പട്ടികജാതി പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനും പരാതികൾ കേള്‍ക്കുന്നതിനും മോണിറ്ററിംഗ് കമ്മിറ്റി ;കമ്മിറ്റിയുടെ ജില്ലാതല മീറ്റിംഗ് കോട്ടയം ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്നു

പട്ടികജാതി പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനും പരാതികൾ കേള്‍ക്കുന്നതിനും മോണിറ്ററിംഗ് കമ്മിറ്റി ;കമ്മിറ്റിയുടെ ജില്ലാതല മീറ്റിംഗ് കോട്ടയം ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്നു

സ്വന്തം ലേഖകൻ

കോട്ടയം :കോട്ടയം ജില്ലാ പൊലീസ് ആസ്ഥാനത്ത് വച്ച് എസ്.സി/എസ്.ടി മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിങ്ങ് നടന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ പട്ടികജാതി പട്ടിക വിഭാഗങ്ങളുടെ (എസ്.സി/എസ്.റ്റി) വിഭാഗങ്ങളുടെ ഉന്നമനത്തിനും, പരാതികൾ കേള്‍ക്കുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

മൂന്നുമാസത്തിലൊരിക്കലാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിംഗ് നടക്കുന്നത്. ചടങ്ങിൽ അഡീഷണൽ എസ്.പി വി.സുഗതൻ, മോണിറ്ററിംഗ് കമ്മിറ്റി അംഗം പി.എൻ വിജയൻ, ജി.ഉമാദേവി ( ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, പ്രാഥമിക ആരോഗ്യ കേന്ദ്രം പൂഞ്ഞാർ),ജില്ലയിലെ വിവിധ ഡി.വൈ.എസ്പിമാർ, മറ്റ് മോണിറ്ററിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group