കോട്ടയം എം സി റോഡിൽ എസ്ബി കോളേജിന് സമീപം ഓടുന്നതിനിടെ ടയർ ഊരിപ്പോയി നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ ബെൻസ് കാറിലിടിച്ചു; ചങ്ങനാശ്ശേരി നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ഭാഗത്തു നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയും ബെൻസ് കാറും തമ്മിൽ കൂട്ടിയിടിച്ചു ചങ്ങനാശ്ശേരി നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. എസ് ബി കോളേജിന് സമീപമാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയുടെ മുന്നിലത്തെ ടയർ ഊരിപ്പോയി നിയന്ത്രണം നഷ്ടമായ ഓട്ടോ ബെൻസ് കാറിലിടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ചങ്ങനാശ്ശേരി നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ മധുരാജിനെ പരിക്കുകളോടെ അദ്ദഹത്തെ താലൂതക്ക് ആശുപത്രിയിലേക്ക് മാറ്റി. ​ ഗുരുതരമായി പരിക്കേറ്റ ഓട്ടോ […]

‘ഓണത്തിനൊരു മുറം പച്ചക്കറി…! എലിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ വിത്തുവണ്ടി പര്യടനം നടത്തി; രണ്ടായിരത്തിലധികം വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്തു

സ്വന്തം ലേഖിക കോട്ടയം: കൃഷി വകുപ്പിന്റെ ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിയുടെ പ്രചരണാർത്ഥം എലിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ വിത്തുവണ്ടി ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി. വിത്തുവണ്ടിയിൽ കൃഷി വകുപ്പ് സൗജന്യമായി നൽകുന്ന പച്ചക്കറി വിത്തുകളും തൈകളും, കൃഷി രീതി വിവരിക്കുന്ന ലഘുലേഖകൾ, കുറ്റ്യാടി തെങ്ങിൻ തൈകൾ, എലിക്കുളം നാട്ടു ചന്ത പ്രവർത്തകർ നൽകിയ നാടൻ നടീൽ വസ്തുക്കൾ എന്നിവ കർഷകർക്കായി ഒരുക്കിയിരുന്നു. വെണ്ട, മുളക്, തക്കാളി, വഴുതന എന്നിവയുടെ രണ്ടായിരത്തിലധികം വിത്തുകളും തൈകളുമാണ് സൗജന്യമായി വിതരണം ചെയ്തത്. തെങ്ങിൻ തൈകൾ ഒരെണ്ണത്തിന് 50 […]

പാലായില്‍ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം; ളാലം സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക പാല: പാലായില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം പയപ്പാർ ഭാഗത്ത് വട്ടമറ്റത്തിൽ വീട്ടിൽ റോയി ജോർജ്ജ് (40) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി പാലാ സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ഇതിനെ എതിർത്തതിനെ തുടർന്ന് ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ […]

തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പ്രദേശവാസിയായ ആദിത്യ ബിജു സുഹൃത്തുക്കളുടെ കൂട്ടത്തിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ദുരന്തമുണ്ടായത്. തൃക്കൊടിത്താനം മണികണ്ഠവയൽ പൂവത്തിങ്കൽ ബിജു, സുനിത ദമ്പതികളുടെ മകൻ ആദിത്യൻ ബിജുവാണ് തൃക്കൊടിത്താനം മഹാക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചത്. അതിനിടെ തിരുവനന്തപുരത്ത് ആരോമൽ എന്ന വിദ്യാർത്ഥി ആര്യനാട്ടിൽ മുങ്ങിമരിച്ചു. വിതുര ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയാണ് ആരോമൽ. വീടിനടുത്തുള്ള കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ആരോമൽ. ആരോമലിനെ കാണാതായതിനെ ശേഷം അന്വേഷിച്ചപ്പോൾ ആണ് ആരോമൽ കുളത്തിൽ മരിച്ച് പൊങ്ങിക്കിടക്കുന്നത് കണ്ടത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ […]

കോട്ടയം ഗാന്ധിനഗറിൽ മാരക മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിലായ സംഭവം; കേസിൽ ഒരാൾ കൂടി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ഗാന്ധിനഗറിൽ മയക്കുമരുന്ന് കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് കൊതമനയിൽ വീട്ടിൽ മിഥുൻ മാത്യു (24) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഇന്നലെ 31 ഗ്രാം മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി പെരുമ്പായിക്കാട് സ്വദേശിയായ മാഹിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും മാഹിനും, മിഥുൻ മാത്യുവും ഒരുമിച്ച് ചേർന്ന് വില്പനയ്ക്കായി ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ […]

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 7) അവധി

കോട്ടയം: തീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 7) വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഐ.എ.എസ്. ഉത്തരവായി.

മുളക്കുളം ഗ്രാമപഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ കാർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു; പഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവൻ നായർ ഉദ്ഘാടനം നിർവഹിച്ചു

സ്വന്തം ലേഖിക കോട്ടയം: മുളക്കുളം ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ കർഷക സഭയും ഞാറ്റുവേല ചന്തയും ഉദ്ഘാടനം ചെയ്തു. സൗജന്യ പച്ചക്കറി വിത്തുകളുടെ വിതരണവും തെങ്ങിൻ തൈകളുടെ വിതരണവും ഇതോടൊപ്പം നടന്നു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. സജീവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീല ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ആർ. അരുൺ, അജിത് കുമാർ, ശിൽപദാസ്, മേരിക്കുട്ടി ലൂക്ക, എ.കെ. ഗോപാലൻ, ഇക്കോ ഷോപ്പ് പ്രസിഡന്റ് റോബർട്ട് […]

മഴക്കെടുതി:കോട്ടയം ജില്ലയിലെ നടപടികൾ വിലയിരുത്താൻ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്നു; ജില്ലയിൽ 57 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സ്വന്തം ലേഖിക കോട്ടയം: ജില്ലയിലെ മഴക്കെടുതിയും ദുരിതാശ്വാസ നടപടികളും വിലയിരുത്താൻ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ യോഗം ചേർന്നു. വഴിയരികിലും മറ്റും അപകടകരമായി രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ യുദ്ധകാലടിസ്ഥാനത്തിൽ നടപടിയുണ്ടാകണമെന്നു മന്ത്രി പറഞ്ഞു. മരങ്ങൾ മുറിക്കുന്നതിന് കെ.എഎസ്.ഇ.ബി. വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്നതിന് കാലതാമസം ഉണ്ടാകരുത്. ചാർജ് ഓഫീസർമാർ എല്ലാവരും ഫീൽഡിൽ എത്തി പ്രവർത്തിക്കണം. എല്ലാ ഉദ്യോഗസ്ഥരും ജാഗ്രതയോടെ പ്രവർത്തിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ഭക്ഷണം യഥാസമയം ലഭ്യമാക്കുന്നുണ്ടെന്നു വില്ലേജ് ഓഫീസർമാർ ഉറപ്പാക്കണമെന്നു യോഗം നിർദേശിച്ചു. വളർത്തുമൃഗങ്ങൾ ഉള്ളതിനാൽ ക്യാമ്പുകളിലേക്കു മാറാൻ […]

കോട്ടയം എസ്എൻഎൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കെവിവിഇഎസ് സംക്രാന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം

സ്വന്തം ലേഖിക കോട്ടയം: എസ്എൻഎൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) സംക്രാന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉച്ച ഭക്ഷണം വിതരണം. നിലവിൽ ക്യാമ്പിൽ 30ഓളം ആളുകളാണ് ഉള്ളത്. വാർഡ് കൗൺസിലർ എം എ ഷാജി, യൂണിറ്റ് ഭാരവാഹികളായ ടി റഹിം, എബ്രഹാം സാം, മുജീബ് വട്ടക്കൽ, ജിബോയ് തുടങ്ങിയവർ നേതൃത്വം നൽകി.

കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു; ദുരിതത്തിലായി ജനങ്ങൾ; ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന് പരാതി; തിരിഞ്ഞു നോക്കാതെ കോട്ടയം നഗരസഭാ അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരസഭയിലെ വിവിധ വാർഡുകളിലായി നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നെങ്കിലും അവിടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനോ ഭക്ഷണം വെച്ചു നൽകുന്നതിനോ നഗരസഭ തയ്യാറായിട്ടില്ല. ക്യാമ്പുകൾ തുറക്കുക മാത്രമാണ് റവന്യൂ വകുപ്പിൻ്റെ ചുമതലയെങ്കിൽ അവിടെ അടിസ്ഥാന സൗകര്യമൊരുകേണ്ടതും ഭക്ഷണം വെച്ചു നൽകേണ്ടതും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. കോട്ടയം നഗരത്തിൽ സംക്രാന്തി, തിരുവാതുക്കൽ, കാരാപ്പുഴ നഗരസഭയുടെ പടിഞ്ഞാറൻ മേഖലകളായ മണിപ്പുഴ, കോടിമത ഭാഗങ്ങൾ എന്നിവിടങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിലെല്ലാം നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകളാണ് ക്യാമ്പുകളിൽ താമസിക്കുന്നത്. […]