കോട്ടയം കുറിച്ചിയിലെ  സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും നാല് കിലോ സ്വർണ്ണം  കവർച്ച ചെയ്ത സംഭവം ; പ്രതി അറസ്റ്റിൽ ;പ്രധാന പ്രതിക്കായി അന്വേഷണം തുടരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി  കെ. കാർത്തിക് ഐപിഎസ്

കോട്ടയം കുറിച്ചിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും നാല് കിലോ സ്വർണ്ണം കവർച്ച ചെയ്ത സംഭവം ; പ്രതി അറസ്റ്റിൽ ;പ്രധാന പ്രതിക്കായി അന്വേഷണം തുടരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐപിഎസ്

സ്വന്തം ലേഖകൻ

കോ​ട്ട​യം: കു​റി​ച്ചി മ​ന്ദി​രം​ക​വ​ല​യി​ലെ സു​ധാ ഫി​നാ​ൻ​സ് എ​ന്ന സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഒ​രു കോ​ടി​യോ​ളം രൂ​പ​ മൂല്യം വരുന്ന സ്വ​ർ​ണ​വും എ​ട്ടു​ല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ൽ.

പത്തനംതിട്ട കലഞ്ഞൂർ ഭാഗത്ത് അനീഷ് ഭവനം വീട്ടിൽ അനീഷ് ആന്റണി (25) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ്‌ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാളും സുഹൃത്തും ചേർന്ന് കുറിച്ചി മന്ദിരം കവല ഭാഗത്ത് പ്രവർത്തിക്കുന്ന സുധ ഫിനാൻസ് എന്ന സ്ഥാപനം കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത് കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ എറണാകുളത്തു നിന്നും പിടികൂടുകയുമായിരുന്നു.

ചങ്ങനാശ്ശേരി ഡി.വൈ.എസ്പി ബിജു വി. നായർ, മുൻ ചങ്ങനാശ്ശേരി ഡി.വൈ.എസ്പി വിശ്വനാഥൻ എ.കെ, ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ബിനു ബി.എസ്, എസ് .ഐ മാരായ വിപിൻ ചന്ദ്രൻ, അഖിൽ ദേവ്, ജയകൃഷ്ണൻ, സുരേഷ്, സി.പി.ഓ മാരായ ശ്യാം. എസ്. നായർ, മണികണ്ഠൻ, സതീഷ് കുമാർ പി.ആർ, അതുൽ കെ മുരളി, സൻജിത്ത്, അരുൺ, അനീഷ്, ലൈജു, ഷെബിൻ പീറ്റർ,രതീഷ്, സന്തോഷ് കുമാർ, സന്തോഷ്, നിയാസ്, രഞ്ജിത്ത് എന്നിവരാണ് ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ജില്ലാ പോലസ് മേധാവി പറഞ്ഞു.