നരഹത്യ കേസിൽ പോലീസിനെ കബളിപ്പിച്ച് ഒളിവിൽ പോയി; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടയം സ്വദേശിയെ മലയാറ്റൂർ വനമേഖലയിൽ നിന്നും സാഹസികമായി പിടികൂടി

നരഹത്യ കേസിൽ പോലീസിനെ കബളിപ്പിച്ച് ഒളിവിൽ പോയി; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടയം സ്വദേശിയെ മലയാറ്റൂർ വനമേഖലയിൽ നിന്നും സാഹസികമായി പിടികൂടി

Spread the love

കോട്ടയം: പോലീസിനെ കബളിപ്പിച്ച് വർഷങ്ങളായി മുങ്ങിയ നരഹത്യ കേസിലെ പ്രതിയെ മലയാറ്റൂർ വനമേഖലയിൽ നിന്നും സാഹസികമായി അറസ്റ്റ് ചെയ്തു.

കോട്ടയം മാഞ്ഞൂർ സത്ത് കടയിൽ വീട് ശിവരാമൻ മകൻ കെ മോഹനൻ (50) നെയാണ് പിടികൂടിയത്.

ഇയാൾ കടുത്തുരുത്തി, കോട്ടയം വെസ്റ്റ് ഏറ്റുമാനൂർ, ചേർത്തല എന്നീ പോലീസ് സ്റ്റേഷനുകളിൽ കവർച്ച, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ കണ്ടെത്തുന്നതിനായി കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തികിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ പരിശോധനയിൽ എറണാകുളം അയ്യമ്പുഴ വനമേഖലയിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചു.

തുടർന്ന് കോട്ടയം ട്രാഫിക്ക് എസ്.എച്ച്.ഒ ഹരിഹരകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ് പി.എസ്, എസ്.സി.പി.ഒമാരായ ശ്രീജിത്ത് എം.ആർ. പ്രതീഷ് പി.പി. ശ്രീകുമാർ എം.കെ, സി.പി.ഒ-മാരായ മഹേഷ് വി.എസ്, അനീഷ് കുമാർ എ.എസി. എന്നിവരടങ്ങുന്ന സംഘം എറണാകുളം ജില്ലയിലെ അയ്യമ്പുഴ മലയാറ്റൂർ കരയിലെ വനമേഖലയായ പാണ്ടുപ്പാറ സ്ഥലത്തെ വാടക വീട്ടിൽ നിന്നും സാഹസികമായി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു