കോട്ടയത്തു നിന്നും ഹൈദരാബാദിലേക്ക് കൊണ്ട് പോയ 2000 കോടി രൂപ ആന്ധ്രാപ്രദേശ് പൊലീസ് പിടികൂടി കോട്ടയം നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി അടക്കമുള്ളവരെ തടഞ്ഞുവെച്ചു; ഭക്ഷണമടക്കം നൽകാതെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലും; 2000 കോടിയും സുരക്ഷിത സ്ഥാനത്തെത്തിച്ച് കേരളാ പൊലീസ് കോട്ടയേത്തക്ക് മടങ്ങി

കോട്ടയം: മണിക്കൂറുകള്‍ നീണ്ട ചോദ്യ ചെയ്യല്‍, കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും ഭക്ഷണം പോലും നല്‍കാതെ കുറ്റവാളികളോടെന്ന പോലെയുള്ള പെരുമാറ്റം, ഒടുവില്‍ ആന്ധ്ര പൊലീസ് തടഞ്ഞു വച്ച 2000 കോടി രൂപയുടെ പഴയ നോട്ടുകള്‍ പൊലീസ് സംഘം ഒടുവില്‍ ഹൈദരാബാദിലെ റിസര്‍വ് ബാങ്ക് കേന്ദ്രത്തിലെത്തിച്ചു.

ഇനി കേരളാ പൊലീസിന് ആശ്വാസത്തോടെ നാട്ടിലേക്കു മടക്കം. കാലാവധി കഴിഞ്ഞ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം ഹൈദരാബാദില്‍ എത്തിക്കുന്നതിനു കോട്ടയത്തു നിന്നു പോയ പൊലീസ് സംഘത്തെ കഴിഞ്ഞ ദിവസം രേഖകള്‍ എല്ലാം ഉണ്ടായിരുന്നിട്ടും ആന്ധ്ര പോലീസ് തടഞ്ഞു വച്ചിരുന്നു.

കോട്ടയം നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സി. ജോൺ, എസ് ഐ മാരായ ജയകുമാർ, അനിൽകുമാർ, സിപിഒ അനീഷ്, എട്ടോളം പൊലീസുകാർ, ബാങ്ക് ഉദ്യോഗസ്ഥർ, സുരക്ഷക്കായി പോയ പട്ടാളക്കാർ എന്നവര്‍ അടങ്ങിയ സംഘത്തെയാണ് ആന്ധ്രാ പൊലീസ് തടഞ്ഞുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് അനന്തപൂർ ജില്ലാ കളക്ടറെ ബന്ധപ്പെട്ടതോടെയാണ് പൊലീസ് സംഘത്തിനെ ആന്ധ്രാ പൊലീസ് വിട്ടയച്ചത്