടുക്കിയിൽ കെ.ടി മൈക്കിളിനെ മാറ്റി ഷാജിയെയും പാലക്കാട്ട് രാമ സ്വാമിയെ മാറ്റി അഡ്വ. രവിശങ്കറിനെയുമാണ് നിയമിച്ചത്. മറ്റു ജില്ലകളിലെ പ്രസിഡന്റുമാരെ ഇതിനകം മാറ്റിയിട്ടുണ്ട്. അജിത് പവാർ വിഭാഗത്തിലെ പ്രഫുൽ പട്ടേലാണ് ജില്ലാ പ്രസിഡന്റുമാരെ […]

കോട്ടയത്തെ “തുമ്പിപെണ്ണിനേ പൂട്ടി എക്സൈസ് “; കലൂരില്‍ വൻ രാസലഹരി വേട്ട; 25 ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കളുമായി കോട്ടയം സ്വദേശിയായ യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍: പിടികൂടിയത് അരക്കിലോയോളം രാസലഹരി

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയില്‍ വൻ രാസലഹരി വേട്ട. കലൂര്‍ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു നിന്നു 25 ലക്ഷത്തോളം രൂപ വിലവരുന്ന രാസലഹരി പിടികൂടി. സംഭവത്തില്‍ ഉള്‍പപ്പെട്ട കോട്ടയം സ്വദേശിയായ യുവതി ഉള്‍പ്പെടെ നാല് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അരക്കിലോയോളം രാസലഹരിയാണ് ഇവരില്‍ നിന്നു പിടികൂടിയത്. എക്‌സൈസ് സംഘം രാസലഹരി ആവശ്യപ്പെട്ട് ഇവരെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുക ആയിരുന്നു. ‘തുമ്ബിപ്പെണ്ണ്’ എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയം സ്വദേശിനി നഗരത്തിലെ ലഹരിവില്‍പനയ്ക്കു ചുക്കാൻ പിടിക്കുന്നവരില്‍ പ്രധാനിയാണ്. ഇവരും സംഘവുമാണ് എക്‌സൈസ് പിടിയിലായത്. കോട്ടയം […]

പാലസ്തീൻ സ്വതന്ത്ര രാഷ്ട്ര പദവിക്കായി ലോക രാഷ്ട്രങ്ങൾ ഇടപെടുക; പാലസ്തീൻ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുക ;  എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി പാലസ്തീൻ ഐക്യദാർഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു ; സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ സംഗമം ഉദ്ഘാടനം ചെയ്തു 

സ്വന്തം ലേഖകൻ  കോട്ടയം: മാതൃരാജ്യത്തിന്‌ വേണ്ടിയുള്ള പോരാട്ടം പാലസ്തീൻ ജനതയുടെ അവകാശമാണ്, പാലസ്തീൻ സ്വതന്ത്ര രാഷ്ട്ര പദവിക്കായി ലോക രാഷ്ട്രങ്ങൾ ഇടപെടുക, പാലസ്തീൻ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുക എന്നി ആവ്യശ്യയങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ച്‌ ബഹുജന റാലിയും, സംഗമവും സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പാലസ്തീന്‍ മണ്ണില്‍ അനധികൃതമായി കടന്നുകയറി തദ്ദേശീയരെ ആട്ടിയിറക്കുകയും ചെറുത്തുനില്‍ക്കുന്നവരെ അടിച്ചമര്‍ത്തിയും, കുടിവെള്ളവും അവശ്യമരുന്നുകളും വൈദ്യുതിയും തടഞ്ഞ് കടുത്ത ഉപരോധത്തിലൂടെ ഒരു […]

ടിക്കറ്റ് എടുത്തില്ല എന്ന് ആരോപിച്ച് മർദ്ദിച്ചു; വണ്ടിയിൽ നിന്നും തള്ളി താഴെ ഇട്ടു; ബസ് യാത്രക്കാരനായ മധ്യവയസ്കനെ ബസ്സിനുള്ളില്‍ ആക്രമിച്ച കേസിൽ കുമരകം, ചെങ്ങളം സ്വദേശികളായ ബസ് കണ്ടക്ടറും ഡ്രൈവറും വൈക്കം പോലീസിന്റെ പിടിയിൽ 

സ്വന്തം ലേഖകൻ വൈക്കം: ബസ് യാത്രക്കാരനായ മധ്യവയസ്കനെ ബസ്സിനുള്ളില്‍ ആക്രമിച്ച കേസിൽ കണ്ടക്ടറെയും, ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. കുമരകം തെക്കുംഭാഗത്ത് പുതുവീട് വീട്ടിൽ ആദർശ് പ്രസന്നൻ (27), ചെങ്ങളം അയ്യംമാത്ര പാലത്തിന് സമീപം പുത്തൻപുരയ്ക്കൽ വീട്ടിൽ വിഷ്ണു പി.ബി (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കം- കൈപ്പുഴമുട്ട് റൂട്ടിൽ ഓടുന്ന ശ്രീ ഗണേഷ് എന്ന ബസ്സിലെ ജീവനക്കാരായ ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ബസ് യാത്രക്കാരനായ തലയാഴം സ്വദേശിയായ മധ്യവയസ്കനെ ടിക്കറ്റ് എടുത്തില്ല എന്ന് ആരോപിച്ച് മർദ്ദിക്കുകയും, വണ്ടിയിൽ നിന്നും […]

മുൻ വൈരാഗ്യം ; ബസ് ജീവനക്കാരനായ യുവാവിനെ ആക്രമിച്ചു; കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു; തൊടുപുഴ, കരിങ്കുന്നം, മണർകാട്, അയർക്കുന്നം സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ് 

സ്വന്തം ലേഖകൻ കോട്ടയം: ബസ് ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പുറപ്പുഴ മഠം ഭാഗത്ത് നീരൊഴുക്കിൽ വീട്ടിൽ ജോൺ എൻ.എം (57) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ബസ് ജീവനക്കാരനായ ഇയാളുടെ സുഹൃത്തും ചേർന്ന് കഴിഞ്ഞമാസം 29 ആം തീയതി വൈകിട്ട് നാഗമ്പടം ബസ്റ്റാൻഡിൽ വച്ച് മറ്റൊരു ബസ്സിലെ ജീവനക്കാരനായ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇയാൾക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് […]

യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ചു ;വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കിടങ്ങൂർ പോലീസിന്റെ പിടിയിൽ 

സ്വന്തം ലേഖകൻ കിടങ്ങൂർ: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കുളക്കട ഭാഗത്ത് അമ്പിളിവിലാസം വീട്ടിൽ മഹേഷ് (32) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2019 ൽ കിടങ്ങൂരുള്ള എലഗൻസ് ഹോട്ടലിന് സമീപം വച്ച് യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് ഇയാൾ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. ഇത്തരത്തിൽ ഒളിവിൽ കഴിയുന്നവരെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ഇയാളെ […]

കോട്ടയം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കി; കേസിൽ പെരുമ്പായിക്കാട് സ്വദേശിയായ യുവാവിനെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  ഗാന്ധിനഗർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മാമ്മു‌ട് ഭാഗത്ത് അശ്വതി ഭവനിൽ രാഹുൽ രവി (26) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ എറണാകുളത്തുനിന്ന് പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി .കെ, എസ്.ഐ സുധി കെ. സത്യപാലൻ, സി.പി.ഓ […]

കോട്ടയം ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിലുള്ള ഐ.ഒ.സി പമ്പിൽ മോഷണം ; ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയുമായി ഇതര സംസ്ഥാന തൊഴിലാളി ഒളിവിൽ ; അന്വേഷണം ആരംഭിച്ച് ഗാന്ധിനഗർ പൊലീസ് 

