വളർത്തുനായ്ക്കള്‍ കുരയ്ക്കുന്നതുകേട്ട് ടോർച്ചുമായി മെയിൻ റോഡിലേക്ക് ഇറങ്ങി; ചെന്ന് പ്പെട്ടത് കരടിയുടെ മുന്നിൽ; കർഷകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വണ്ടിപ്പെരിയാർ: രാത്രിയില്‍ കരടിയുടെ മുന്നില്‍പ്പെട്ട കർഷകൻ അദ്ഭുകരമായി രക്ഷപ്പെട്ടു. വള്ളക്കടവ് കുന്നത്തുപതിയില്‍ വീട്ടില്‍ സിബിയാണ് കരടിയുടെ മുന്നില്‍നിന്ന് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാതി 9.30ഓടെ വണ്ടിപ്പെരിയാർ-വള്ളക്കടവ് റോഡില്‍ അമ്പലപ്പടിക്ക് സമീപമായിരുന്നു സംഭവം. രാത്രി വളർത്തുനായ്ക്കള്‍ കുരയ്ക്കുന്നതുകേട്ട് ടോർച്ചുമായി മെയിൻ റോഡിലേക്ക് ഇറങ്ങിയ പ്പോള്‍ റോഡരികില്‍ നിന്നിരുന്ന കരടി സിബി യുടെ നേരേ പാഞ്ഞടുക്കുകയായിരുന്നു. സിബിയുടെ കൈയിലുണ്ടായിരുന്ന ടോർച്ച്‌ കരടിയുടെ മുഖത്തേക്ക് തെളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ കരടി റോഡില്‍നിന്നു പെരിയാർ നദിയുടെ ഭാഗത്തേക്ക് ഓടിമറയുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ കരടിയുടെ ഒച്ച […]

കോട്ടയത്തു നിന്നും ഹൈദരാബാദിലേക്ക് കൊണ്ട് പോയ 2000 കോടി രൂപ ആന്ധ്രാപ്രദേശ് പൊലീസ് പിടികൂടി കോട്ടയം നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി അടക്കമുള്ളവരെ തടഞ്ഞുവെച്ചു; ഭക്ഷണമടക്കം നൽകാതെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലും; 2000 കോടിയും സുരക്ഷിത സ്ഥാനത്തെത്തിച്ച് കേരളാ പൊലീസ് കോട്ടയേത്തക്ക് മടങ്ങി

കോട്ടയം: മണിക്കൂറുകള്‍ നീണ്ട ചോദ്യ ചെയ്യല്‍, കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും ഭക്ഷണം പോലും നല്‍കാതെ കുറ്റവാളികളോടെന്ന പോലെയുള്ള പെരുമാറ്റം, ഒടുവില്‍ ആന്ധ്ര പൊലീസ് തടഞ്ഞു വച്ച 2000 കോടി രൂപയുടെ പഴയ നോട്ടുകള്‍ പൊലീസ് സംഘം ഒടുവില്‍ ഹൈദരാബാദിലെ റിസര്‍വ് ബാങ്ക് കേന്ദ്രത്തിലെത്തിച്ചു. ഇനി കേരളാ പൊലീസിന് ആശ്വാസത്തോടെ നാട്ടിലേക്കു മടക്കം. കാലാവധി കഴിഞ്ഞ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം ഹൈദരാബാദില്‍ എത്തിക്കുന്നതിനു കോട്ടയത്തു നിന്നു പോയ പൊലീസ് സംഘത്തെ കഴിഞ്ഞ ദിവസം രേഖകള്‍ എല്ലാം ഉണ്ടായിരുന്നിട്ടും ആന്ധ്ര പോലീസ് തടഞ്ഞു വച്ചിരുന്നു. കോട്ടയം […]

നാല് ദിവസം കേരളത്തില്‍ ഇടിമിന്നലോടെ മഴ സാധ്യത; ഇന്ന് കോട്ടയം ഉൾപ്പെടെ 8 ജില്ലകളില്‍ ആശ്വാസം ലഭിച്ചേക്കും..!

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച 4 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. മെയ് 4, 5, 6, 7 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. അതേസമയം ഇന്ന് സംസ്ഥാനത്ത് 8 ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്. അതേസമയം ഇക്കുറി മെയ് മാസത്തിലെ വേനല്‍ മഴയില്‍ ഇതാദ്യമായി സംസ്ഥാനത്ത് യെല്ലോ അലർട്ടടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. […]

കോട്ടയം ജില്ലയിൽ നാളെ (04/ 05/2024) തെങ്ങണാ, മീനടം, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (04/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന തണ്ടാശ്ശേരി, അയ്യങ്കോവിക്കൽ, നീറിക്കാട് ടവർ, നീറിക്കാട് ചിറ,വന്തല്ലൂർക്കര, പയറ്റ കുഴി, എന്നീ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ 4/5/2024 രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മൂലേതുണ്ടി, ദിലാവർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും മേവട, മേവട ടവർ ട്രാൻസ്ഫോർമർ […]

കോട്ടയം ചാലുകുന്ന് റോഡിൽ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം

  കോട്ടയം: കോട്ടയം ചാലുക്കുന്ന് റോഡിൽ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ചവിട്ടുവരി എസ് എച്ച് മൗണ്ട് സ്വദേശിയായ സതീഷ് എന്ന ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 3.30  ഓടുകൂടിയാണ് സിഎസ്ഐ മധ്യകേരള മഹായിടവകയുടെ മുൻപിൽ ആയിരുന്നു സംഭവം.   സിഎംഎസ് കോളേജ് റോഡിൽ നിന്നും ചാലക്കുന്നിലേക്ക് വന്ന ഓട്ടോറിക്ഷയെ യൂ ടേൺ എടുക്കാൻ നിന്ന കാറാണ് ഇടിച്ചത്. അമിത വേഗതയിലാണ്അ ഓട്ടോ വന്നതെന്നാണ്പ കാർ ഡ്രൈവർ പറയുന്നത്, അതേസമയം കാറിന്റെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ […]

സ്ഥിരം കുറ്റവാളികളായ യുവാക്കളെ കോട്ടയത്ത്‌ നിന്നും കാപ്പ ചുമത്തി നാടുകടത്തി: 6 മാസത്തേക്ക് ജില്ലയിൽ പ്രവേശനമില്ല

  കോട്ടയം: കോട്ടയം ജില്ലയിൽ നിന്നും നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ആറ് മാസത്തേക്ക് നാടുകടത്തി. തിരുവാർപ്പ് കാഞ്ഞിരം ജെറിൻ (25), കൂരോപ്പട നിധിൻ കുര്യൻ (33) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവിട്ടത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.   ജെറിന് കുമരകം, കോട്ടയം ഈസ്റ്റ്, കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, കഞ്ചാവ് വില്പന തുടങ്ങിയ കേസുകളും, നിധിൻ കുര്യന് ചിങ്ങവനം, കോട്ടയം ഈസ്റ്റ്, […]

മദ്യപിച്ചത് ചോദ്യം ചെയ്തു : വീട്ടമ്മയെയും വികലാംഗനായ മകനെയും ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

  പള്ളിക്കത്തോട്: വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസിൽ ആനിക്കാട് കല്ലാടുംപൊയ്ക സുധീഷ് റ്റി.എൻ (29), കുറുമള്ളൂർ വെള്ളാപ്പള്ളിക്കുന്ന് ഷിബിൻ കെ.ബാബു (29) എന്നിവരെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.   ഏപ്രിൽ 27ആം തീയതി ഇരുവരും ചേർന്ന് രാത്രി 10:30 മണിയോടുകൂടി ആനിക്കാട് സ്വദേശിനിയായ വീട്ടമ്മയെ അവർ പുതിയതായി പണിയുന്ന വീടിന്റെ സമീപം വച്ച് അസഭ്യം പറയുകയും അടിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച വികലാംഗനായ മകനെ ക്രൂരമായി മർദ്ദിക്കുകയും ചുടുകട്ട ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു. കൂടാതെ ഇയാളുടെ കയ്യിൽ ഇരുന്ന മൊബൈൽ […]

കോട്ടയം ജില്ലയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ഇനി ട്രാഫിക് നിയന്ത്രണം ‘സൺഗ്ലാസ്സിലൂടെ’

  കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും. കോട്ടയം ജില്ലാ പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു.   ഇന്ന് രാവിലെ 11 മണിക്ക് ഗാന്ധി സ്ക്വയറിൽ വച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തെ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ട്രാഫിക് ഡ്യൂട്ടിയും മറ്റും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ഡ്യൂട്ടി സുഗമമായി ചെയ്യുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ സൺഗ്ലാസുകൾ വിതരണം ചെയ്യുന്നതെന്ന് ജില്ലാ പോലീസ് […]

എം.സി റോഡിൽ ചങ്ങനാശ്ശേരി തുരുത്തിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് പരിക്കേറ്റു

ചങ്ങനാശ്ശേരി :എം.സി റോഡിൽ ചങ്ങനാശ്ശേരി തുരുത്തിയിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു കോട്ടയം ഭാഗത്തേക്ക് വന്ന തിരുവനന്തപുരം പൗഡിക്കോണം സ്വദേശികൾ സഞ്ചരിച്ച കാറും, എതിർദിശയിലേക്ക് പോയ മുക്കാട്ടുപടി സ്വദേശികളുടെ കാറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരി മുക്കാട്ടുപടി സ്വദേശിനി വിധുബാല, ഭർത്താവ് സുനിൽകുമാർ എന്നിവരുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു അപകടം.ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ദിശ തെറ്റി വലത്തേക്ക് മാറിയപ്പോൾ എതിർ ദിശയിൽ നിന്നും […]

യദുവിനെതിരെ നടി റോഷ്ന രംഗത്ത്: കുന്നംകുളത്തു വച്ച് മോശമായി പെരുമാറിയെന്ന് നടിയുടെ എഫ്ബി പോസ്റ്റ്

  കൊച്ചി: മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുനേരെ അശ്ലീല ആംഗ്യം കാട്ടിയെന്ന് ആരോപിക്കപ്പെടുന്ന കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണനെതിരെ നടി റോഷ്നയുടെ വെളിപ്പെടുത്തൽ. കുന്നംകുളത്ത് വച്ച യദു തന്നോട് റോഡില്‍വെച്ച്‌ മോശമായി പെരുമാറിയെന്നും റോഷ്‌ന പറയുന്നു. അന്ന് യദു ഓടിച്ചിരുന്നു എന്ന് പറയപ്പെടുന്ന കെ എസ് ആർ റ്റി സി സൂപ്പർ ഫാസ്റ്റിൻ്റെ ഫോട്ടോ സഹിതമാണ് റോഷ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. റോഷ്ന ആൻ റോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്:   ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാനോ. അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ […]