2016- ല്‍ നിര്‍മാണം ആരംഭിച്ച പാലം കാറ്റ് വീശിയപ്പോള്‍ തകര്‍ന്നുവീണു: 49 കോടി വെള്ളത്തിലായി

  പെഡാപ്പള്ളി: തെലങ്കാനയിലെ പെഡാപ്പള്ളിയിൽ . എട്ടുവര്‍ഷമായി നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. തിങ്കളാഴ്ച രാത്രി 9.45-ന് മേഖലയില്‍ ശക്തമായ കാറ്റുവീശിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവമെന്ന് അധികൃതര്‍ പറഞ്ഞു. വിവാഹ പാര്‍ടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന 65 പേരടങ്ങുന്ന ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് പിന്നാലെ ഒരുമിനിറ്റിനുശേഷമായിരുന്നു ഇത് തകര്‍ന്നുവീണതെന്ന് 600 മീറ്റര്‍ അകലെയുള്ള ഒഡേഡു ഗ്രാമത്തിന്റെ സര്‍പഞ്ച് സിരികോണ്ട ബക്ക റാവു ദേശീയമാധ്യമങ്ങളോട് പറഞ്ഞു. ശക്തമായ കാറ്റിന് പിന്നാലെയാണ് രണ്ടു തൂണുകള്‍ക്ക് ഇടയ്ക്കുള്ള അഞ്ച് കോണ്‍ക്രീറ്റ് ഗര്‍ഡറുകളില്‍ രണ്ടെണ്ണം തകര്‍ന്നുവീണതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാക്കിയുള്ള മൂന്നും […]

നായയെ കാണാതായിട്ടുണ്ടോ? കുമരകത്തൊരു വീട്ടിൽ വളർത്തുനായ വന്നെത്തിയിട്ടുണ്ട്

  സ്വന്തം ലേഖകൻ കുമരകം: വളർത്തു നായയെ നഷ്ടപ്പട്ടവരുണ്ടെങ്കിൽ ശ്രദ്ധിക്കുക. കുമരകത്ത് ഒരു വീട്ടിൽ നായ വന്നു കയറിയിട്ടുണ്ട്. ചിത്രത്തിൽ കാണുന്ന കറുത്ത നിറത്തിലുള്ള കഴുത്തിൽ ബെൽറ്റുള്ള വളർത്തുനായയാണ് കുമരകത്ത് എത്തിയത്. കുമരകം വള്ളാറപ്പള്ളിക്കു സമീപമുള്ള ചെമ്മാന്ത്ര സൈമണിൻ്റെ വീട്ടിലാണ് നായ വന്നെത്തിയത്. വയർ നിറയെ ഭക്ഷണവും വെള്ളവും നൽകി നായയെ സൈമൺ വീട്ടിൽ സംരക്ഷിച്ചു വരുന്നു. നായയെ നഷ്ടപ്പെട്ടവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക. 9447357012

കുമരകത്തേക്ക് വരുന്നവർ ശ്രദ്ധിക്കുക! റോഡരികിൽ വമ്പൻ കുഴി: ഇരുചക്ര വാഹന യാത്രക്കാർക്ക് അപകട ഭീഷണി

  കുമരകം : ഇരുചക്ര വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തി റോഡരികിലെ ഭീമൻ കുഴി. കുമരകം ആറ്റാമംഗലം പള്ളിവക സ്ഥലത്തെ താല്ക്കാലിക ബസ്സ്റ്റാൻ്റിന് മുന്നിലാണ് കുളത്തിന് സമാനമായി വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. കോട്ടയത്ത് നിന്നുള്ള ബസുകൾ ഈ ബസ് സ്റ്റാൻ്റുവരെയെ സർവ്വീസ് നടത്തുന്നുള്ളു. അതിനാൽ ദിവസവും നിരവധി ബസ്സുകൾ ബസ് സ്റ്റാൻ്റിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനാൽ കുഴി അനുദിനം വലുതായിക്കൊണ്ടിരിക്കുകയാണ് പണ്ട് കാലത്ത് പാടത്തെ കട്ട കുത്തിപ്പാെക്കി നിർമ്മിച്ച റാേഡായതിനാൽ കുഴിയുടെ ആഴം കൂടുന്നതിന് ഏറെ നാൾ വേണ്ട. കോട്ടയം ഭാഗത്തേക്ക് പോകുന്ന […]

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താകും ലോകസഭ തെരഞ്ഞെടുപ്പെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

  തലയോലപറമ്പ്: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താകും ലോകസഭ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ.യുഡിഎഫ് ഇറുമ്പയം മേഖല കുടുംബ സംഗമം വെട്ടിക്കൽ അപ്പച്ചന്റെ ഭവനത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റവും അക്രമ രാഷ്ട്രീയവും കേരളത്തിൻറെ സാമൂഹ്യ ജീവിതത്തെ താറുമാറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡൻ്റ് വി.സി.ജോഷി അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.പി.സിബിച്ചൻ മുഖ്യപ്രഭാഷണം നടത്തി. കേരളകോൺഗ്രസ് നേതാവ് ബിജു മൂഴിയിൽ, വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി,എൻ.എം.താഹ ,ബ്ലോക്ക് പഞ്ചായത്ത് അംഗം […]

വൈക്കത്ത് കാർഷിക മേളയും കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി.

സ്വന്തം ലേഖകൻ വൈക്കം: വേമ്പനാട് കോസ്റ്റൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി, ഗ്രീൻ ലീഫ് കാർഷിക വികസന സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മേടം പത്തിനോടനുബന്ധിച്ച് കാർഷിക മേള നടത്തി. ഇതോടെപ്പം കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി. വൈക്കം തെക്കേനട ഓമനാസ് അഗ്രി പാർക്കിൽ ഗ്രീൻ ലീഫ് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.പി.ഐ. ജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബാലശാസ്ത്രജ്ഞൻ ശ്രേയസ് ഗിരീഷ് കാർഷിക ദിനാഘോഷവും കുമരകംആർഎആർ എസ് റിട്ടയേർഡ് ഫാം മാനേജർ കെ.വി. ഷാജി കാർഷിക മേളയും ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബാല ഭൗമ ശാസ്ത്രജ്ഞൻ […]

നൂറ് കണക്കിന് പാവങ്ങളുടെ ആശ്രയമായ ആശുപത്രി; ഡോക്ടർമാരും ചികിത്സാ ഉപകരണങ്ങളും ഇല്ലാതെ ജനങ്ങളെ വലയ്ക്കുന്നു; പാമ്പാടി താലൂക്ക് ആശുപത്രിയുടെ ദുരവസ്ഥയിൽ നട്ടംതിരിഞ്ഞ് രോഗികൾ; നോക്കുകുത്തികളായി ആരോഗ്യ മന്ത്രിയും അധികൃതരും; സ്വകാര്യ ആശുപത്രികളെ സഹായിക്കാനെന്ന് ആരോപണം

കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രിയിൽ അത്യാവശ്യ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ഇല്ലാത്തതും പ്രത്യേക വിഭാഗങ്ങളിൽ വേണ്ട ഉപകരണങ്ങളുടെ അഭാവവും സാധാരണ ജനങ്ങളുടെ ചികിൽസയേ ബാധിക്കുന്നു. ഇ എൻ ടി, ഓർത്തോ എന്നീ വിഭാഗങ്ങളിൽ നിലവിൽ ഡോക്ടർമാർ ഇല്ല. കൂടാതെ ഫീസിഷൻ , പീഡിയാട്രിഷൻ എന്നീ വിഭാഗങ്ങളിൽ സ്ഥിരമായി ഈ ആശുപത്രിയിൽ സേവനം ലഭ്യമല്ല. പൊതുവിൽ പാമ്പാടിയിൽ ഇഎൻടി വിഭാഗത്തിൽ പ്രാക്ടീസ് ചെയ്യുന്ന മറ്റു ഡോക്ടർമാരും നിലവിൽ ഇല്ല. മണർകാട് കോട്ടയം എന്നീ സ്ഥലങ്ങളിലുള്ള സ്വകാര്യ ആശുപത്രിയിൽ ആണ് നിലവിൽ ഇഎൻടി വിഭാഗത്തിൽ ഡോക്ടർമാർ ഉള്ളത്. […]

വേണാട് എക്സ്പ്രസിനെ പാളം തെറ്റിക്കാൻ റെയില്‍വേ; എറണാകുളം ജംഗ്ഷൻ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ യാത്രക്കാര്‍; കഠിനമായ യാത്രാക്ലേശത്തിൽ നട്ടംതിരിഞ്ഞ് ജനങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ എറണാകുളം ജംഗ്ഷൻ വരെ ഓഫീസ് സമയം പാലിക്കുന്ന ട്രെയിനാണ് വേണാട് എക്സ്പ്രസ് ആയിരക്കണക്കിന് സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന വേണാടിനെ ബദല്‍ മാർഗ്ഗമൊരുക്കാതെ എറണാകുളം ജംഗ്ഷൻ ഒഴിവാക്കിയാല്‍ വലിയ പ്രതിഷേധത്തിന് കാരണമാകും. കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്ക് കഠിനമായ യാത്രാക്ലേശമാണ് നിലവില്‍ അനുഭവപ്പെടുന്നത്. അതിന്‍റെ കൂടെ വേണാട് എറണാകുളം ജംഗ്ഷൻ ഒഴിവാക്കുകയും കൂടി ചെയ്താല്‍ വലിയ ദുരിതമായിരിക്കും യാത്രക്കാർക്ക് സമ്മാനിക്കുക. തൃപ്പൂണിത്തുറയില്‍ നിന്ന് 09.20 ന് വേണാട് പുറപ്പെട്ടാല്‍ 09.40 ന് എറണാകുളം ജംഗ്ഷനില്‍ കയറാവുന്നതാണ്. പ്ലാറ്റ് ഫോം ദൗർലഭ്യം മൂലം ഔട്ടറില്‍ […]

കുമരകത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടി “വെൽവെറ്റ് വ്യൂ സിനിമാസ്”; സിനിമാ തിയറ്ററിൻ്റെ ഉദ്ഘാടനം മെയ് 13ന് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും

കുമരകം: ചന്തകവലക്ക് സമീപം പുതുതായി പണി കഴിപ്പിച്ച എൽ കോംപ്ലക്സ് ബിൽഡിങ്ങിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി പ്രവർത്തനം ആരംഭിക്കുന്ന “വെൽവെറ്റ് വ്യൂ സിനിമാസ്” എന്ന രണ്ട് സ്ക്രീനുകളുള്ള സിനിമ തിയറ്ററിന്റെ ഉദ്ഘാടനം മെയ്‌ 13ന് രാവിലെ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. സിനിമ തിയറ്ററുകളിൽ ഉപയോഗിക്കുന്ന ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യയായ 4-K RGB LASER പ്രോജെക്ഷനും DOLBY ATMOS മാണ് സ്ക്രീൻ ഒന്നിൽ പ്രവർത്തിക്കുന്നത്. രണ്ടാമത്തെ സ്‌ക്രീനിൽ 2-K RGB LASER പ്രോജെക്ഷനും DOLBY 7.1 ഉം ലഭ്യമാകും.

മണർകാട്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഏപ്രിൽ 24, 25 തീയതികളിൽ

കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 24 ‘ 25. തീയതികളിൽ. ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തി സഹകാർമ്മികത്വം വഹിക്കും. 24 രാവിലെ ഗണപതി ഹോമംവിശേഷാൽ പൂജകൾ വൈകിട്ട് 5.45ന് ആചാര്യവരണം പ്രാസാദ ശുദ്ധി’ വാസ്തു ഹോമം’ വാസ്തുബലി 25രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം’ ബിംബ ശുദ്ധി ക്രിയകൾ: 8 ന് മൃത്യം ജയഹോമം 9ന് 25 കലശം’ 10 ന് കളഭാഭിഷേകം മഹാ […]

കോട്ടയം ജില്ലയിൽ നാളെ (24.04.24) മണർകാട്, തെങ്ങണാ, പള്ളിക്കത്തോട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (24.04.24) മണർകാട്, തെങ്ങണാ, പള്ളിക്കത്തോട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പത്തായക്കുഴി, കുറ്റിയക്കുന്ന് , എരുമപ്പെട്ടി ട്രാൻസ് ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും 2. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അലുമിനിയം ട്രാൻസ്‌ഫോർമറിൽ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും 3. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ HT ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ കാക്കത്തോട്, കള്ളടുംപോയ്ക എന്നിഭാഗങ്ങളിൽ 9 മുതൽ 5 […]