play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (04/ 05/2024) തെങ്ങണാ, മീനടം, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (04/ 05/2024) തെങ്ങണാ, മീനടം, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (04/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന തണ്ടാശ്ശേരി, അയ്യങ്കോവിക്കൽ, നീറിക്കാട് ടവർ, നീറിക്കാട് ചിറ,വന്തല്ലൂർക്കര, പയറ്റ കുഴി, എന്നീ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ 4/5/2024 രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മൂലേതുണ്ടി, ദിലാവർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും മേവട, മേവട ടവർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 11 വരെയും വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മരവിക്കല്ല്, തലനാട് എൻ എസ് എസ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 4/5/2024 ന് രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ശങ്കരശ്ശേരി, ബേസ്, തെങ്ങും തുരുത്തേൽ ട്രാൻസ്ഫോമറുകളിൽ നാളെ (04.05.24) ഭാഗികമായി വൈദുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അലുമിനിയം ട്രാൻസ്‌ഫോർമറിൽ നാളെ (04-05-2024) 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എസ് എം ഇ, കീച്ചാൽ ,വികാസ്, ബെസ്റ്റ് ബോർമ്മ, തലപ്പാടി, ആനത്താനം , എം ഒ സി, റബർ ബോർഡ്, ചേരുംമൂട്ടിൽ കടവ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാളച്ചന്ത,കഞ്ചാവ് കവല ട്രാൻസ്ഫോർമറിൽ നാളെ(04/05/24) 9:30 മുതൽ 5:30 വരെയും നെല്ലിക്കാകുഴി, പൊങ്ങൻപാറ, ഞണ്ടുകുളം പാലം ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന മിഷൻപള്ളി, മിഷൻപള്ളി ടവർ, കുട്ടനാട് അഞ്ചൽകുറ്റി, ചാമക്കുളം, ചെറുവേലിപ്പടി, CJ PAUL എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 04/05/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5: 30 വരെയും കല്ലുകടവ്, lovelyland, മലകുന്നം, ആനക്കുഴി, കോയിപുരം, അമ്പലക്കൊടി, ഇളങ്കാവ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5:30 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന പന്താലാനിപ്പടി, തേവർ മറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ( 04/05/24) 8.00 മുതൽ 5.00 വരെ ഭാഗികമായും, കണ്ണാടിയുറുമ്പ്, പാലം പുരയിടം, വട്ട മല ക്രഷർ എന്നിവിടങ്ങളിൽ 9.00 മുതൽ 12.00 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.