കോട്ടയം മെഡിക്കൽ കോളേജിൽ ഒരു സ്കാനിംഗിന് തന്നെ ക്യാൻസറുണ്ടെന്നും, ഇല്ലെന്നും രണ്ട് പരിശോധനാ റിപ്പോർട്ട്;  രോഗിയെത്തിയത് വയറുവേദനയെ തുടർന്ന്; വയറ്റിൽ മുഴയുണ്ടെന്ന് കണ്ടതിനെ തുടർന്ന് സ്കാൻ ചെയ്യാൻ ഡോക്ടർ നിർദേശിച്ചു;  സ്കാനിങ്ങിന്റെ ആദ്യ റിപ്പോർട്ടിൽ ക്യാൻസർ ഇല്ലെന്ന് കണ്ടെത്തൽ; റിപ്പോർട്ട് തെറ്റെന്നും കൃത്യമായ റിപ്പോർട്ട് നല്കാനും ഡോക്ടർ നിർദ്ദേശിച്ചതോടെ   ക്യാൻസർ ഉണ്ടെന്ന്   രണ്ടാമത്തെ റിപ്പോർട്ട്; ജീവനും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്കോടി രോഗി ; നടന്ന് വരുന്നവരെ പെട്ടിയിലാക്കുന്ന പരിശോധനകളുമായി കോട്ടയം മെഡിക്കൽ കോളജ്.

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളേജിൽ ഒരു സ്കാനിംഗിന് രണ്ട് റിപ്പോർട്ട് . ക്യാൻസറില്ലെന്നും ക്യാൻസറുണ്ടെന്നും രണ്ട് പരിശോധനാ റിപ്പോർട്ടുകളാണ് അധികൃതർ നല്കിയത്.

വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റിൽ മുഴയുണ്ടെന്ന് കണ്ടതിനെ തുടർന്ന് സ്കാൻ ചെയ്യാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് നടത്തിയ സ്കാനിങ്ങിന്റെ ആദ്യ റിപ്പോർട്ടിൽ കുഴപ്പമില്ലെന്ന് കണ്ടെത്തി. എന്നാൽ റിപ്പോർട്ട് തെറ്റെന്നും കൃത്യമായ റിപ്പോർട്ട് നല്കാനും ഡോക്ടർ നിർദ്ദേശിച്ചതോടെ ആദ്യ റിപ്പോർട്ട് തിരുത്തി ഗുരുതര ക്യാൻസറെന്ന് പറഞ്ഞ് രണ്ടാമത്തെ റിപ്പോർട്ട് നല്കി.

കോട്ടയം മെഡിക്കൽ കോളേജിലെ സ്കാനിങ്ങിൽ ഒരു കുഴപ്പവുമില്ലെന്ന റിപ്പോർട്ട് കിട്ടിയതോടെ ആശ്വാസത്തിലായ രോഗിയാണ് രണ്ടാമത്തെ റിപ്പോർട്ടോടെ വെട്ടിലായത് . രണ്ടാമത് റിപ്പോർട്ടിൽ ഗുരുതര കാൻസർ ആണെന്നും അത് കരളിലേക്ക് കൂടി ബാധിച്ചുവെന്നും പറഞ്ഞു.

ആദ്യ റിപ്പോർട്ടിൽ ക്യാൻസർ ഇല്ലന്നും, രണ്ടാമത് റിപ്പോർട്ടിൽ ക്യാൻസർ ഉണ്ടെന്നും പറഞ്ഞതോടെ രോഗി സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. പരിശോധനകൾക്ക് ഇത്തരത്തിൽ തോന്നും പടി റിപ്പോർട്ട് നല്കുന്നത് മൂലം കൃത്യമായി രോഗം തിരിച്ചറിയാനോ ശരിയായ ചികിൽസ നല്കാനോ ഡോക്ടർമാർക്ക് കഴിയുന്നുമില്ല.

ഒരേ സ്കാനിംഗിന് കാൻസർ ഉണ്ടെന്നും ഇല്ലെന്നും രണ്ട് റിപ്പോർട്ട് നല്കിയതോടെ രോഗിയുടെ ബന്ധുക്കൾ മെഡിക്കൽ കോളേജ് അധികൃതർക്ക് പരാതി നല്കി.