കോട്ടയം തിടനാട് അധ്യാപക ദമ്പതിമാരുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്നു; വീട്ടുജോലിക്കാരിയും മകനും അറസ്റ്റിൽ

തിടനാട്: അധ്യാപക ദമ്പതിമാരുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഹോംനേഴ്സിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിൽ വടശ്ശേരിക്കര, പേഴുംപാറ ഭാഗത്ത് പുന്നത്തുണ്ടിയിൽ വീട്ടിൽ ലിസി തമ്പി(56) മകൻ ജോഷി ജോസഫ്(36) എന്നിവരെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപക ദമ്പതിമാരുടെ പ്രായമായ അമ്മയെ നോക്കിവന്നിരുന്ന ലിസി കഴിഞ്ഞദിവസം പകൽ അജ്ഞാതരായ ആരോ വീട്ടിൽ കയറിവന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടു പോയി എന്ന് വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിടനാട് […]

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീകാതിക്രമം; പോക്സോ കേസിൽ മുണ്ടക്കയം സ്വദേശി അറസ്റ്റിൽ

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കണമല ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ അരുൺ സുരേഷ്(24) ഹെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം വീട്ടുവളപ്പിലേക്ക് വിളിച്ചു വരുത്തുകയും ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ആയിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ ഉണ്ടായ വ്യത്യാസത്തെ തുടർന്ന് വീട്ടുകാർ ഡോക്ടറിന്റെ എടുത്ത് കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം കുട്ടി പുറത്ത് പറയുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇയാളെ […]

നരഹത്യ കേസിൽ പോലീസിനെ കബളിപ്പിച്ച് ഒളിവിൽ പോയി; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടയം സ്വദേശിയെ മലയാറ്റൂർ വനമേഖലയിൽ നിന്നും സാഹസികമായി പിടികൂടി

കോട്ടയം: പോലീസിനെ കബളിപ്പിച്ച് വർഷങ്ങളായി മുങ്ങിയ നരഹത്യ കേസിലെ പ്രതിയെ മലയാറ്റൂർ വനമേഖലയിൽ നിന്നും സാഹസികമായി അറസ്റ്റ് ചെയ്തു. കോട്ടയം മാഞ്ഞൂർ സത്ത് കടയിൽ വീട് ശിവരാമൻ മകൻ കെ മോഹനൻ (50) നെയാണ് പിടികൂടിയത്. ഇയാൾ കടുത്തുരുത്തി, കോട്ടയം വെസ്റ്റ് ഏറ്റുമാനൂർ, ചേർത്തല എന്നീ പോലീസ് സ്റ്റേഷനുകളിൽ കവർച്ച, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ കണ്ടെത്തുന്നതിനായി കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തികിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ പരിശോധനയിൽ എറണാകുളം […]

നബിദിന ആഘോഷ പരിപാടികള്‍ കണ്ട് മടങ്ങുന്നതിനിടെ അപകടം; കാര്‍ മരത്തിലിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; നാല് പേര്‍ക്ക് പരിക്കേറ്റു

തൃശൂര്‍: കയ്പ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. സുഹൃത്തുക്കളായ ഏഴ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകൻ അബ്ദുല്‍ ഹസീബ് (19), കുന്നുങ്ങല്‍ അബ്ദുല്‍ റസാക്കിന്റെ മകൻ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ചളിങ്ങാട് നബിദിന ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ […]

കിംസ്ഹെൽത്ത് ആശുപത്രിയിൽ സെപ്റ്റംബർ 29ന് സൗജന്യ കാർഡിയോളജി ഡോക്ടർ കൺസൽറ്റേഷൻ; വിശദവിവരങ്ങൾ അറിയാം….

കോട്ടയം: കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സെപ്റ്റംബർ 29ന് ലോക ഹൃദയ ദിനം പ്രമാണിച്ച് സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ ഒരുക്കുന്നു. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി കാർഡിയോളജി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തിലാണ് സൗജന്യ ക്യാമ്പ്. രാവിലെ 10 മുതൽ 4 മണി വരെ സൗജന്യ ECG ടെസ്റ്റ്‌ ഉം ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ ലാബ്, റേഡിയോളജി, ECHO, TMT സേവനങ്ങൾക്ക് പ്രത്യേകം ഇളവുകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കും : 04812941000,9072726190

പാർക്കിങ്ങിനെ ചൊല്ലി തർക്കം; യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ; പിടിയിലായത് ചെങ്ങളം സ്വദേശികൾ

കോട്ടയം: പാർക്കിങ്ങിനെ ചൊല്ലി ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ട് യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് വടശ്ശേരിൽ വീട്ടിൽ ( നിലവില്‍ , മുട്ടമ്പലം ചിൽഡ്രൻസ് പാർക്കിന് സമീപം വാടകയ്ക്ക് താമസം) അരുൺ സക്കറിയ (31), ഇയാളുടെ സഹോദരൻ ബ്രിജിത്ത് സക്കറിയ (35) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12:30 മണിയോടുകൂടി പുതുപ്പള്ളി ഏറികാട് ഭാഗത്തുള്ള യുവാവിനെയും, സുഹൃത്തുക്കളെയും കട്ടിംഗ് കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. […]

തിടനാട് ഗവ. വി.എച്ച്.എസ്.എസിൽ വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂൾ; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ വർണ്ണക്കൂടാരം മാതൃകാ പ്രീപ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.കെ. കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസർ ആശാ ജോർജ് പദ്ധതി വിശദീകരണം നടത്തി. സമഗ്ര ശിക്ഷ സ്റ്റാർസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് രാജ്യാന്തര നിലവാരത്തിൽ മാതൃക പ്രീ പ്രൈമറി സ്‌കൂൾ ഒരുക്കിയത്. ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം […]

റീ സർവ്വേ അസിസ്റ്റൻ്റ് ഡയറക്ടറുടെ ഓഫീസിന് മുൻപിൽ എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി

കോട്ടയം: ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട് സർവ്വേയും ഭൂരേഖയും വകുപ്പ് ഡയറക്ടർ ഇറക്കിയ ഔട്ട് ടേൺ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം റീ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിനു മുൻപിൽ പ്രതിഷേധ സംഗമം നടന്നു. കേരള എ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.പി ബോബിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സാബു ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സി.ആർ തമ്പി, […]

കോട്ടയം മെഡിക്കൽ കോളേജിൽ ഒരു സ്കാനിംഗിന് തന്നെ ക്യാൻസറുണ്ടെന്നും, ഇല്ലെന്നും രണ്ട് പരിശോധനാ റിപ്പോർട്ട്; രോഗിയെത്തിയത് വയറുവേദനയെ തുടർന്ന്; വയറ്റിൽ മുഴയുണ്ടെന്ന് കണ്ടതിനെ തുടർന്ന് സ്കാൻ ചെയ്യാൻ ഡോക്ടർ നിർദേശിച്ചു; സ്കാനിങ്ങിന്റെ ആദ്യ റിപ്പോർട്ടിൽ ക്യാൻസർ ഇല്ലെന്ന് കണ്ടെത്തൽ; റിപ്പോർട്ട് തെറ്റെന്നും കൃത്യമായ റിപ്പോർട്ട് നല്കാനും ഡോക്ടർ നിർദ്ദേശിച്ചതോടെ ക്യാൻസർ ഉണ്ടെന്ന് രണ്ടാമത്തെ റിപ്പോർട്ട്; ജീവനും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്കോടി രോഗി ; നടന്ന് വരുന്നവരെ പെട്ടിയിലാക്കുന്ന പരിശോധനകളുമായി കോട്ടയം മെഡിക്കൽ കോളജ്.

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജിൽ ഒരു സ്കാനിംഗിന് രണ്ട് റിപ്പോർട്ട് . ക്യാൻസറില്ലെന്നും ക്യാൻസറുണ്ടെന്നും രണ്ട് പരിശോധനാ റിപ്പോർട്ടുകളാണ് അധികൃതർ നല്കിയത്. വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റിൽ മുഴയുണ്ടെന്ന് കണ്ടതിനെ തുടർന്ന് സ്കാൻ ചെയ്യാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു.   ഇതേ തുടർന്ന് നടത്തിയ സ്കാനിങ്ങിന്റെ ആദ്യ റിപ്പോർട്ടിൽ കുഴപ്പമില്ലെന്ന് കണ്ടെത്തി. എന്നാൽ റിപ്പോർട്ട് തെറ്റെന്നും കൃത്യമായ റിപ്പോർട്ട് നല്കാനും ഡോക്ടർ നിർദ്ദേശിച്ചതോടെ ആദ്യ റിപ്പോർട്ട് തിരുത്തി ഗുരുതര ക്യാൻസറെന്ന് പറഞ്ഞ് രണ്ടാമത്തെ റിപ്പോർട്ട് നല്കി.   കോട്ടയം മെഡിക്കൽ കോളേജിലെ സ്കാനിങ്ങിൽ ഒരു […]

പട്ടികജാതി പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനും പരാതികൾ കേള്‍ക്കുന്നതിനും മോണിറ്ററിംഗ് കമ്മിറ്റി ;കമ്മിറ്റിയുടെ ജില്ലാതല മീറ്റിംഗ് കോട്ടയം ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്നു

സ്വന്തം ലേഖകൻ കോട്ടയം :കോട്ടയം ജില്ലാ പൊലീസ് ആസ്ഥാനത്ത് വച്ച് എസ്.സി/എസ്.ടി മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിങ്ങ് നടന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ പട്ടികജാതി പട്ടിക വിഭാഗങ്ങളുടെ (എസ്.സി/എസ്.റ്റി) വിഭാഗങ്ങളുടെ ഉന്നമനത്തിനും, പരാതികൾ കേള്‍ക്കുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. മൂന്നുമാസത്തിലൊരിക്കലാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിംഗ് നടക്കുന്നത്. ചടങ്ങിൽ അഡീഷണൽ എസ്.പി വി.സുഗതൻ, മോണിറ്ററിംഗ് കമ്മിറ്റി അംഗം പി.എൻ വിജയൻ, ജി.ഉമാദേവി ( ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, പ്രാഥമിക ആരോഗ്യ കേന്ദ്രം പൂഞ്ഞാർ),ജില്ലയിലെ വിവിധ ഡി.വൈ.എസ്പിമാർ, […]