കോട്ടയം ജില്ലയിൽ നാളെ (01 / 11 /2023) ഈരാറ്റുപേട്ട, തീക്കോയി, കൊല്ലപ്പള്ളി, ചങ്ങനാശ്ശേരി, മണർകാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നവംബർ  (01 / 11 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.കൊല്ലപ്പള്ളി – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച(01/11/2023) രാവിലെ 09 മണി മുതൽ 05 മണി വരെ കരി വയൽ . ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും 2.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് പഞ്ചായത്ത്, തലനാട് ടവർ, തലനാട് ബസ് സ്റ്റാൻഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് […]

എൻ സി പി കോട്ടയം ജില്ലാ കൺവൻഷൻ ; ജനാധിപത്യവും അഴിമതി രഹിത രാഷ്ട്ര നിർമ്മിതിയുമാണ് എൻ സി പി യുടെ മുഖമുദ്രയെന്ന് ദേശീയ ജനറൽ സെക്രട്ടറി എൻ എ മുഹമ്മദ് കുട്ടി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : ജനാധിപത്യവും അഴിമതി രഹിത രാഷ്ട്ര നിർമ്മിതിയുമാണ് എൻ സി പി യുടെ മുഖമുദ്രയെന്ന് ദേശീയ ജനറൽ സെക്രട്ടറി എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു.എൻ സി പി കോട്ടയം ജില്ലാ കൺവൻഷൻ ഏറ്റുമാനൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തന്നതിനു വേണ്ടി ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും എൻ എ മുഹമ്മദ്കുട്ടി പറഞ്ഞു. നവംബർ 24 നു തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും കൺ വർഷൻ തീരുമാനിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡൻറ് മുരളി തകടിയേൽ അദ്ധ്യക്ഷത […]

അയര്‍ക്കുന്നത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതി അജേഷ് കുറ്റക്കാരൻ; കോട്ടയം അഡീഷണല്‍ ജില്ലാ കോടതി നാളെ വിധി പറയും

കോട്ടയം: അയര്‍ക്കുന്നത്ത് 15കാരിയെ സൗഹൃദം നടിച്ച്‌ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതി അജേഷ് കുറ്റക്കാരനെന്ന് കോടതി. പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്ന് കേസില്‍ നാളെ വിധി പറയും. പീഡനം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, കൊലപാതം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. 2019 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുമായി സൗഹൃദം നടിച്ച്‌ പ്രതി ജോലി ചെയ്യുന്ന ഇഷ്ടിക കമ്ബനിയുടെ മുറിയില്‍ വെച്ച്‌ പീഡിപ്പിച്ചു. തുടര്‍ന്ന് ബോധരഹിതയായ കുട്ടിയെ ഷോള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സമീപത്ത് മൃതദേഹം […]

‘ജനമനസ്സുകളുടെ ഒരുമ ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട് കേരളത്തെ പുതിയ കാലത്തിലൂടെ നമുക്ക് വഴി നടത്താം’ ; കേരളപ്പിറവി ആശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രൂപം കൊണ്ടതു മുതല്‍ ഐക്യകേരളം എന്ന സങ്കല്പത്തെ അര്‍ത്ഥവത്താക്കുന്ന രീതിയിലാണ് നമ്മുടെ നാട് വളര്‍ന്നത്. വര്‍ഗീയതയും ജാതിവിവേചനവും തീര്‍ത്ത വെല്ലുവിളികള്‍ മറികടന്നു മതസാഹോദര്യവും ജനാധിപത്യമൂല്യങ്ങളും മുറകെപ്പിടിച്ചു മുന്നോട്ടു പോകാൻ നമുക്കായി. വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും ജനക്ഷേമവും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നിറവേറ്റാൻ കേരളത്തിനു സാധിച്ചു. അക്കാര്യങ്ങളിലെല്ലാം ലോകത്തിനു തന്നെ മാതൃകയായി മാറാൻ നമുക്ക് കഴിഞ്ഞതായി സോഷ്യല്‍മീഡിയ കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്‍റേയും നവോത്ഥാന പ്രസ്ഥാനത്തിന്‍റേയും ആശയങ്ങള്‍ തീര്‍ത്ത അടിത്തറയിലാണ് […]

മുണ്ടക്കയത്തിന് സമീപം മടുക്ക കൊമ്പുകുത്തിയിൽ ജനവാസമേഖലയില്‍ ഒരു ലോറി നിറയെ കാട്ടുപന്നികളെ എത്തിച്ച് തുറന്നുവിട്ട് വനംവകുപ്പിന്റെ കൊടും ക്രൂരത; വനം വകുപ്പിന്റെ തോന്ന്യാസം കൈയ്യോടെ പൊക്കി നാട്ടുകാർ..! വീഡിയോ കാണാം

മുണ്ടക്കയം: വന്യജീവി ശല്യത്താല്‍ ജീവിതം വഴിമുട്ടിയ കോരുത്തോട് നിവാസികള്‍ക്ക് വനംവകുപ്പിന്റെ ഇരട്ടപ്രഹരം. ശബരിമല സീസണ്‍ തുടങ്ങുന്നതിന്റെ ഭാഗമായി പമ്പയില്‍ നിന്ന് പിടികൂടിയ കാട്ടുപന്നികളെ വനംവകുപ്പിന്റെ ലോറിയിലെത്തിച്ച്‌ ജനവാസമേഖലകളില്‍ ഇറക്കിവിട്ടെന്നാണ് പരാതി. വനംവകുപ്പിന്റെ നടപടിക്കെതിരെ കോരുത്തോട്ടില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടന്നു. കഴിഞ്ഞദിവസം രാത്രിയില്‍ കോരുത്തോട്,പെരുവന്താനം പഞ്ചായത്തുകളുടെ പരിധിയില്‍വരുന്ന കൊമ്പുകുത്തി ചെന്നാപ്പാറ ഒന്നാം വളവിന് സമീപമാണ് പന്നികളെ കൂട്ടത്തോടെ ഇറക്കിവിട്ടത്. മുപ്പതിലധികം പന്നിക്കുഞ്ഞുങ്ങള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പമ്പ ജ്യോതിയുടെ ലോറിയില്‍ കൊണ്ടുവന്ന പന്നികളെ ഇറക്കുന്നത് നാട്ടുകാരെത്തി തടയുകയും ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം പമ്ബയില്‍ […]

കോട്ടയം മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ തുലാമാസ ആയില്യം പൂജയും വിശേഷാൽ നൂറുംപാലും നവംബർ 6 ന്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ തുലാമാസ ആയില്യംപൂജയും വിശേഷാൽ നൂറുംപാലും നവംബർ 6 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ഉണ്ണികൃഷ്ണൻ. ദേവസ്വം കഴകം ‘എസ്. ജയപ്രകാശ്. ഉപദേശക സമതി പ്രസിഡൻ്റ് ,ബിജു. കർത്ത.വൈസ്.പ്രസി.രാജേന്ദ്രൻ നായർ.ജോ. സെക്രട്ടറി ‘വിജി കുഞ്ഞച്ചൻ.രക്ഷാധികാരി ‘ കെ.എസ്.തങ്കപ്പൻ .തുടങ്ങിയവർ നേത്യത്വം വഹിക്കും വഴിപാടുകൾക്ക് മുൻകൂട്ടി രസീത് വാങ്ങുവാൻദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി രാമചന്ദ്രൻ പല്ലാട്ട് അറിയിച്ചു.

മണ്ഡലകാലത്ത് എറണാകുളം – കോട്ടയം ശബരി സ്പെഷ്യൽ മെമു സർവീസ്‌  ; ആവശ്യവുമായി  മുതിർന്ന ബി ജെ പി നേതാവ്  ഏറ്റുമാനൂർ രാധാകൃഷ്ണനെ സമീപിച്ച് യാത്രക്കാർ

സ്വന്തം ലേഖകൻ എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന ബഹുദൂര ട്രെയിനു‌കളിലെത്തുന്ന ശബരിമല തീർത്ഥാടകർ വേണാട്, മെമു, പാലരുവി ട്രെയിനുകളിലാണ് കോട്ടയം, ചെങ്ങന്നൂർ സ്റ്റേഷനുകളിലേയ്ക്ക് യാത്ര തിരിക്കുന്നത്. എന്നാൽ ഈ ട്രെയിനുകളിലെല്ലാം വലിയ തോതിലുള്ള തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കേരളത്തിന്റെ ആതിഥേയ മര്യാദയ്‌ക്ക് പോലും ഈ തിരക്കുകൾ കളങ്കമായി തീരും. അതുപോലെ നവീകരണത്തിന്റെ ഭാഗമായി എറണാകുളം ടൗൺ, ജംഗ്ഷൻ സ്റ്റേഷനുകളിലെ വെയ്റ്റിംഗ് ഹാൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചിട്ടിരിക്കുകയാണ്. എന്നാൽ അയ്യപ്പന്മാർക്ക് മികച്ച സൗകര്യങ്ങളാണ് ഈ വർഷം കോട്ടയം സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ എറണാകുളം – കോട്ടയം […]

അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി ഡോക്ടറെ ചീത്ത വിളിക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു; മധ്യവയസ്കൻ അറസ്റ്റിൽ

സ്വന്തം ലേഖിക അയർക്കുന്നം: ആശുപത്രിയിലെത്തി ഡോക്ടറെ ചീത്ത വിളിക്കുകയും, ഇവരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം തെക്കേടത്ത് വീട്ടിൽ ബിജു എബ്രഹാം (ബിജു തെക്കേടം 52) നെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 9 മണിയോടെ അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി ഓ.പി ആരംഭിച്ചിട്ടില്ല എന്ന് പറഞ്ഞ് ബഹളം വയ്ക്കുകയും, ഇവിടെ ഉണ്ടായിരുന്ന ഡോക്ടറെ ചീത്ത വിളിക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും, ഇവരുടെ വീഡിയോ മൊബൈലിൽ ചിത്രീകരിക്കുകയുമായിരുന്നു. ഇയാൾ ബഹളം വയ്ക്കുന്നതായി അറിഞ്ഞ് […]

മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; പിതാവിന് ജീവപര്യന്തം തടവും പത്ത് വർഷം കഠിന തടവും ശിക്ഷ വിധിച്ച് പാലാ സെഷൻസ് കോടതി 

സ്വന്തം ലേഖകൻ  പാലാ : മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിന് ജീവപര്യന്തം തടവും, പത്ത് വർഷം കഠിന തടവിനും ശിക്ഷ വിധിച്ചു. അന്തിനാട് മൂപ്പന്മല ഭാഗത്ത് കാഞ്ഞിരത്തുംകുന്നേൽ വീട്ടിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (63) എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. പാലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഗോപാലകൃഷ്ണൻ ചെട്ടിയാർ തന്റെ മകനായ ഷിനുവിനെ 23.09.2021- ല്‍ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന സമയത്ത് വെളുപ്പിനെ രണ്ടുമണിയോടുകൂടി റബർ ഷീറ്റ് ഉണക്കുന്നതിന് ഉപയോഗിക്കുന്ന ഫോർമിക് ആസിഡ് ഷിനുവിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. 75 […]

കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ മുൻ വൈരാഗ്യം ; വീടുകയറി ആക്രമണവും കൊല്ലുമെന്ന് ഭീഷണിയും; കേസിൽ മൂന്നുപേരെ ഈരാറ്റുപേട്ട  പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ  ഈരാറ്റുപേട്ട: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തറ ചിറപ്പാറ കോളനി ഭാഗത്ത് തൈക്കാവിൽ വീട്ടിൽ സാജിദ് നസീർ(25), വടയാർ മഞ്ഞ കണ്ടത്തിൽ വീട്ടിൽ അൻസാരി എം.ബി (35), തലയോലപ്പറമ്പ് ഉപ്പിതറ വീട്ടിൽ ശ്രീനി യോഹന്നാൻ (54) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഈരാറ്റുപേട്ട കുറ്റിപ്പാറ സ്കൂളിന് സമീപമുള്ള വീട്ടിൽ കഴിഞ്ഞദിവസം രാത്രി 11:45 മണിയോടുകൂടി അതിക്രമിച്ചുകയറി വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു പൊട്ടിക്കുകയും, വാതില്‍ ചവിട്ടി […]