ആടിനെയും പശുവിനെയും വളർത്തി ജീവിക്കാമെന്നു കരുതേണ്ട: പാൽ കുറഞ്ഞു, മൃഗങ്ങൾക്ക് രോഗം: ക്ഷീരമേഖലയിൽ പ്രതിസന്ധി രൂക്ഷം.

  വൈക്കം: വേനൽചൂട് ക്ഷീരമേഖലയെ അപ്പാടെ തകർത്തു. അടുമാടുകളെ വളർത്തി ജീവിതം നോക്കിയിരുന്നവർ കടുത്ത പ്രതിസന്ധിയിലായി. ചൂടു കൂടിയതോടെ കന്നുകാലികൾ അകിടുവീക്കം ബാധിച്ചു വായിൽ നിന്നു നുരയും പതയും വന്ന് നേരെ നിൽക്കാൻ പറ്റാത്ത സ്ഥിതിയിലായി. രോഗബാധിതരായ കന്നുകാലികളിൽ ചിലതു ചത്തു. ചൂടു കൂടിയതിനെ തുടർന്ന് പാൽ ലഭ്യതയിൽ വൻ കുറവുണ്ടായി. ഒന്നും രണ്ടും പശുക്കൾ ഉപജീവനത്തിനായി വളർത്തുന്നവർക്കും ചെറുകിട ഫാമുകാർക്കും ക്ഷീര സംഘങ്ങളിലുമൊക്കെ പാൽ ലഭ്യത ഗണ്യമായി കുറഞ്ഞു. 70000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ മുടക്കി വാങ്ങിയ പശുക്കളെ 25,000നും […]

കോട്ടയം വാരിശേരിയിൽ കോപ്പ്മാർട്ട് സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.

  വാരിശേരി: കോപ്പ്മാർട്ട് സൂപ്പർ മാർക്കറ്റ് വാരിശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. സഹകരണ സംഘങ്ങളും, കർഷകസംഘങ്ങളും ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ, കൂടാതെ മറ്റ് ബ്രാന്റു കളുടെ എല്ലാ ഉൽപ്പന്നങ്ങളും മിതമായ വിലയ്ക്ക് ലഭ്യമാക്കുo. കോട്ടയം മെഡിക്കൽ കോളേജ് ബൈപാസിൽ വാരിശ്ശേരി കവലയിൽ ശ്രീമൈലം ബിൽഡിംഗിൽ (എസ്. വി ആർ പ്രോപ്പർട്ടീസ്) ആണ് കോപ്പ്മാർക്ക് സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തിൽ കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്ന ലോട്ടറി സൊസൈറ്റിയുടെ നേതൃത്വ ത്തിൽ വാരിശ്ശേരി പെട്രോൾ പമ്പിന് മുൻവശം കഴിഞ്ഞ രണ്ടുവർഷമായ പ്രവർത്തിച്ചുവരുന്ന ഭാഗ്യം സൂപ്പർ മാർക്കറ്റിൻ്റെ നേതൃത്വത്തിലാണ് സഹകരണ […]

പത്തനംതിട്ട കളക്ടറുടെ പേരിലും സൈബർ തട്ടിപ്പ്: വ്യാജ വാട്ട്സ് ആപ്പുണ്ടാക്കി എ ഡി എം അടക്കമുള്ള ഉദ്യോഗസ്ഥരോട് പണം കടം ചോദിച്ച് തട്ടിപ്പിന് ശ്രമം: പിന്നിൽ ഹരിയാന സ്വദേശി

  പത്തനംതിട്ട : പത്തനംതിട്ട കളക്ടറുടെ പേരിലും സൈബർ തട്ടിപ്പ്, വ്യാജ വാട്ട്സ് ആപ്പുണ്ടാക്കി എ ഡി എം അടക്കമുള്ള ഉദ്യോഗസ്ഥരോട് പണം കടം ചോദിച്ച് തട്ടിപ്പിന് ശ്രമം തട്ടിപ്പ് തിരിച്ചറിഞ്ഞതിനാൽ പണം നഷ്ടപ്പെട്ടില്ല. പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണന്‍റെ ഫോട്ടോ ഡി പി വച്ച് വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പരിചയം പുതുക്കിയ ശേഷം ആണ് പണം ആവശ്യപ്പെട്ടുള്ള മെസേജ് വന്നത്. സംഭവത്തിൽ എസ്പിയെ കളക്ടർ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫരീദാബാദിൽ നിന്നുമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് കണ്ടെത്തി. […]

ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു: ഇരുവരും ഗുരുതരാവസ്ഥയിൽ : ഇരിങ്ങാലക്കുട കാട്ടൂരിൽ ഇന്നു രാവിലെയാണ് സംഭവം

  ഇരിങ്ങാലക്കുട :കാട്ടൂരില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇരുവരെയും തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് കാട്ടൂര്‍ കാറളം ചെമ്മണ്ട സ്വദേശി സാബു ഭാര്യയെ ആക്രമിച്ചതെന്നാണ് വിവരം. ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സാബുവിന്റെ നിലയും ഗുരുതരമാണ്. ഭാര്യ ദീപ്തിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജെസ്ന തിരോധാന കേസ്: തുടരന്വേഷണത്തിന് ഉത്തരവ്

  തിരുവനന്തപുരം: എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്ന മരിയ ജെയിംസ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവ് ഉത്തരവ് ജസ്നയുടെ അച്ഛന്റെ ഹർജിയിൽ തിരുവനന്തപുരം സി ജെ എം കോടതിയുടേതാണ് ഉത്തരവ് തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തവ്പുറപ്പെടുവിച്ചത്. സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് സി ബി ഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന കാര്യമാണ് കോടതി പരിശോധിച്ചത്. തുടർന്നാണ് വീണ്ടും കേസ് അന്വേഷിക്കാൻ ഉത്തരവായത്.

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ഉത്തരവ് ഇന്ന്

  തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയുടെ ഉത്തവ് ഇന്നുണ്ടാകും. സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് സി ബി ഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന കാര്യമാണ് കോടതി പരിശോധിക്കുന്നത്.

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കോട്ടയത്ത് ഇന്നു തുടക്കം: പബ്ലിക് ലൈബ്രറി ചിത്ര താര മിനിതീയറ്ററിൽ വൈകിട്ട് 4ന് സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്യും

  കോട്ടയം:കോട്ടയം പബ്ലിക് ലൈബ്രറി, കുട്ടികളുടെ ലൈബ്രറി ന്യൂവേവ് ഫിലിസൊസൈറ്റി സംയുക്തമായി നടത്തുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം , ഇന്നു (മെയ് 10 )മുതൽ 12വരെ പബ്ലിക് ലൈബ്രറി ചിത്ര താര മിനിതീയറ്ററിൽ നടക്കും. 10ന് വൈകിട്ട് 4ന് സംവിധായകൻ ജയരാജ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ , കുട്ടികളിടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗം റബേക്ക ബേബി ഐപ്പ് , ന്യൂവേവ് ഫിലിംസൊസൈറ്റി സെക്രട്ടറി മാത്യൂസ് ഓരത്തേൽ എന്നിവർ പ്രസംഗിക്കും. വിവിധ രാജ്യങ്ങളിൽ […]

ചട്ടം ലംഘിച്ച പഞ്ചായത്തംഗങ്ങൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അയോഗ്യത

  തിരുവനന്തപുരം: ചട്ടം ലംഘിച്ച പഞ്ചായത്തംഗങ്ങൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അയോഗ്യത കൊല്ലം പരവൂര്‍ മുന്‍സിപ്പാലിറ്റി 10-ാം വാര്‍ഡ് കൗണ്‍സിലര്‍ നിഷാകുമാരി, ചെമ്പ് ഗ്രാമപഞ്ചായത്തംഗം ശാലിനി മധു, പുന്നപ്ര സൗത്ത് പഞ്ചായത്തംഗം സുല്‍ഫിക്കര്‍ എന്നിവരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. ഇല്ലാത്ത പ്രിന്റിംഗ് പ്രസ്സിന്റെ പേരില്‍ ചെയര്‍പേഴ്സന്റെയും അംഗങ്ങളുടേയും ലെറ്റര്‍ പാഡ് അച്ചടി കരാര്‍ ഏറ്റെടുത്തതിനും, വ്യാജ ബില്ലുകള്‍ നല്‍കി പണം കൈപ്പറ്റിയതിനുമാണ് നിഷാകുമാരിയെ അയോഗ്യയാക്കിയത്. തുടര്‍ച്ചയായി കമ്മിറ്റികളില്‍ പങ്കെടുക്കാത്തതിനാണ് മറ്റ് രണ്ട് പേരെ അയോഗ്യരാക്കിയത്.

ഡോ വന്ദന ദാസിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം : മരണമില്ലാത്ത ഓർമ്മകളുമായി മാതാപിതാക്കൾ

  കടുത്തുരുത്തി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ വന്ദന ദാസിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം. ഏക മകളുടെ അകാല വേർപാടിൽ, വേദനയോടെ കഴിയുകയാണ് വന്ദനയുടെ മാതാപിതാക്കൾ. കടുത്തുരുത്തിയിലെ വീടിൻ്റെ ഗേറ്റിനു മുന്നിലിന്നുമുണ്ട് ഡോ വന്ദനദാസ് എന്ന് പേരെഴുതിയ ബോർഡ്. സ്റ്റെതസ്കോപ്പും, യൂണിഫോമും, പുസ്തകങ്ങളും തുടങ്ങി വന്ദന ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളെല്ലാം മുറിയിൽ ഭംഗിയായി സൂക്ഷിച്ചിട്ടുണ്ടിപ്പോഴും. ഏക മകളുടെ വിയോഗത്തിൻ്റെ ഒരാണ്ടിനിപ്പുറം നൊമ്പരപ്പെടുത്തുന്ന ഈ ഓർമകളാണ് അച്ഛൻ മോഹൻദാസിനും അമ്മ വസന്തകുമാരിയ്ക്കും കൂട്ടായിട്ടുള്ളത് .മകളുടെ കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് […]

500 രൂപയുടെ കള്ളനോട്ട്: ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ: പ്രിന്ററും ലാപ്ടോപ്പും കണ്ടെത്തി

  കണ്ണൂർ: കണ്ണൂരിൽ കള്ളനോട്ട് പിടിച്ച സംഭവത്തിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ. പാടിയോട്ടുചാൽ സ്വദേശിനി പിപി ശോഭ (45)യെ ആണ് പൊലീസ് പിടികൂടിയത് . കഴിഞ്ഞ ദിവസം കേസിൽ പയ്യന്നൂർ സ്വദേശി ഷിജു(36) അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. യുവതിയാണ് കള്ളനോട്ട് നൽകിയതെന്ന് പൊലീസ് പറഞ്ഞു . ചൊവ്വാഴ്ച കണ്ണൂർ തെക്കീബസാറിലെ ബാറിൽ മദ്യപിച്ച ശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട് നൽകിയതിനെ തുടർന്നാണ് പ്രവാസിയായ ഷിജു പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും കൂടുതൽ കള്ളനോട്ടുകളും പിടികൂടിയിരുന്നു. മെക്കാനിക്കായ തനിക്ക് […]