സ്വന്തം ലേഖകൻ  കോട്ടയം: കോട്ടയം ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിലുള്ള പി. എം ചെറിയാൻ കമ്പനിയുടെ ഐ. ഒ . സി പമ്പിൽ മോഷണം. ഒന്നരലക്ഷം രൂപയുമായി ഇതര സംസ്ഥാന തൊഴിലാളിയായ  റഷീദ് എന്ന ജീവനക്കാരൻ ഒളിവിൽ. രാവിലെ 6 .30 ക്കാണ് റഷീദ് പണവുമായി കടന്നു കളഞ്ഞത്. ഓഫീസിലെ ലോക്കറിന്റെ താക്കോൽ മോഷ്ടിക്കുകയും ഇതിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയുമായി കടന്ന് കളയുകയും ചെയ്തു. റഷീദ് എന്ന ആസാം തൊഴിലാളി ഐ. ഒ . സി പെട്രോൾ പമ്പിൽ മൂന്നുമാസത്തിലേറെയായി ജോലി ചെയ്തുവരികയാണ്. പമ്പിന് […]

കോട്ടയം ജില്ലയിൽ നാളെ (13-10-2023) മണർകാട്, കുറിച്ചി, അയ്മനം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (13-10-2023) മണർകാട്, കുറിച്ചി, അയ്മനം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നടക്കൽ, പാലക്കോട്ടുപടി, മുണ്ടക്കൽ പടി കല്ലൂർ കൊട്ടാരം, പൂപ്പട, ഇ എസ് ഐ ആശുപത്രി മുള്ളുവേലി പടി വാട്ടർ അതോറിറ്റി, പുഞ്ച, എംആർഎഫ് പമ്പ് ഹൗസ്, എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 13-10-2023 രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 2.കുറിച്ചി ഇലക്ട്രിക്കൽ […]

കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിൽ ജില്ലാ ആശുപത്രിക്ക് സമീപമുള്ള കെട്ടിടം കാണാനില്ല; പഴയ ഒൻപതാം വാർഡിൽ ഉൾപ്പെട്ട 1095, 1096,1097 കെട്ടിട നമ്പരിട്ട് നഗരസഭയുടെ ഉടമസ്ഥതയിലുള്ളതെന്ന് ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള കടമുറികളാണ് നിലവിൽ കാണാനില്ലാത്തത്; രേഖകളിൽ നഗരസഭയുടേതെന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും കെട്ടിടം എവിടെ പോയെന്ന് നഗരസഭാ അധികൃതർക്കറിയില്ല; വിറ്റതോ ..?തട്ടിയെടുത്തതോ …?

സ്വന്തം ലേഖകൻ   കോട്ടയം : നഗരസഭയുടെ ഉടമസ്ഥതയിൽ ജില്ലാ ആശുപത്രിക്ക് സമീപമുള്ള മൂന്ന് കടമുറികൾ കാണാനില്ല. നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ഉടമസ്ഥാവകാശം നഗരസഭാ കൗൺസിലിന്റെ പേരിലെന്ന് എഴുതിയിട്ടുള്ള പഴയ ഒൻപതാം വാർഡിൽ ഉൾപ്പെട്ട 1095 , 1096 ,1097 എന്നിങ്ങനെ കെട്ടിട നമ്പരിട്ടിട്ടുള്ള കടമുറികളാണ് നിലവിൽ കാണാനില്ലാത്തത് . ഈ കടമുറികൾ വാടകയ്ക്ക് എടുത്തവർ കൈവശപ്പെടുത്തിയതാണോയെന്ന് വ്യക്തമല്ല. ഇത്തരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം കടമുറികൾ ഉണ്ടായിരുന്നത് നിലവിലുള്ള കൗൺസിലർമാർക്കോ , റവന്യൂ വിഭാഗം ജീവനക്കാർക്കോ അറിയില്ല.   കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളേ […]